Your Image Description Your Image Description

ഡൽഹി : ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു .കൊവിഡ് കാലത്ത് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെയാണ് ഡൽഹി പൊലീസ് പിടികൂടിയത് . ബിഹാർ മുസാഫർപൂരിൽ നിന്ന് വിനോദ് സഹാനി എന്നയാളെ യാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇയാൾ 2016 ജൂൺ 16ന് നടന്ന കവർച്ച, കൊലപാതക കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയാണ് .

അഞ്ച് മോഷ്ടാക്കൾ ചേർന്ന് തെക്കൻ ഡൽഹിയിലെ ഡിഎൽഎഫ് ചത്തർപൂരിലെ ഫാം ഹൗസിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചിരുന്നു . ഇത് കണ്ട് രോഹൻ ഗുപ്ത എന്നയാൾ എതിർക്കാൻ ശ്രമിച്ചപ്പോൾ അയാളെ മോഷ്ടാക്കൾ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളുടെ ബഹളം കേട്ട് അയൽവാസികൾ ഉടൻ തന്നെ പൊലീസിനെ വിളിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *