Your Image Description Your Image Description

 

ദില്ലി: ഈ വർഷത്തെ സിയുഇടി യുജി ഫലം (CUET- കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) ജൂലൈ 22നുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് അറിയിപ്പ്.

അതിനിടെ ആയിരത്തോളം വിദ്യാർത്ഥികള്‍ക്ക് ജൂലൈ 19ന് വീണ്ടും പരീക്ഷ നടത്തും. ഓണ്‍ലൈനായാണ് പരീക്ഷ നടത്തുകയെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

സിയുഇടി പരീക്ഷയുടെ ഉത്തര സൂചിക ജൂലൈ 7 ന് എൻടിഎ പുറത്തിറക്കിയിരുന്നു. പരീക്ഷാ നടത്തിപ്പിനെക്കുറിച്ച്‌ വിദ്യാർത്ഥികള്‍ ഉന്നയിച്ച പരാതികള്‍ ശരിയെന്ന് കണ്ടെത്തിയാല്‍ ജൂലൈ 15 നും 19 നും ഇടയില്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് എൻടിഎ നേരത്തെ സൂചിപ്പിച്ചിരുന്നു. നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച അന്വേഷണ പരിധിയിലുള്ള ഹസാരിബാഗിലെ ഒയാസിസ് പബ്ലിക് സ്‌കൂളില്‍ നിന്നുള്ള ഏകദേശം 250 പേർ വീണ്ടും പരീക്ഷ എഴുതും. സമയനഷ്ടം, മറ്റ് ഭാഷയിലെ ചോദ്യപേപ്പർ തെറ്റി വിതരണം ചെയ്തു തുടങ്ങിയ പരാതികള്‍ ഉന്നയിച്ചവരും വീണ്ടും പരീക്ഷ എഴുതുന്നവരില്‍ ഉള്‍പ്പെടുന്നു. ജൂലൈ 19 ന് വീണ്ടും പരീക്ഷ നടത്തിയ ശേഷം ജൂലൈ 22നകം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് എൻടിഎയുടെ അറിയിപ്പ്.

ജൂണ്‍ 30 ന് സിയുഇടി ഫലങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ നീറ്റ് യുജി, യുജിസി നെറ്റ്, സിഎസ്‌ഐആർ യുജിസി നെറ്റ് എന്നീ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നെന്ന പരാതിയുടെ പശ്ചാത്തലാത്തിൽ സിയുഇടി ഫലം പ്രസിദ്ധീകരിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.

സിയുഇടി യുജി ഡല്‍ഹി യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ 46 കേന്ദ്ര സർവകലാശാലകളിയായിട്ടാണ് ഭൂരിഭാഗം ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള ഏകജാലക പരീക്ഷയാണിത് . ഈ വർഷത്തെആദ്യ പ്രവേശന പരീക്ഷ ഹൈബ്രിഡ് ഫോർമാറ്റിലാണ് നടത്തിയത്. ശേഷം പരീക്ഷ പുറത്തിറാ ക്കിയത് ഓണ്‍ലൈനിലും ഓഫ്‍ലൈനിലുമായി ഒന്നിലധികം ഷിഫ്റ്റുകളിലായാണ് . അതുകൊണ്ട് ഫലം വൈകുന്നതോടെ ബിരുദ പ്രവേശനം താറുമാറായി. അതിനൊപ്പം ഇക്കൊല്ലത്തെ അക്കാദമിക് കലണ്ടറും പണിയായിരുന്നു . വിവധ ഭാഗത്ത് നിന്ന് പരീക്ഷാ ഫലം വൈകുന്നതില്‍ വ്യാപക പ്രതിഷേധം വന്നിരുന്നു .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *