Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർദ്ധനവ് 10 ദിവസത്തിനിടെ ഇത് ആദ്യമായാണ് ഇങ്ങനെ വില വർധിക്കുന്നത് . ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർദ്ധനവാണ് ഇന്ന് സംഭവിച്ചത്.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 50,600 രൂപയും . ഒരു ഗ്രാം സ്വർണത്തിന് 25 രൂപയിൽ നിന്ന് ഉയർന്ന് 6,325 രൂപയുമായി. എന്നാൽ വെളളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെളളിയുടെ വില 89 രൂപയായി തുടരുകയാണ് .

കഴിഞ്ഞ ദിവസo പ്രഖ്യാപിച്ച കേന്ദ്ര ബഡ്ജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ താഴ്ത്തിയതിനെ തുടർന്ന് രണ്ട് ദിവസം വിലയില്‍ കുറവ് ഉണ്ടായിരുന്നു .ഇത് രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ജൂലായ് 17ന് ശേഷം 10 ശതമാനമാണ് ഇതിൽ സ്വർണ വിലയില്‍ ഇടിവുണ്ടായത്. എന്നാൽ വെള്ളിയാഴ്ച വന്ന യുഎസ് പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതിന് പിന്നാലെ നേരിയതോതിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു . ഇത് ചൈനയില്‍ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതാണ് മഞ്ഞലോഹത്തിന് തിരിച്ചടിയായത്.

അതേതുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വർണ വിപണിയിലെ നഷ്ടം പത്ത് ലക്ഷം കോടി രൂപയായി ഉയർന്നിരുന്നു . പവൻ വില 3,720 രൂപ കുറഞ്ഞ് 50,400 രൂപയിലേക്ക് താഴ്ന്നു. ബഡ്‌ജറ്റ് ദിവസം രണ്ട് ഘട്ടങ്ങളിലായി 2,200 രൂപയും വ്യാഴാഴ്ച 760 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ പവന് 800 രൂപയും ഗ്രാമിന് നൂറ് രൂപയും ഇടിഞ്ഞു.

ഇന്ത്യയിലെ സ്വർണ ശേഖരം

മൊത്തം സ്വർണത്തിന്റെ 11 ശതമാനം ഇന്ത്യൻ ഭവനങ്ങളില്‍ ആഭരണമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം .അമേരിക്ക, ജർമ്മനി, സ്വിറ്റ്സർലൻഡ്, രാജ്യാന്തര നാണയ നിധി എന്നിവയുടെ കൈവശമുള്ള മൊത്തം ശേഖരത്തേക്കാള്‍ കൂടുതല്‍ സ്വർണം ഇന്ത്യക്കാരുടെ കൈവശമുണ്ടെന്നും ഗവേഷണ ഏജൻസികള്‍ പറയുന്നു. ഇന്ത്യൻ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും 30,000 ടണ്‍ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

ആശങ്കയോടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും

വിലയിടിവില്‍ സ്വർണത്തിന്റെ ഈടിന്മേല്‍ വായ്പകള്‍ കൊടുത്ത ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കടുത്ത ആശങ്കയിലാണ്. നാല് ദിവസങ്ങളിലായി എട്ട് ശതമാനത്തിൽ സ്വർണത്തിന്റെ വില കുറഞ്ഞതോടെ ബാങ്കുകളുടെ വായ്പാ മാർജിനില്‍ വലിയ ഇടിവുണ്ടായി.അതിനാൽ സ്ഥാപനങ്ങള്‍ സ്വർണത്തിന്റെ വിപണി മൂല്യത്തിന്റെ 85 ശതമാനം തുകയാണ് വായ്പയായി നല്‍കുന്നത്. തുടർന്ന് വില റെക്കോർഡ് ഇട്ട് 5,000 രൂപയ്ക്കടുത്ത് കുറഞ്ഞതോടെ ഉപഭോക്താക്കളില്‍ നിന്ന് അധിക സ്വർണം ഈടായി നല്‍കിയില്ലെങ്കില്‍ ചിലപ്പോൾ വായ്പയുടെ ഒരു ഭാഗം തിരിച്ചടക്കാൻ ബാങ്കുകള്‍ ആവശ്യപ്പെട്ടേക്കും എന്ന സൂചനയുണ്ട് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *