Your Image Description Your Image Description

 

കോഴിക്കോട് : നിപ രോ​ഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിയ കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് കൊച്ചിയിലെ ലാബിലേക്കയച്ച കുട്ടിയുടെ പരിശോധന ഫലത്തിലാണ് പോസിറ്റീവായത്. തുടർന്ന് ആരോഗ്യ വകുപ്പിനു കൈമാറി.

 

പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നിപ്പ രോ​ഗലക്ഷണങ്ങളോടെ എത്തിയ കുട്ടിയുടെ സ്രവ സാംപിളാണ് വിശദ പരിശോധനയ്ക്കായി അയച്ചത്. തുടർന്നാണ് കുട്ടിയിൽ ചെള്ളുപനി സ്ഥിരീകരിച്ചത് . നിപ്പയുടെ പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കും. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിനിയിലാണ് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *