Your Image Description Your Image Description
Your Image Alt Text

 

ആലപ്പുഴ: ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കൽ തെക്കേവേലിക്കകം വിനയ്(27) ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പൊലീസും നടത്തിയ പരിശോധനക്കിടെ പിടിയിലായത്. ഇയാളിൽ നിന്ന് 6 ​ഗ്രാം എംഡിഎംഎയും 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കളർകോട് ബൈപ്പാസിന് സമീപമുള്ള മോമോസ് റമ്പോച്ചി റസ്റ്റോറന്റിന് മറവിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കടയിൽ അർധ രാത്രിയിലും യുവതി യുവാക്കളുടെ സാന്നിധ്യം പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *