Your Image Description Your Image Description

പത്തനംതിട്ട: . മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ കെട്ടിടത്തിനുമുന്‍പിലുള്ള ഓട വളച്ച് നിര്‍മിച്ചെന്ന ആരോപണo .തുടർന്ന് കോണ്‍ഗ്രസ് ഓഫീസിന് പ്രവർത്തകർ ഓഫീസിന്റെ മുന്നിലെ റോഡ് അളന്നു. ഇത് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സ്ഥലത്ത് വൻ സംഘര്‍ഷാവസ്ഥയുണ്ടായി. വില്ലേജ് അധികൃതരാണ് റോഡ് അളക്കേണ്ടത് എന്നുപറഞ്ഞായിരുന്നു കോൺഗ്രസ് പ്രവർത്തകർ സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്.

ഈ റോഡിന്റെ പലയിടത്തും ഓട പണിതതില്‍ അപാകത ഉണ്ടെന്നുള്ള ആക്ഷേപം ഉണ്ടായിരുന്നെങ്കിലും മന്ത്രിയുടെ ഭര്‍ത്താവിന്റെ കെട്ടിടത്തിന് മുന്‍പിലെ പ്രശ്‌നം സി.പി.എം.ജില്ലാ കമ്മിറ്റിയംഗംകൂടിയായ പഞ്ചായത്ത് പ്രസിഡന്റ് തടഞ്ഞിരുന്നു . എന്നാൽ ഈ വിഷയത്തെ കോണ്‍ഗ്രസ് ഏറ്റുപിടിച്ച് വിഷയമാക്കുകയും ചെയ്തതാണ് ഇപ്പോൾ ചര്‍ച്ചയായത്.

ഓട എവിടെയാണ് പണിയുന്നതെന്ന് എനിക്കറിയില്ല. അറിയേണ്ട ആവശ്യവുമില്ല. ഞാന്‍ നികുതി കൊടുക്കുന്ന ഭൂമിയാണിത്. ഒരു വിലയും നല്‍കാതെ എപ്പോള്‍ വേണമെങ്കിലും ഇതിനകത്തുകൂടെയും ഓട നിര്‍മിക്കാം’, ജോര്‍ജ് ജോസഫ് പറഞ്ഞു.

ഓട മാറ്റിസ്ഥാപിച്ചത് ഞാന്‍ പറഞ്ഞിട്ടല്ല. അവിടെ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ ഉണ്ട്. അത് ഒഴിവാക്കി അഞ്ചുവര്‍ഷംമുമ്പ് അലൈന്‍മെന്റ് ഉണ്ടാക്കിയതാണ്. ഞാന്‍ വെല്ലുവിളിക്കുകയാണ്. ഈ അലൈന്‍മെന്റില്‍ എന്റെ കൈക്കടത്തല്‍ ഉണ്ടെന്ന് തെളിഞ്ഞാല്‍ എന്ത് പ്രായശ്ചിത്തവും ചെയ്യാം’, ജോര്‍ജ് ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് വീതി കുറവാണ്. അത് കൈവശപ്പെടുത്തിയ ഭൂമിയിലാണുള്ളത്. അതുകൊണ്ടാണ് അവര്‍ എന്നെ എതിര്‍ക്കുന്നതെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

പഞ്ചായത്ത് അധികൃതര്‍ വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിനുമുന്‍പിലുള്ള ഓട അടക്കം എല്ലാ ഓടയും മാറ്റിപ്പണിയണമെന്ന് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്‌ . നേരത്തേ ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. അതേസമയം, സി.പി.എം.ജില്ലാ സെക്രട്ടറി ഓട പണിയില്‍ അപാകമില്ലെന്നാണ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *