Your Image Description Your Image Description

മുംബൈ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 21-കാരൻ പിടിയിൽ . മുബൈയിലെ വാക്കോലയിലാണ് സംഭവം നടന്നത് . ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിനാണ് പോക്സോ ആക്ട് പ്രകാര൦ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് .

ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് നേരിട്ട് കാണാൻ തീരുമാനിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി അന്ധേരിയിലേക്ക് കണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വാക്കോല പോലീസ് പറഞ്ഞു. പെൺകുട്ടിയെ ഗുജറാത്തിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് പ്രതി പലതവണ ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു.

ഓഗസ്റ്റ് 15-നാണ് പെൺകുട്ടിയെ കാണാന്നില്ല എന്ന് വിവരം ലഭിച്ചതോടെ വീട്ടുകാർ അന്വേഷണം ആരംഭിച്ചു . എന്നാൽ പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല . പിന്നീട് പെൺകുട്ടി തനിയെ വീട്ടിലേക്ക് മടങ്ങിയെത്തുകയും വീട്ടുകാരോട് കാര്യങ്ങൾ വിശദികരിച്ചു. ശേഷമാണ് വീട്ടുക്കാർ ഈ വിവരങ്ങൾ അറിയുന്നത് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *