Your Image Description Your Image Description

തൃശ്ശൂര്‍: ചാലക്കുടി റെയില്‍ പാലത്തില്‍നിന്ന് നാലുപേര്‍ പുഴയില്‍ചാടി .ട്രെയിന്‍ വരുന്നതുകണ്ടാണ് ചാലക്കുടി റെയില്‍വെ പാലത്തില്‍നിന്ന് പുഴയില്‍ ചാടിയത് . ഇതില്‍ ഒരാളെ ട്രെയിന്‍ തട്ടിയിട്ടുണ്ടാകും എന്നാണ് സൂചന.

തിങ്കളാഴ്ച പുലര്‍ച്ചെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു അപകടം നടന്നത് . അതിൽ നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.

വിവരം ചാലക്കുടി റെയില്‍വെ സ്റ്റേഷനില്‍ അറിയിച്ചതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും അവർക്ക് രാത്രിയായതിനാല്‍ തിരച്ചില്‍ നടത്താനായില്ല . ശേഷം രാവിലെ അഗ്‌നിരക്ഷാസേനയും സ്‌കൂബാ സംഘവും ചേർന്നാണ് തിരച്ചില്‍ ആരംഭിച്ചത് . അതേസമയം പരിസരത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പോലീസും അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *