Your Image Description Your Image Description

ഹൈദരാബാദ്‌ : ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ അഭിനയിക്കുന്ന ചിത്രം ‘ലക്കി ഭാസ്കർ’ ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും. ദീപാവലി റിലീസായി തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം വരുക . വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനത്തിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്‌സാണ്. 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ എത്തുക .

ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ഹൈദരാബാദിൽ പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിലാണ് ഇതിന്റെ സൈറ്റുകൾ എല്ലാം ഒരുക്കിയിരിക്കുന്നത് . നിർമാണം സൂര്യദേവര നാഗവംശി, സായി സൗജന് എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെന്റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് ലക്കി ഭാസ്കർ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

മീനാക്ഷി ചൗധരി എത്തുന്ന ചിത്രത്തിൽ സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാറാണ്‌. ഛായാഗ്രഹണം- നിമിഷ് രവി, എഡിറ്റിംഗ് നവീൻ നൂലി. കേരളത്തിൽ വിതരണം ചെയ്യുന്നത്ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് .

Leave a Reply

Your email address will not be published. Required fields are marked *