Your Image Description Your Image Description

തൃശൂര്‍: തിരുവില്വാമലയിലെ ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ മോഷണം പോയി . കൗണ്ടറില്‍ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപയാണ് മോഷണം പോയത് . വില്വാദ്രിനാഥ ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ ഓട് പൊളിച്ച് മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്ന് കൗണ്ടരിലുള്ള പണം കവര്‍ന്നത്.

കര്‍ക്കിടക മാസമായതിനാല്‍ തന്നെ ക്ഷേത്രത്തില്‍ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടായിരുന്നു. കൗണ്ടറില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന അറിവുള്ള ആളാണ് മോഷണം നടത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം.സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരടക്കം ക്ഷേത്രത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ഇവർ അറിയാതെയാണ് മോഷണം നടത്തിയത് .

ജീവനക്കാർ രാവിലെ ആറുമണിയോടെ ക്ഷേത്രത്തിൽ എത്തിയപ്പോളാണ് മോഷണ സംഭവം അറിഞ്ഞത്. കൗണ്ടറില്‍ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി ദേവസ്വം മാനേജര്‍ പറഞ്ഞു. ഉടൻ പഴയന്നൂര്‍ പോലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.

ഇതേതുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പ്രതിയെ കണ്ടെത്താനുള്ള ഒരുക്കങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *