Your Image Description Your Image Description

തിരുവനന്തപുരം : അന്യ സംസ്ഥാനങ്ങളിൽ നിന്നും ചെക്ക് പോസ്റ്റുകൾ വഴി വരുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ മന്ത്രി വീണ ജോർജ് ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. ഭക്ഷ്യസു രക്ഷ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളിലാണ് രാത്രികാല പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത് .

53 വാഹനങ്ങൾ പരിശോധന നടത്തി. 18 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ പരിശോധന ആവശ്യമായ 7 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ ശേഖരിച്ച് എറണാകുളം അനലിറ്റിക്കൽ ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പരിശോധന നടത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.

മൂന്ന് സ്‌ക്വാഡുകളായി തിരിച്ച് വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകളിലായിലാണ് പരിശോധന. അതിൽ പാൽ, പഴവർഗങ്ങൾ, മത്സ്യം, വെളിച്ചെണ്ണ എന്നിവ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത് . ശേഷം പരിശോധന റിപ്പോർട്ട് വരുന്നതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. ഈ പരിശോധനയിൽ മന്ത്രിയുടെ നിർദ്ദേശപ്രകാര൦ ഭക്ഷ്യസുരക്ഷാ ജോ. കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർ അജി, അസിസ്റ്റന്റ് കമ്മീഷണർമാരായ സക്കീർ ഹുസൈൻ, ഷണ്മുഖൻ, ഫുഡ് സേഫ്റ്റി ഓഫീസർമാരായ നയനലക്ഷ്മി, ഹാസില, ഹേമ, ജോബിൻ തമ്പി എന്നിവരും പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *