കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക്; സ്കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു, ഗുരുതര പരിക്ക്
Alappuzha Kerala Kerala Mex Kerala mx
1 min read
35

കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക്; സ്കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു, ഗുരുതര പരിക്ക്

May 8, 2024
0

എടത്വ: കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ, മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. എടത്വ – തകഴി സംസ്ഥാന പാതയിൽ കേളമംഗലം പറത്തറ പാലത്തിന് സമീപം ബുധനാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാർ തെറിച്ച് റോഡിൽ തലയടിച്ച് വീണു. ബസിന് അടിയിൽപെട്ട സ്കൂട്ടർ ഇരുനൂറ് മീറ്ററോളം നിരങ്ങി നീങ്ങിയാണ് നിന്നത്. നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് ഇരുവരെയും

Continue Reading
വീട്ടിലെ മോട്ടർ നന്നാക്കാൻ കിണറ്റിനുള്ളില്‍ ഇറങ്ങിയ യുവാവിനെ രക്ഷപ്പെടുന്നതിനിടെ മധ്യവയസ്കന് ദാരുണാന്ത്യം
Alappuzha Kerala Kerala Mex Kerala mx
1 min read
34

വീട്ടിലെ മോട്ടർ നന്നാക്കാൻ കിണറ്റിനുള്ളില്‍ ഇറങ്ങിയ യുവാവിനെ രക്ഷപ്പെടുന്നതിനിടെ മധ്യവയസ്കന് ദാരുണാന്ത്യം

May 8, 2024
0

ആലപ്പുഴ:കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെന്നാട്ടും വിളയിൽ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പൻപാറ അനീഷിന്‍റെ വീട്ടിലെ മോട്ടർ നന്നാക്കാൻ ഇറങ്ങിയതാണ് സുഭാഷ്. ഇതിനിടെ സുഭാഷിന് ശ്വാസം മുട്ടി. തുടര്‍ന്ന് സുഭാഷിനെ രക്ഷിക്കാനായി ചെത്തുതൊഴിലാളിയായ ബാബു കിണറ്റിനുള്ളില്‍ ഇറങ്ങുകയായിരുന്നു. സുഭാഷിനെ മുകളിലേക്ക് കയറ്റിയ ശേഷം കിണറ്റില്‍ നിന്നും തിരികെ കയറുന്നതിനിടെയാണ് ബാബുവിന് ശ്വാസം കിട്ടാതെ വന്നത്. ശ്വാസം കിട്ടാതെ

Continue Reading
കള്ളക്കടൽ പ്രതിഭാസം തുടരുന്ന തൃക്കുന്നപ്പുഴയിൽ, തിരമാലകൾ തീരദേശ റോഡിലേക്ക്; മണൽ വീണു റോഡ് മൂടി, ഗതാഗതം തടസപ്പെട്ടു
Alappuzha Kerala Kerala Mex Kerala mx
1 min read
26

കള്ളക്കടൽ പ്രതിഭാസം തുടരുന്ന തൃക്കുന്നപ്പുഴയിൽ, തിരമാലകൾ തീരദേശ റോഡിലേക്ക്; മണൽ വീണു റോഡ് മൂടി, ഗതാഗതം തടസപ്പെട്ടു

May 6, 2024
0

  ആലപ്പുഴ: രണ്ടു ദിവസമായി കള്ളക്കടൽ പ്രതിഭാസം തുടരുന്ന തൃക്കുന്നപ്പുഴയിൽ ഇന്നലെ രാത്രി വൈകിയും തിരമാലകൾ തീരദേശ റോഡിലേക്ക് ഇരച്ചു കയറി. മണൽ വീണു അടിഞ്ഞു കൂടി റോഡ് മൂടിയിരിക്കുകയാണ്. തുടർന്ന് രാവിലെ ഇത് വഴിയുള്ള കെഎസ്ആർടിസി ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടിരിക്കുകയാണ്. മണൽ കോരി മാറ്റി ​ഗതാ​ഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. അതേ സമയം, സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട്

Continue Reading
ആലപ്പുഴയിൽ റസ്റ്റോറന്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 27കാരൻ അറസ്റ്റിൽ
Alappuzha Kerala Kerala Mex Kerala mx
1 min read
28

ആലപ്പുഴയിൽ റസ്റ്റോറന്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 27കാരൻ അറസ്റ്റിൽ

May 5, 2024
0

  ആലപ്പുഴ: ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കൽ തെക്കേവേലിക്കകം വിനയ്(27) ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പൊലീസും നടത്തിയ പരിശോധനക്കിടെ പിടിയിലായത്. ഇയാളിൽ നിന്ന് 6 ​ഗ്രാം എംഡിഎംഎയും 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കളർകോട് ബൈപ്പാസിന് സമീപമുള്ള മോമോസ് റമ്പോച്ചി റസ്റ്റോറന്റിന് മറവിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കടയിൽ അർധ രാത്രിയിലും യുവതി യുവാക്കളുടെ സാന്നിധ്യം

Continue Reading
ആശുപത്രിയിലെ എസി മോഷണം; മുടങ്ങിയത് നിരവധി ശസ്ത്രക്രിയകൾ,സിസിടിവി പരിശോധന, ഒടുവിൽ പ്രതി അറസ്റ്റിൽ
Alappuzha Kerala Kerala Mex Kerala mx
0 min read
21

ആശുപത്രിയിലെ എസി മോഷണം; മുടങ്ങിയത് നിരവധി ശസ്ത്രക്രിയകൾ,സിസിടിവി പരിശോധന, ഒടുവിൽ പ്രതി അറസ്റ്റിൽ

May 5, 2024
0

ആലപ്പുഴ: ഇഎസ്ഐ ആശുപത്രിയിൽനിന്ന് എസി മോഷ്ടിച്ച യുവാവ് പിടിയിൽ. പാതിരാപ്പള്ളി പടിഞ്ഞാറെക്കര സ്വദേശി ആൻഡ്രൂസ് (25) ആണ് പിടിയിലായത്. ഏപ്രിൽ മാസം 21 തീയതിയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഇഎസ്ഐ ആശുപത്രിയിൽ നിന്ന് രണ്ട് എസികളുടെ ഔട്ട്ഡോർ യൂണിറ്റുകളും, 3 എ.സി കളുടെ ഔട്ട് ഡോർ യൂണിറ്റിലെ ചെമ്പ് കോയിലും ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചത്. എസി മോഷണം പോയതിനെതുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങിയത്

Continue Reading
കുത്തിവയ്പിന് പിന്നാലെ കുഴഞ്ഞു ‌വീണു; നിദ ഫാത്തിമയുടെ ദുരൂഹമരണത്തിന് ഒരുവർഷം കഴിഞ്ഞിട്ടും ഉത്തരമില്ല,ബന്ധുക്കൾ
Alappuzha Kerala Kerala Mex Kerala mx
1 min read
31

കുത്തിവയ്പിന് പിന്നാലെ കുഴഞ്ഞു ‌വീണു; നിദ ഫാത്തിമയുടെ ദുരൂഹമരണത്തിന് ഒരുവർഷം കഴിഞ്ഞിട്ടും ഉത്തരമില്ല,ബന്ധുക്കൾ

May 4, 2024
0

  ആലപ്പുഴ: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ നിദ ഫാത്തിമയുടെ ദുരൂഹമരണത്തിന് ഒരുവർഷം കഴിഞ്ഞിട്ടും ഉത്തരമില്ല. മരണത്തിലെ അവ്യക്തത നീക്കാനും നഷ്ടപരിഹാരത്തിനുമായി മുഖ്യമന്ത്രിയെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് കുടുംബം. അമ്പലപ്പുഴ കാക്കാഴം പള്ളിക്ക് സമീപം ഏഴരപ്പീടിക പുറക്കാടൻ സുഹ്റ മൻസിലിൽ ഓട്ടോഡ്രൈവറായ ഷിഹാബുദ്ദീന്റെയും വീട്ടമ്മയായ അൻസിലയുടെയും മകളായ നിദ 2022 ഡിസംബർ 22നാണ് മരിച്ചത്. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് നിദ ഉൾപ്പെടെയുള്ള കേരള ടീമംഗങ്ങൾ

Continue Reading
പാർട്ടി അറിഞ്ഞിട്ടല്ല അവിശ്വാസ നോട്ടീസ് നൽകിയത്, കുട്ടനാട്ടിൽ സിപിഎമ്മിൽ തർക്കം രൂക്ഷം; സിപിഎം പഞ്ചായത്ത് അംഗങ്ങളോട് പാർട്ടി വിശദീകരണം തേടും
Alappuzha Kerala Kerala Mex Kerala mx
1 min read
31

പാർട്ടി അറിഞ്ഞിട്ടല്ല അവിശ്വാസ നോട്ടീസ് നൽകിയത്, കുട്ടനാട്ടിൽ സിപിഎമ്മിൽ തർക്കം രൂക്ഷം; സിപിഎം പഞ്ചായത്ത് അംഗങ്ങളോട് പാർട്ടി വിശദീകരണം തേടും

May 4, 2024
0

  ആലപ്പുഴ: കുട്ടനാട്ടിൽ സിപിഎമ്മിൽ തർക്കം രൂക്ഷം. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ പ്രസി‍ഡൻറിനെതിരെ കോൺഗ്രസിനൊപ്പം ചേർന്ന് അവിശ്വാസ നോട്ടീസ് നൽകിയ മൂന്ന് സിപിഎം പഞ്ചായത്ത് അംഗങ്ങളോട് പാർട്ടി വിശദീകരണം തേടും. രാവിലെ ചേർന്ന സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റിയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം. പാർട്ടി അറിഞ്ഞിട്ടല്ല ഇവർ അവിശ്വസ നോട്ടീസ് നൽകിയതെന്ന് കുട്ടനാട് ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിഭാഗീയതയെ തുടർന്ന് സിപിഎമ്മുമായി അകന്ന രാജേന്ദ്ര കുമാറാണ് പഞ്ചായത്ത്

Continue Reading
ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപമുള്ള പൊലീസ് കൺട്രോൾ റൂമിന് പൂട്ടുവീണു
Alappuzha Kerala Kerala Mex Kerala mx
1 min read
28

ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപമുള്ള പൊലീസ് കൺട്രോൾ റൂമിന് പൂട്ടുവീണു

May 2, 2024
0

  ആലപ്പുഴ: ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പൊലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ഈ കെട്ടിടത്തിന് പൂട്ടുവീണു. ഇവിടെ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്കൂൾ വിപണി ജൂണിൽ തുറക്കും. ആലപ്പുഴ മൊബിലിറ്റി ഹബ്ബ് നിർമിക്കുന്നതിന്റെ പേരിൽ 2023 ജനുവരിയിൽ കൺട്രോൾ റൂം ബീച്ച് ആശുപത്രിക്കു കിഴക്ക് വനിതാ പൊലീസ് സ്റ്റേഷൻ അങ്കണത്തിലേക്കു മാറ്റിയിരുന്നു. ബോട്ട് ജെട്ടിയിലെ കൺട്രോൾ റൂം പ്രവർത്തിക്കില്ലെന്ന് അന്ന് അറിയിച്ചിരുന്നു. എന്നാൽ

Continue Reading
പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം
Alappuzha Kerala Kerala Mex Kerala mx
1 min read
26

പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം

April 28, 2024
0

  ആലപ്പുഴ: പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്നാണ് ഷിബിനയ്ക്ക് അണുബാധയേറ്റത്. ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. അന്ന് മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇതിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ രംഗത്ത് വന്നത്. ആശുപത്രിയിൽ ഇവരുടെ

Continue Reading
പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചു, ശരിയായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്തില്ല; ജൻ ഔഷധി മെഡിക്കൽ ഷോപ്പിന് 5,000 രൂപ പിഴ
Alappuzha Kerala Kerala Mex Kerala mx
1 min read
25

പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചു, ശരിയായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്തില്ല; ജൻ ഔഷധി മെഡിക്കൽ ഷോപ്പിന് 5,000 രൂപ പിഴ

April 18, 2024
0

  ആലപ്പുഴ: പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചതിനും, ശരിയായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യാത്തതിനും ജൻ ഔഷധി മെഡിക്കൽ ഷോപ്പിന് 5,000 രൂപ പിഴ. ആലപ്പുഴയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്, പുലിയൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയിലാണ് പിഴ ചുമത്തിയത്. തുടർ ദിവസങ്ങളിൽ സ്ഥലം പരിശോധിച്ച്, നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടൊയെന്ന് ഉറപ്പുവരുത്താൻ സ്ക്വാഡ് പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി. പുലിയൂർ ഗ്രാമ പഞ്ചായത്തിലെ വില്ലേജ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, പ്രാഥമിക ആരോഗ്യ

Continue Reading