കുവൈത്തിൽ വൻ മദ്യവേട്ട; നാല് പ്രവാസികൾ പിടിയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
21

കുവൈത്തിൽ വൻ മദ്യവേട്ട; നാല് പ്രവാസികൾ പിടിയിൽ

May 10, 2024
0

  കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മദ്യവേട്ട. കുവൈത്തിലെ ഉമ്മുൽ ഹൈമാൻ ഏരിയയിൽ പ്രവർത്തിച്ചിരുന്ന പ്രാദേശിക മദ്യനിർമ്മാണശാലയിൽ അൽ അഹമ്മദി അധികൃതർ മിന്നൽ റെയ്ഡ് നടത്തി. ഈ വർഷത്തെ ഏറ്റവും വലിയ മദ്യവേട്ടയാണ് പരിശോധനയിൽ പിടികൂടിയത്. നാല് പ്രവാസികളെയാണ് സ്ഥാപനത്തിനുള്ളിൽ നിന്ന് അധികൃതർ പിടികൂടിയത്. ലഹരി പദാർഥങ്ങൾ അടങ്ങിയ 214 വലിയ ബാരലുകൾ, എട്ട് ഡിസ്റ്റിലേഷൻ ബാരലുകൾ, വിൽപ്പനയ്‌ക്ക് തയ്യാറായ 400 കുപ്പി മദ്യം, മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന 500 ബാഗ്

Continue Reading
മോട്ടോർ സൈക്കിൾ മനഃപൂർവ്വം കത്തിച്ചു; ഒമാനിൽ മൂന്ന് പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi
1 min read
47

മോട്ടോർ സൈക്കിൾ മനഃപൂർവ്വം കത്തിച്ചു; ഒമാനിൽ മൂന്ന് പേർ അറസ്റ്റിൽ

May 7, 2024
0

  മസ്കറ്റ്: ഒമാനിൽ തീവെപ്പ് കേസിൽ മൂന്ന് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ ഒരു സ്വദേശി പൗരന്‍റെ വീട്ടിലെ മോട്ടോർ സൈക്കിൾ മനഃപൂർവ്വം കത്തിച്ചതാണ് കേസ്. റോയൽ ഒമാൻ പൊലീസിന്റെ തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് പ്രതികളായ മൂന്നുപേരെ പിടികൂടുകയും ആവശ്യമായ എല്ലാ നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും അധികൃതര്‍ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

Continue Reading
ഒമാനിൽ മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം ​വെ​ച്ച​തി​ന് ആ​റ് പ്ര​വാ​സി​ക​ളെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ​ചെ​യ്​​തു
Kerala Kerala mx Pravasi
1 min read
47

ഒമാനിൽ മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം ​വെ​ച്ച​തി​ന് ആ​റ് പ്ര​വാ​സി​ക​ളെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ​ചെ​യ്​​തു

May 7, 2024
0

  മ​സ്ക​ത്ത്​: ഒമാനിൽ മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം​വെ​ച്ച​തി​ന്​ ആ​റ് പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ​ചെ​യ്​​തു. ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ പ്ര​വാ​സി​ക​ളാണ് പിടിയിലായത്. ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഫോ​ർ നാ​ർ​കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്‌​റ്റാ​ൻ​സ് ആ​ണ് പ്രതികളെ​ പി​ടി​കൂ​ടി​യ​ത്. മയക്കുമരുന്ന് കടത്ത് ലക്ഷ്യമിട്ടായിരുന്നു ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം സൂക്ഷിച്ചത്. പിടിയിലായവര്‍ക്കെതിരെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Continue Reading
ഒമാനിലെ സലാലയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
52

ഒമാനിലെ സലാലയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

May 6, 2024
0

  സലാല: മലയാളി ഒമാനിലെ സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമലയിലെ പത്മരാമത്തിൽ അശോക് (54) ആണ്​ തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്​. അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി പ്രമുഖ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മിനി. മക്കൾ: അശ്വിൻ, അവിനാഷ് .’ടിസ’യുടെ സംഘാടകരിൽ പ്രമുഖനാണ്. തുംറൈത്തിലെ കമ്മ്യുണിറ്റി സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

Continue Reading
പനി ബാധിച്ച് ബഹ്റൈനിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
51

പനി ബാധിച്ച് ബഹ്റൈനിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

May 6, 2024
0

  മനാമ: ബഹ്റൈനിൽ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ചങ്ങനാശേരി സ്വദേശിനിയായ ടിന കെൽ‌വിനാണ് (34)ബഹ്‌റൈൻ സൽമാനിയ ആശുപത്രിയിൽ നിര്യാതയായത്. ബഹ്‌റൈനിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. റോയൽ കോർട്ടിൽ എഞ്ചിനിയർ ആയി ജോലി ചെയ്യുന്ന കെൽ‌വിൻ ആണ് ഭർത്താവ്. രണ്ട് ആണ്‍മക്കളുണ്ട്. ഇവര്‍ ബഹ്‌റൈനിൽ സ്‌കൂൾ വിദ്യാർഥികളാണ്.

Continue Reading
പ​റ​ന്നു​യ​ർ​ന്ന​തി​ന് ശേ​ഷം തി​രി​ച്ചി​റ​ക്കി; വിമാനം വൈകിയത് യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്
Kerala Kerala Mex Kerala mx Pravasi
1 min read
39

പ​റ​ന്നു​യ​ർ​ന്ന​തി​ന് ശേ​ഷം തി​രി​ച്ചി​റ​ക്കി; വിമാനം വൈകിയത് യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്

May 6, 2024
0

  കുവൈത്ത്: യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വിമാനം വൈകി. താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം ഉണ്ടായത്. ബാങ്കോക്കിൽ നിന്ന് മടങ്ങുകയായിരുന്ന കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്‍റെ കെ.​യു 414 വി​മാ​ന​മാ​ണ് വൈ​കി​യ​ത്. ചില യാത്രക്കാർ തമ്മിലുള്ള തർക്കം മൂലമാണ് വിമാനം വൈകിയതെന്ന് കുവൈത്ത് എയർവേയ്‌സ് കമ്പനി അറിയിച്ചു. യാ​ത്ര​ക്കാ​ർ ത​മ്മി​ലുണ്ടായ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് വി​മാ​നം ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന​തി​ന് ശേ​ഷം തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വ​ഴ​ക്ക്

Continue Reading
ഒമാനിൽ ഇലക്ട്രിക് കേബിൾ മോഷണം; മോഷ്ടിച്ചത് ജോലി സ്ഥലങ്ങളിൽ നിന്ന്, അഞ്ച് പ്രവാസികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi
1 min read
36

ഒമാനിൽ ഇലക്ട്രിക് കേബിൾ മോഷണം; മോഷ്ടിച്ചത് ജോലി സ്ഥലങ്ങളിൽ നിന്ന്, അഞ്ച് പ്രവാസികൾ അറസ്റ്റിൽ

May 6, 2024
0

  മസ്കറ്റ്: ഒമാനിലെ തെക്കൻ ബാത്തിനയിൽ ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച അഞ്ച് പ്രവാസികൾ അറസ്റ്റിൽ. ജോലി സ്ഥലങ്ങളിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചതിന് ഏഷ്യക്കാരായ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തതായാണ് റോയൽ ഒമാൻ പോലീസ് (ആർ.ഒ.പി) പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിക്കുന്നത്. ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ഒരു വൈദ്യുതി വിതരണ കമ്പനിയുടെ നിയന്ത്രണത്തിലുള്ള നിർമ്മാണ സൈറ്റുകളിൽ നിന്നായിരുന്നു മോഷണം. ഇവിടെ സ്ഥാപിച്ചിരുന്ന ഇലക്ട്രിക്കൽ കേബിളുകളും വയറുകളും മോഷ്ടിച്ചു.

Continue Reading
ഒരു മാസം കൂടി അവധി നീട്ടി, അവധി ആഘോഷിക്കാൻ സഹീറില്ല; പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
37

ഒരു മാസം കൂടി അവധി നീട്ടി, അവധി ആഘോഷിക്കാൻ സഹീറില്ല; പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

May 6, 2024
0

  റിയാദ്: നാലു മാസങ്ങൾക്ക് മുമ്പ് അവധിയിൽ നാട്ടിൽ പോയ പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന് വീണു നിര്യാതനായി. കോഴിക്കോട് രാമനാട്ടുകരക്കടുത്ത്‌ പുതുക്കോട്‌ സ്വദേശി ശബ്ന മൻസിലിൽ സഹീർ (44) ആണ് കണ്ണൂരിൽ വെച്ച്‌ ജോലിക്കിടെ ശനിയാഴ്ച മരിച്ചത്. ജനുവരിയിൽ നാട്ടിൽ പോയി മെയ്‌ ഒന്നിന്‌ തിരികെ വരാനിരിക്കെ സ്പോൺസർ ഒരു മാസം കൂടി അവധി നീട്ടി നൽകിയിരുന്നു. ഇതിനിടയിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏറെ ദുഃഖത്തിലാഴ്ത്തിയുള്ള സഹീറിന്റെ അകാല വേർപ്പാട്.

Continue Reading
യുഎഇയിൽ വരും ദിവസങ്ങളിൽ വീണ്ടും മഴയ്ക്ക് സാധ്യത; രാജ്യം ഉഷ്ണ കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന് മുന്നോടിയായുള്ള കാലാവസ്ഥാ മാറ്റം, കാലവസ്ഥാ വിദഗ്ദർ
Kerala Kerala Mex Kerala mx Pravasi
1 min read
36

യുഎഇയിൽ വരും ദിവസങ്ങളിൽ വീണ്ടും മഴയ്ക്ക് സാധ്യത; രാജ്യം ഉഷ്ണ കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന് മുന്നോടിയായുള്ള കാലാവസ്ഥാ മാറ്റം, കാലവസ്ഥാ വിദഗ്ദർ

May 5, 2024
0

  അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥാ വിദഗ്ദരുടെ അറിയിപ്പ്. രാജ്യം ഉഷ്ണ കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന് മുന്നോടിയായുള്ള കാലാവസ്ഥാ മാറ്റമാണ് ഇപ്പോൾ ദൃശ്യമാവുന്നതെന്നും യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു. രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലുമായിരിക്കും ഇന്ന് മുതൽ മഴ ലഭിക്കാൻ സാധ്യത. നേരത്തെ ഏപ്രിൽ 16ന് വലിയ തോതിലുള്ള മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അതിന് ശേഷം

Continue Reading
ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ല; അബുദാബിയിൽ ഒരുമാസമായി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
Kerala Kerala Mex Kerala mx Pravasi
1 min read
43

ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ല; അബുദാബിയിൽ ഒരുമാസമായി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

May 2, 2024
0

  അബുദാബി: അബുദാബിയിൽ മലയാളി യുവാവിനെ കാണാതായി. ചാവക്കാട് ഒരുമനയൂർ സ്വദേശിയായ യുവാവിനെയാണ് അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാനില്ലെന്ന് പരാതി ഉയർന്നത്. ഒരുമനയൂർ കാളത്ത് സലിമിന്റെ മകൻ ഷെമിൽ (28) നെയാണ് മാർച്ച് 31 മുതൽ കാണാതായത്. കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ എക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. എം കോം ബിരുദധാരിയാണ്. അബുദാബി മുസഫ ഇൻടസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്. മാർച്ച് 31 ന് ജോലി കഴിഞ്ഞ്

Continue Reading