Your Image Description Your Image Description

ജയ്പുർ: ഫോട്ടോഷൂട്ട് നടത്തുന്നതിനിടയില്‍ ട്രെയിൻ വന്നതിനെ തുടർന്ന് നവദബതികൾ പാലത്തില്‍ നിന്ന് താഴേക്ക് ചാടി . ഹരിമാലി സ്വദേശികളായ രാഹുല്‍ മേവാഡയും (22), ഭാര്യ ജാൻവിയും (20) എന്നിവരാണ് ജോഗ്മണ്ടി റെയില്‍വേ പാലത്തില്‍ ചാടിയത് . ഇവർ പാലത്തില്‍ നില്‍ക്കുന്നതിനിടെ പെട്ടെന്ന് പാസഞ്ചർ ട്രെയിൻ അവിടേക്ക് എത്തുകയായിരുന്നു.

രാജസ്ഥാനിലെ പാലിയ്ക്ക് സമീപം ജോഗ്മണ്ടിയിലായിരുന്നു സംഭവo നടന്നത് .അപകടത്തിൽ പരുക്കേറ്റ ദമ്ബതികളെ ആദ്യം ട്രെയിനില്‍ തന്നെ ഫുലാദ് റെയില്‍വേ സ്റ്റേഷനിലേക്കു കൊണ്ടുപോയി . ശേഷം അവിടെനിന്ന് ആംബുലൻസില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിൽ ജാൻവിയെ പാലിയിലെ ആശുപത്രിയിലും രാഹുലിനെ ജോധ്പുരിലെ എയിംസിലും തുടർ ചികിത്സക്കായി പ്രവേശിപ്പിച്ചു . ഇവരുടെ ഒപ്പം എത്തിയ ബന്ധുക്കളാണ് ഇവർ താഴേയ്ക്കു ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പകർത്തിയത്.

അതേസമയം ട്രെയിൻ പതുക്കെയാണ് വന്നിരുന്നതെങ്കിലും ദമ്ബതികള്‍ പാലത്തിൽ നിന്ന് താഴേക്കു ചാടി. ഇരുവരും 90 അടി താഴ്ചയിലേക്കാണ് ചാടിയത്. തുടർന്ന് ഏതു കണ്ട ലോക്കോ പൈലറ്റ് പെട്ടെന്ന് തന്നെ ട്രെയിൻ നിർത്തി. ശേഷം വീണു കിടന്നിരുന്ന ദമ്ബതികളെ ഗാർഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി.ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ദമ്ബതികള്‍ താഴേക്കു ചാടുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *