പെരുന്നാള്‍ ആഘോഷിക്കാൻ ഗൂഡല്ലൂരില്‍ എത്തി; മലയാളി യുവാവിന് കടന്നല്‍ കുത്തേറ്റ് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
1 min read
38

പെരുന്നാള്‍ ആഘോഷിക്കാൻ ഗൂഡല്ലൂരില്‍ എത്തി; മലയാളി യുവാവിന് കടന്നല്‍ കുത്തേറ്റ് ദാരുണാന്ത്യം

2 months ago
0

ഗൂഡല്ലൂര്‍: പെരുന്നാൾ ആഘോഷത്തിന് തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ എത്തിയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുകള്‍ക്കും കടന്നല്‍ കുത്തേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുന്നാള്‍ ആഘോഷത്തിനായി ഗൂഡല്ലൂരില്‍ എത്തിയതായിരുന്നു ഇവര്‍.

Continue Reading
കഞ്ചാവ് കേസിൽ പ്രതികരിച്ച് നടൻ ശ്രീനാഥ് ഭാസി
Kerala Kerala Mex Kerala mx Top News
0 min read
40

കഞ്ചാവ് കേസിൽ പ്രതികരിച്ച് നടൻ ശ്രീനാഥ് ഭാസി

2 months ago
0

ആലപ്പുഴ: രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ യുവതി തന്റെ പേര് പറഞ്ഞതിൽ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും, ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ആൾക്കാർ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നതാണെന്നും നടൻ പറഞ്ഞു. സത്യാവസ്ഥ അറിയാതെ ആളുകൾ ഓരോന്ന് പറയുകയാണെന്ന് നടൻ പ്രതികരിച്ചു. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീന സുൽത്താന എന്ന നാൽപ്പത്തിമൂന്നുകാരിയാണ് നടന്മാർക്കും ലഹരി നൽകിയെന്ന് എക്‌സൈസിന് മൊഴി നൽകിയത്. ശ്രീനാഥ് ഭാസിക്കും ഷൈൻ

Continue Reading
‘നീ എന്റെ ജീവിതം രസകരമാക്കുന്നു’; സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി ഗോപി സുന്ദറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി
Cinema Kerala Kerala Mex Kerala mx Top News
0 min read
69

‘നീ എന്റെ ജീവിതം രസകരമാക്കുന്നു’; സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി ഗോപി സുന്ദറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി

2 months ago
0

സമൂഹമാധ്യമങ്ങളിൽ പതിവായി വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിൽ അദ്ദേഹം സൈബർ ആക്രമണങ്ങൾക്കു വിധേയനാകാറുണ്ട്. ഇപ്പോഴിതാ സുഹൃത്ത് മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ‘നീ എന്റെ ജീവിതം രസകരമാക്കുന്നു’ എന്ന കുറിപ്പോടെ ഗോപി സുന്ദർ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കി. ‘നിങ്ങൾ കൂടുതൽ മാന്ത്രികത അർഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഗോപിയുടെ സ്റ്റോറി മയോനി ഷെയർ ചെയ്യുകയുമുണ്ടായി. മയോനിയുടെയും ഗോപി സുന്ദറിന്റെയും ചിത്രം

Continue Reading
ഡിജിറ്റൽ തട്ടിപ്പിന്റെ പുതിയ വേർഷൻ
Kerala Kerala Mex Kerala mx Top News
1 min read
40

ഡിജിറ്റൽ തട്ടിപ്പിന്റെ പുതിയ വേർഷൻ

2 months ago
0

കണ്ണൂര്‍: ദിവസവും പലതരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകൾ പുറത്തു വരുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു തട്ടിപ്പ് ഇത് ആദ്യമാണ്. പശുവിനെ വാങ്ങാൻ പണം നൽകി തട്ടിപ്പിനിരയായെന്നാണ് കണ്ണൂർ സ്വദേശിയുടെ വെളിപ്പെടുത്തൽ. യൂട്യൂബിൽ വീഡിയോ പരസ്യം കണ്ടാണ് കണ്ണൂർ സ്വദേശി പശുക്കളെ വേണമെന്നാവശ്യപ്പെട്ട് ഓർഡർ നൽകിയത്. വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നു എന്നാണ് പരസ്യം നൽകിയിരുന്നത്. . വീഡിയോയിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ ആധാർകാർഡ്, പാൻകാർഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നൽകി

Continue Reading
പാകിസ്ഥാനിൽ ഇന്നു പുലർച്ചെ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത് 4.3 തീവ്രത
Kerala Kerala Mex Kerala mx Top News World
0 min read
74

പാകിസ്ഥാനിൽ ഇന്നു പുലർച്ചെ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത് 4.3 തീവ്രത

2 months ago
0

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇന്നു പുലർച്ചെ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.58നാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തിൻറെ കൂടുതൽ വിവരങ്ങളും ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും ഭൂകമ്പത്തിൻറെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് പുലർച്ചെ വീണ്ടും ഭൂചലനമുണ്ടായത്.

Continue Reading
വന്ദന വിരമിക്കുമ്പോൾ വിരാമമാകുന്നത് ഇതിഹാസ തുല്യമായ ഒരു കരിയറിന്
Kerala Kerala Mex Kerala mx Sports Top News
1 min read
87

വന്ദന വിരമിക്കുമ്പോൾ വിരാമമാകുന്നത് ഇതിഹാസ തുല്യമായ ഒരു കരിയറിന്

2 months ago
0

ഹോക്കി താരം വന്ദന കതാരിയ വിരമിക്കൽ പ്രഖ്യാപിച്ചതോടെ അന്ത്യമാകുന്നത് ഇന്ത്യൻ വനിത ഹോക്കിയിലെ ഇതിഹാസ തുല്യമായ ഒരു കരിയറിനാണ്. 15 വർഷമായി ഇന്ത്യൻ മുന്നേറ്റ നിരയിലെ ചടുല സാന്നിധ്യമായിരുന്നു വന്ദന. സമൂ​ഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരം കളിച്ച വനിതാ താരമെന്ന ബഹുമതിയും പേറിയാണ് വന്ദന കളിക്കളം വിടുന്നത്. 320 തവണയാണ് വന്ദന ഇന്ത്യൻ കുപ്പായം അണിഞ്ഞ് കളത്തിലിറങ്ങിയത്. 158

Continue Reading
പാമ്പിന്റെ ബീജം കുടിക്കും; മദ്യത്തോട് ആസക്തിയില്ല; വെളിപ്പെടുത്തലുമായി ​ഗായിക ജെസീക്ക സിംപ്‌സൺ
Cinema Kerala Kerala Mex Kerala mx Top News
0 min read
57

പാമ്പിന്റെ ബീജം കുടിക്കും; മദ്യത്തോട് ആസക്തിയില്ല; വെളിപ്പെടുത്തലുമായി ​ഗായിക ജെസീക്ക സിംപ്‌സൺ

2 months ago
0

പാമ്പിന്റെ ബീജം ചേർത്ത പാനീയം സ്ഥിരമായി കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കൻ ഗായിക ജെസീക്ക സിംപ്‌സൺ. തന്റെ ശബ്ദസൗന്ദര്യത്തിന്റെ ര​​​ഹസ്യം അതാണെന്നും യുവതി പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. വോക്കൽ കോഡുകൾ മികച്ചതാക്കാൻ സ്‌പേം കോക്ടെയിലുകൾ കുടിക്കാറുണ്ടെന്ന് താരം വ്യക്തമാക്കി. ഇത് കുടിക്കുന്നത് ആളുകൾക്ക് മോശമായി തോന്നിയേക്കാം. തേനിനു തുല്യമാണ് ഈ പാനീയത്തിന്റെ സ്വാദ്. എന്റെ പാട്ട് മികച്ചതാക്കാൻ ഇത് ഏറെ സഹായിച്ചിട്ടുണ്ട്. നല്ല ശബ്ദം

Continue Reading
ഉത്സവത്തിനിടെ ആനപ്പുറത്തുനിന്നും വീണ് ശാന്തിക്കാരന് ഗുരുതരപരിക്ക്
Kerala Kerala Mex Kerala mx Top News
1 min read
42

ഉത്സവത്തിനിടെ ആനപ്പുറത്തുനിന്നും വീണ് ശാന്തിക്കാരന് ഗുരുതരപരിക്ക്

2 months ago
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തു നിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തിരുവനന്തപുരം കാവിൽക്കടവ് വലിയശാലയിലെ എഴുന്നള്ളിപ്പിനിടെയാണ് കാവിൽക്കടവ് കോവിലിലെ ശാന്തിക്കാരൻ ആനപ്പുറത്ത് നിന്ന് താഴേക്ക് വീണത്. ക്ഷേത്രത്തിലെ ശാന്തിക്കാരനായ പത്മനാഭനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറങ്ങിപ്പോയതാകാം താഴെ വീഴാൻ കാരണമെന്നാണ് സംശയം.

Continue Reading
ആരാണ് വിജയപ്രിയ നിത്യാനന്ദ? ഐക്യരാഷ്ട്ര സഭയിലേക്ക് നിത്യാനന്ദ അയച്ച ‘കൈലാസ’ പ്രതിനിധിയും വാർത്താതാരം
Kerala Kerala Mex Kerala mx National Top News
1 min read
59

ആരാണ് വിജയപ്രിയ നിത്യാനന്ദ? ഐക്യരാഷ്ട്ര സഭയിലേക്ക് നിത്യാനന്ദ അയച്ച ‘കൈലാസ’ പ്രതിനിധിയും വാർത്താതാരം

2 months ago
0

വിവാദ ആൾദൈവം നിത്യാനന്ദയുടെ പ്രതിനിധി ഐക്യരാഷ്ട്ര സഭയിൽ വരെ എത്തിയത് അവിശ്വസനീയതോടെയാണ് ഇന്ത്യക്കാർ കണ്ടത്. നിത്യാനന്ദയുടെ രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ (യുഎസ്‌കെ) യുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം അംബാസഡർ എന്നവകാശപ്പെട്ട് വിജയപ്രിയ നിത്യാനന്ദ എന്ന യുവതിയാണ് സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള കമ്മിറ്റി (സിഇഎസ്‌സിആർ) സംഘടിപ്പിച്ച ഒരു ചർച്ചയിൽ പങ്കെടുത്തത്. 2023 ഫെബ്രുവരിയിലായിരുന്നു ഈ സംഭവം. 2023 ഫെബ്രുവരി മാസം 22-ന് നടന്ന യുണൈറ്റഡ് നേഷൻസ് മീറ്റിംഗിലായിരുന്നു

Continue Reading
ഇന്ന് കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx Top News
1 min read
22

ഇന്ന് കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

2 months ago
0

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്നാം തീയതി പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും

Continue Reading