Your Image Description Your Image Description

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ 3 ജില്ലകളിൽ യെലോ അലർട്ട്പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 26, 27 തിയതികളിലും ഈ ജില്ലകളിൽ യെലോ അലർട്ട് ആണ്. 25ന് കണ്ണൂരും കാസർകോട്ടും യെലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത് . സംസ്ഥാനത്ത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയാണ് ശക്തമായ മഴ ഉണ്ടാകും എന്ന് പ്രവചിച്ചിരിക്കുന്നത് .

അതേസമയം, മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതായി വകുപ്പ് അറിയിച്ചു. അതേസമയം മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തിയും . പശ്ചിമ ബംഗാളിനും വടക്കു കിഴക്കൻ ജാർഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നതായി റിപ്പോർട്ട് ഉണ്ട് .

വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മിതമായതോ ഇടത്തരം രീതിയിലോ മഴയ്ക്കും സാധ്യതയുണ്ട്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നാളെയും 27നും ‌ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . പിന്നാലെ കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *