Your Image Description Your Image Description

കോഴിക്കോട് : സംസ്ഥാനത്ത് നിപ, അമീബിക് മസ്തിഷ്‌ക ജ്വരo കൂടുന്ന സാഹചര്യത്തിൽ ലക്ഷണങ്ങളോടെ രണ്ടു കുട്ടികളെ ചികിത്സയിൽ പ്രവേശിപ്പിച്ചു . മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗലക്ഷണങ്ങൾ കണക്കിലെടുത്ത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം അമിബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ കണ്ണൂര്‍ സ്വദേശിയായ കുട്ടിയെ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലുണ്ട് . ഈ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ടു പേരുടേയും സ്രവങ്ങള്‍ പരിശോധനയ്ക്ക് വേണ്ടി ലാബിൽ അയച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *