Your Image Description Your Image Description

മല്ലപ്പള്ളി : ചൂട്ടുവെട്ടത്തിൽ കാപ്പൊലിച്ച് എത്തുന്ന പാളക്കോലങ്ങൾ തെള്ളിയൂർക്കാവ് പടയണിക്കളത്തിൽ തപ്പുതാളത്തിൽ ഓരോ രാവും ഉറയുന്നു. ശനിയാഴ്ച ചൂരലടവി ആയിരുന്നു പ്രധാനചടങ്ങ്.

അന്തിമയങ്ങും മുമ്പ് അടവിക്കളത്തിൽ അരമണിയും കറുത്ത തൊപ്പിയും അണിഞ്ഞെത്തിയ മലവേലൻ മലയൂട്ട് നടത്തിയാണ് മലദൈവങ്ങളെ കളത്തിലേക്ക് വിളിച്ചിറക്കിയത്. പിന്നീട് പനമരം ആഘോഷപൂർവം ആർപ്പുവിളിച്ച് കളത്തിൽ എത്തിച്ചു. പുലവൃത്തം കഴിഞ്ഞാണ് പാളക്കോലങ്ങൾ കളത്തിൽ എത്തിയത്.പടയണിയിലെ കുതിരക്കോലവും ഭൈരവിക്കോലവും ചൂട്ടുവെട്ടത്തിൽ ആദ്യമായി കളത്തിലെത്തി. പിന്നീട് 64 കരിക്കുകൾ നിരത്തി വെച്ചൊരുക്ക് നടന്നു. കരിക്കുകൾ ഉടച്ച്‌ പാനയടിക്ക് ശേഷമാണ് അടവിക്കാർ ചൂരൽ എത്തിക്കാൻ ഇരുട്ടിലേക്ക് ഓടിയത്.

പിന്നീട് മുള്ളുകൾ നിറഞ്ഞ ചൂരൽമരം കളത്തിൽ എത്തിച്ചു ചവിട്ടി ഒടിച്ചു. അടവിക്കാരുടെ ദേഹത്തുനിന്ന് രക്തകണങ്ങൾ ഇറ്റുവീണു. ഇത് ഭഗവതിക്ക് നിണബലി ആയി കരുതുന്നു. 26-നാണ് വല്യ പടയണി. 27-ന് പുലർച്ചെ മംഗളഭൈരവി ആടുന്നതോടെ തെള്ളിയൂർക്കാവ് പടയണി പൂർണമാകും.

Leave a Reply

Your email address will not be published. Required fields are marked *