മലപ്പുറത്ത് കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയില്‍
Kerala Kerala Mex Kerala mx
1 min read
63

മലപ്പുറത്ത് കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയില്‍

December 24, 2023
0

മലപ്പുറം: മലപ്പുറം താനൂരില്‍ കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയില്‍. എടരിക്കോട് സ്വദേശി ബിജുവാണ് പിടിയിലായത്. ഇയാളില്‍ നിന്നും 1.5 ഗ്രാം എം ഡി എം എയുും ഇത് ഉപയോഗിക്കുന്നതിനുള്ള സാമഗ്രികളും പിടികൂടി. ഇതിനിടെ ബിജുവിനൊപ്പം കാറിലുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. നിരമരുതൂര്‍ സ്വദേശി നൂറുല്‍ അമീനാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Continue Reading
കാനഡയിലെ ആശുപത്രിയിൽ ഒഴിവുണ്ട്, അപേക്ഷിക്കൂവെന്ന് മെയിൽ; ലക്ഷങ്ങളുടെ തട്ടിപ്പ്; നൈജീരിയൻ സ്വദേശി അറസ്റ്റിൽ
Kerala Kerala Mex Kerala mx
0 min read
103

കാനഡയിലെ ആശുപത്രിയിൽ ഒഴിവുണ്ട്, അപേക്ഷിക്കൂവെന്ന് മെയിൽ; ലക്ഷങ്ങളുടെ തട്ടിപ്പ്; നൈജീരിയൻ സ്വദേശി അറസ്റ്റിൽ

December 24, 2023
0

കൽപ്പറ്റ : വയനാട് കൽപ്പറ്റ പുഴമുടി സ്വദേശിക്ക് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത്,17 ലക്ഷം രൂപ തട്ടിയ കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. കൽപ്പറ്റ സൈബർ ക്രൈം പൊലീസാണ് പ്രതിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. ഒരു റിക്രൂട്ട്മെന്റ് മെയിലായിരുന്നു പരാതിക്കാരിക്ക് ആദ്യമെത്തിയത്. കാനഡയിലെ ആശുപത്രിയിൽ ഒഴിവുണ്ടെന്നും, താങ്കളുടെ യോഗ്യതകൾ ജോലിക്ക് ഇണങ്ങുന്നതാണെന്നും അപേക്ഷിക്കാമെന്നുമായിരുന്നു അറിയിപ്പ്. ഇത് പ്രകാരം പരാതിക്കാരി അപേക്ഷിച്ചു. വിവിധ

Continue Reading
മേജർ രവി ബിജെപിയിലേക്ക്; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും
Kerala Kerala Mex Kerala mx
1 min read
84

മേജർ രവി ബിജെപിയിലേക്ക്; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും

December 24, 2023
0

ചലച്ചിത്ര സംവിധായകൻ മേജർ രവി ബിജെപിയിൽ ചേർന്നേക്കും. ഇന്ന് വൈകുന്നേരം ഏഴുമണിക്ക് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി മേജർ രവി കൂടി കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ കേരളത്തിലെ വിമുക്തഭടൻമാരും സൈനികരും നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചാൽ ഇന്ന് മേജർ രവി ബിജെപി അംഗത്വമെടുക്കും. മേജർ രവിയെ പോലുള്ള ആളുകൾ ബിജെപിയിലേക്ക് കടന്നുവരുന്നത് പാർട്ടിക്ക് സംസ്ഥാനത്ത് കൂടുതൽ സ്വാധീനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് സംസ്ഥാന

Continue Reading
വിനീത വി.ജിക്ക് എതിരായ കേസ് മാധ്യമ സ്വാതന്ത്ര്യത്തോട് ചെയ്യുന്ന അനീതി; പാണക്കാട് സാദിഖ് അലി തങ്ങൾ
Kerala Kerala Mex Kerala mx
1 min read
56

വിനീത വി.ജിക്ക് എതിരായ കേസ് മാധ്യമ സ്വാതന്ത്ര്യത്തോട് ചെയ്യുന്ന അനീതി; പാണക്കാട് സാദിഖ് അലി തങ്ങൾ

December 24, 2023
0

മാധ്യമപ്രവർത്തക വിനീത വി.ജിക്ക് എതിരായ പൊലീസ് കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കയ്യേറ്റമാണെന്ന് പാണക്കാട് സാദിഖ് അലി തങ്ങൾ ട്വന്റിഫോറിനോട് പറഞ്ഞു. വാർത്തകൾ എത്തിക്കലാണ് മാധ്യമങ്ങളുടെ ചുമതല, അതിനെ വിമർശിക്കേണ്ടതില്ല, ആ വിമർശനം ശെരിയുമല്ല. ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യത്തോട് ചെയ്യുന്ന അനീതിയാണ് ഇത്. കേരളത്തിൽ പ്രതിപക്ഷ സ്വരത്തെ ഭയപ്പെടുന്നവർ ഉണ്ടോ എന്ന് സംശയമുണ്ടെന്നും കേന്ദ്രത്തിൽ അങ്ങനെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി

Continue Reading
കുടിശ്ശിക തീർത്തെങ്കിലും ആൻ്റണിരാജുവിന് പ്രതിസന്ധികളൊഴിയാത്ത മന്ത്രിക്കാലം; ഒടുവിൽ ടേം പൂർത്തിയാക്കി മടക്കം
Kerala Kerala Mex Kerala mx
1 min read
54

കുടിശ്ശിക തീർത്തെങ്കിലും ആൻ്റണിരാജുവിന് പ്രതിസന്ധികളൊഴിയാത്ത മന്ത്രിക്കാലം; ഒടുവിൽ ടേം പൂർത്തിയാക്കി മടക്കം

December 24, 2023
0

തിരുവനന്തപുരം: പടിയിറങ്ങും മുമ്പ് കെഎസ്ആർടിസിയിലെ ശമ്പളകുടിശ്ശിക തീർത്തെങ്കിലും ആൻ്റണി രാജു ഗതാഗതമന്ത്രിയായിരുന്ന രണ്ടര വർഷം പ്രതിസന്ധികളൊഴിയാത്ത കാലമായിരുന്നു. വകുപ്പിനെതിരെ ഇടത് യൂണിയനുകൾ പലതവണ തെരുവിലിറങ്ങി. കൊട്ടിഘോഷിച്ച് കൊണ്ട് വന്ന എഐ ക്യാമറാ പദ്ധതി അഴിമതിയിലും വിവാദങ്ങളിലും മുങ്ങി. എന്നാൽ ഗതാഗത വകുപ്പ് അടിമുടി നവീകരിക്കുമെന്നാണ് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ വാദം. ഗതാഗത വകുപ്പാണ് ലഭിക്കുന്നതെങ്കിൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗണേഷ് കുമാര്‍ പറയുന്നു. ഒന്നാം പിണറായി

Continue Reading
SFI നേതാവിന്റെ മർദനമേറ്റ വിദ്യാർത്ഥിനിക്കെതിരെ കേസ്; റിപ്പോർട്ട് തേടി DGP
Kerala Kerala Mex Kerala mx
1 min read
58

SFI നേതാവിന്റെ മർദനമേറ്റ വിദ്യാർത്ഥിനിക്കെതിരെ കേസ്; റിപ്പോർട്ട് തേടി DGP

December 24, 2023
0

മൗണ്ട് സിയോൺ ലോ കോളജിൽ എസ്എഫ്ഐ നേതാവിന്റെ മർ‍ദനമേറ്റ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത സംഭവത്തിൽ റിപ്പോർട്ട് തേടി ഡിജിപി. പത്തനംത്തിട്ട ജില്ലാ പൊലീസ് മേധാവിയോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ജാതിപ്പേര്​ വിളിച്ച്​ ആക്ഷേപിച്ചെന്ന് പറഞ്ഞാണ്​ കേസെടുത്തത്​. എസ്.എസ്. ടി ആക്രമണ നിരോധന നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. വിദ്യാർത്ഥിനിക്കെതിരെ ഇന്നലെയും ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ സി.പി.ഐ.എം പെരുനാട്​ ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്​.ഐ ബ്ലോക്ക്​ സെക്രട്ടറിയും നാലാംവർഷ വിദ്യാർഥിയുമായ

Continue Reading
നിണബലിയായ് ചൂരലടവി, കാപ്പൊലിച്ച് കോലങ്ങൾ
Kerala Kerala Mex Kerala mx
1 min read
56

നിണബലിയായ് ചൂരലടവി, കാപ്പൊലിച്ച് കോലങ്ങൾ

December 24, 2023
0

മല്ലപ്പള്ളി : ചൂട്ടുവെട്ടത്തിൽ കാപ്പൊലിച്ച് എത്തുന്ന പാളക്കോലങ്ങൾ തെള്ളിയൂർക്കാവ് പടയണിക്കളത്തിൽ തപ്പുതാളത്തിൽ ഓരോ രാവും ഉറയുന്നു. ശനിയാഴ്ച ചൂരലടവി ആയിരുന്നു പ്രധാനചടങ്ങ്. അന്തിമയങ്ങും മുമ്പ് അടവിക്കളത്തിൽ അരമണിയും കറുത്ത തൊപ്പിയും അണിഞ്ഞെത്തിയ മലവേലൻ മലയൂട്ട് നടത്തിയാണ് മലദൈവങ്ങളെ കളത്തിലേക്ക് വിളിച്ചിറക്കിയത്. പിന്നീട് പനമരം ആഘോഷപൂർവം ആർപ്പുവിളിച്ച് കളത്തിൽ എത്തിച്ചു. പുലവൃത്തം കഴിഞ്ഞാണ് പാളക്കോലങ്ങൾ കളത്തിൽ എത്തിയത്.പടയണിയിലെ കുതിരക്കോലവും ഭൈരവിക്കോലവും ചൂട്ടുവെട്ടത്തിൽ ആദ്യമായി കളത്തിലെത്തി. പിന്നീട് 64 കരിക്കുകൾ നിരത്തി വെച്ചൊരുക്ക്

Continue Reading
മണൽക്കടവ് ഓഫീസിന്: വരുമാനമുണ്ട്, പക്ഷേ സുരക്ഷയില്ല
Kerala Kerala Mex Kerala mx
0 min read
45

മണൽക്കടവ് ഓഫീസിന്: വരുമാനമുണ്ട്, പക്ഷേ സുരക്ഷയില്ല

December 24, 2023
0

വടകര : വടകര അഴിമുഖത്തുനിന്ന്‌ വാരുന്ന മണൽ വിതരണംചെയ്യുന്ന കറുകപ്പാലം കടവിലെ ഓഫീസ് കെട്ടിടം ഏതുസമയവും നിലംപതിക്കാവുന്ന സ്ഥിതിയിൽ. അടിത്തറ പിളർന്ന നിലയിലാണുള്ളത്. ദിവസവും നാല് ജീവനക്കാർ ജോലിചെയ്യുന്ന ഓഫീസാണിത്. മണൽ കൊണ്ടുപോകാനെത്തുന്ന ലോറിക്കാരും മണൽവാരൽ തൊഴിലാളികളും ഓഫീസിന് പുറത്തും ഉണ്ടാകും. അപകടാവസ്ഥയിലാണെന്ന് നഗരസഭയെ ഉൾപ്പടെ അറിയിച്ചിട്ടും ഇത് പരിഹരിക്കാനോ ഓഫീസ് മാറ്റാനോ നടപടി സ്വീകരിച്ചിട്ടില്ല. ദിവസവും ശരാശരി പതിനായിരം രൂപ നഗരസഭയ്ക്ക് വരുമാനം നൽകുന്ന ഓഫീസിനാണ് ഈ ദുരവസ്ഥ.

Continue Reading
അയ്യപ്പഭക്തർക്ക് ‘സൗജന്യ വൈഫൈ’; പദ്ധതിക്ക് നാളെ തുടക്കം
Kerala Kerala Mex Kerala mx
0 min read
53

അയ്യപ്പഭക്തർക്ക് ‘സൗജന്യ വൈഫൈ’; പദ്ധതിക്ക് നാളെ തുടക്കം

December 24, 2023
0

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പദ്ധതിക്ക് നാളെ തുടക്കം. തുടക്കത്തിൽ നടപ്പന്തലിലും പരിസരങ്ങളിലുമാകും സൗജന്യവൈഫൈ ലഭിക്കുക. ഡിസംബർ 30 മുതൽ സന്നിധാനത്തെ 15 കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്പോൾ അയ്യപ്പഭക്തർക്ക് ഈ കേന്ദ്രങ്ങളിലെല്ലാം വൈഫൈ സേവനം ലഭ്യമകുന്ന തരത്തിലുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് ശബരിമല സന്നിധാനത്തും

Continue Reading
നവകേരള സദസിൽ പങ്കെടുക്കാത്തതിനാൽ വനിതാ ഓട്ടോ ഡ്രൈവർക്ക് വിലക്ക് ഏർപ്പെടുത്തി സിഐടിയു പ്രവർത്തകർ
Kerala Kerala Mex Kerala mx
0 min read
86

നവകേരള സദസിൽ പങ്കെടുക്കാത്തതിനാൽ വനിതാ ഓട്ടോ ഡ്രൈവർക്ക് വിലക്ക് ഏർപ്പെടുത്തി സിഐടിയു പ്രവർത്തകർ

December 24, 2023
0

കഴക്കൂട്ടത്ത് നടന്ന നവ കേരള സദസിൽ പങ്കെടുക്കാത്തതിൽ ഓട്ടോറിക്ഷ ഓടാൻ അനുവദിക്കില്ലന്ന് ഭീഷണിപ്പെടുത്തുന്നതായി പരാതി. കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്.ഇന്ന് രാവിലെ പതിവുപോലെ ഓട്ടോ ഓടാൻ സ്റ്റാൻഡിൽ എത്തിയതായിരുന്നു രജനി. എന്നാൽ സിഐടിയു കൺവീനർ ഉൾപ്പെടെയുള്ളവർ രജനിയെ തടഞ്ഞു. കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. കഴിഞ്ഞ എട്ടുവർഷമായി കാട്ടായികോണം

Continue Reading