കർണാടകയിൽ മാതാപിതാക്കളെ ആശുപത്രിയിലുപേക്ഷിക്കുന്ന മക്കൾക്കെതിരെ കർശന നടപടി
Kerala Kerala Mex Kerala mx National Top News
0 min read
49

കർണാടകയിൽ മാതാപിതാക്കളെ ആശുപത്രിയിലുപേക്ഷിക്കുന്ന മക്കൾക്കെതിരെ കർശന നടപടി

March 16, 2025
0

കർണാടകയിൽ മാതാപിതാക്കളെ ആശുപത്രിയിലുപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടിയുമായി കർണാടക മന്ത്രി ശരൺ പ്രകാശ് പട്ടീൽ. ഇത്തരം കേസുകളിലെ സ്വത്ത് കൈമാറ്റവും വിൽപത്രവും റദ്ദു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വത്തുക്കൾ എഴുതിയ വാങ്ങിയ ശേഷം പ്രായമായ മാതാപിതാക്കളെ ആശുപത്രിയിൽ ഉപേക്ഷിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നതായി ഗവൺമെന്റ് കണ്ടെത്തിയതിനെതുടർന്നാണ് പുതിയ തീരുമാനം. ബെൽഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ(ബിംസ്)കണക്കു പ്രകാരം 150 പേരാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട് ആശുപത്രികളിലുണ്ടായിരുന്നത്. നിലവിൽ അധികമായി നൂറുകേസുകൾ കൂടി റിപ്പോർട്ട്

Continue Reading
മനുഷ്യരെന്ന നിലയിൽ അന്തസ്സ് ഉയർത്തിപ്പിടിച്ച് ജീവിക്കാൻ ട്രാൻസ് സമൂഹത്തിനും അവകാശമുണ്ട്; മന്ത്രി ആര്‍. ബിന്ദു
Kerala Kerala Mex Kerala mx Top News
1 min read
43

മനുഷ്യരെന്ന നിലയിൽ അന്തസ്സ് ഉയർത്തിപ്പിടിച്ച് ജീവിക്കാൻ ട്രാൻസ് സമൂഹത്തിനും അവകാശമുണ്ട്; മന്ത്രി ആര്‍. ബിന്ദു

March 16, 2025
0

മനുഷ്യരെന്ന നിലയിൽ അന്തസ്സ് ഉയർത്തിപ്പിടിച്ചു ജീവിക്കാൻ ട്രാൻസ് സമൂഹത്തിന് അവകാശമുണ്ടെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അനീതിയും വിവേചനവുമല്ല ട്രാൻസ് സമൂഹം ആഗ്രഹിക്കുന്നത്. അവരുടെ സുരക്ഷിതവും സുഗമവുമായ ജീവിതത്തിനു വേണ്ടി നിരവധി പദ്ധതികൾ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ അവരുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റിന്റെ

Continue Reading
പട്ടാമ്പിയിൽ  മൂന്ന് പേർക്ക് മിന്നലേറ്റു
Kerala Kerala Mex Kerala mx Top News
0 min read
41

പട്ടാമ്പിയിൽ മൂന്ന് പേർക്ക് മിന്നലേറ്റു

March 16, 2025
0

പട്ടാമ്പി കൊപ്പത്ത് മൂന്ന് പേർക്ക് മിന്നലേറ്റു. എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഉത്സവത്തിലെ പ്രധാന ചടങ്ങായ കാളവരവ് ഇന്നായിരുന്നു. ഇത് കാണാൻ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവർക്കിടയിൽ നിന്ന മൂന്ന് പേർക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം.

Continue Reading
ഗ്രാ​മ്പി​യി​ൽ  ക​ടു​വ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രും;പുതിയ 3 കൂടുകൾ സ്ഥാപിക്കും
Kerala Kerala Mex Kerala mx Top News
0 min read
44

ഗ്രാ​മ്പി​യി​ൽ ക​ടു​വ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രും;പുതിയ 3 കൂടുകൾ സ്ഥാപിക്കും

March 16, 2025
0

ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇന്നും മയക്കുവെടി വെക്കാൻ കഴിഞ്ഞില്ല. കടുവ കാട്ടിലേക്ക് കയറിയതായാണ് നിഗമനം എന്ന് കോട്ടയം ഡി എഫ് ഒ എൻ രാജേഷ് പറഞ്ഞു. രാത്രി വരെ ഗ്രാമ്പി പള്ളിക്ക് സമീപം കണ്ട കടുവയെ രാവിലെ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ തേക്കടിയിൽ നിന്നും സ്നിഫർ ഡോഗിനെ എത്തിച്ചു. ഡോഗിനെ ഉപയോഗിച്ചുള്ള പരിശോധനയിൽ കടുവ ഹില്ലാഷ്, അരണക്കൽ മേഖലയിലേക്ക് നീങ്ങിയതായി

Continue Reading
കെഎസ്ആര്‍ടിസി. ബസും ബൈക്കും കൂട്ടിയിടിച്ച് നാടന്‍പാട്ട് കലാകാരന്‍ മരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
47

കെഎസ്ആര്‍ടിസി. ബസും ബൈക്കും കൂട്ടിയിടിച്ച് നാടന്‍പാട്ട് കലാകാരന്‍ മരിച്ചു

March 16, 2025
0

വൈക്കത്ത് കെഎസ്ആര്‍ടിസി. ബസും ബൈക്കും കൂട്ടിയിടിച്ച് നാടന്‍പാട്ട് കലാകാരന്‍ മരിച്ചു. വൈക്കം കുടവെച്ചൂര്‍ പുന്നത്തറ വീട്ടില്‍ സാബുവിന്റെ മകന്‍ പി.എസ്.സുധീഷ് (29) ആണ് മരിച്ചത്. സുധീഷാണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചേര്‍ത്തല, വൈക്കം താലൂക്ക് ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച വൈകീട്ട് 4:30-ന് വെച്ചൂര്‍-തണ്ണീര്‍മുക്കം റോഡില്‍ ചേരകുളങ്ങര ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.

Continue Reading
വിമർശനമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National Top News
0 min read
49

വിമർശനമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് പ്രധാനമന്ത്രി

March 16, 2025
0

വിമർശനമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അമേരിക്കൻ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ പോഡ്‌കാസ്റ്റിലാണ് മൂന്നേകാൽ മണിക്കൂറോളം മോദി സംസാരിച്ചത്. ഇന്ത്യൻ ജനതയാണ് തൻറെ കരുത്ത് എന്ന് പ്രധാനമന്ത്രി. വിമർശനം ജനാധിപത്യത്തിൻറെ കാതലാണ്. വിമർശനങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രമാണ് എല്ലാം. ജനങ്ങളെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിന് തുല്യമാണെന്ന് ആർഎസ്എസ് പഠിപ്പിക്കുന്നു. തന്റെ ജീവിതം മുഴുവൻ ദാരിദ്ര്യത്തിൽ ആയിരുന്നു. പക്ഷേ അതിൻറെ വേദന ഒരിക്കലും താൻ അനുഭവിച്ചിട്ടില്ല. പുതിയൊരു തുടക്കം

Continue Reading
ഓപ്പറേഷന്‍ ഡി-ഹണ്ട് : സംസ്ഥാനത്ത് ഇന്നലെ മാത്രം അറസ്റ്റ് ചെയ്തത് 284 പേരെ
Kerala Kerala Mex Kerala mx Top News
1 min read
38

ഓപ്പറേഷന്‍ ഡി-ഹണ്ട് : സംസ്ഥാനത്ത് ഇന്നലെ മാത്രം അറസ്റ്റ് ചെയ്തത് 284 പേരെ

March 16, 2025
0

സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 284 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (26.433 ഗ്രാം),  കഞ്ചാവ് (35.2 കി.ഗ്രാം), കഞ്ചാവ് ബീഡി (193 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

Continue Reading
കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ടറി​യാ​യി ടി.​ആ​ർ. ര​ഘു​നാ​ഥ​നെ തെ​ര​ഞ്ഞെ​ടു​ത്തു
Kerala Kerala Mex Top News
1 min read
39

കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ടറി​യാ​യി ടി.​ആ​ർ. ര​ഘു​നാ​ഥ​നെ തെ​ര​ഞ്ഞെ​ടു​ത്തു

March 16, 2025
0

ടി.​ആ​ർ. ര​ഘു​നാ​ഥ​നെ സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ടറി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ തീ​രു​മാ​നം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗീ​ക​രി​ച്ചു.ഇ​ന്ന് ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പ​ങ്കെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച കൊ​ല്ല​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ര​ഘു​നാ​ഥ​നെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ടി ആർ രഘുനാഥൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ്, അയർക്കുന്നം ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മിറ്റി

Continue Reading
ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
37

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

March 16, 2025
0

ചക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഗൃഹനാഥൻ മരണപ്പെട്ടു. ഇളമ്പൽ ചീയോട് ലക്ഷമി വിലാസത്തിൽ ഗോപാലകൃഷ്ണൻ (71) മരിച്ചത്.  സമീപത്തെ മകളുടെ വീട്ടിൽ നിന്ന്  ചക്ക പറിച്ചു കൊണ്ട് വരാമെന്ന് പറഞ്ഞ് പോയതാണ് ഗോപാലകൃഷ്‌ണൻ. തിരികെ വരാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് ശരീരത്ത് പൊള്ളലേറ്റ് നിലത്ത് കിടക്കുന്ന ഗോപാലകൃഷ്ണനെ കണ്ടത്. മൃതശരീരത്തിൽ ചക്ക വീണ പാടുമുണ്ട്. ചക്ക പറിക്കുന്നതിനിടെ ലക്ഷ്യം തെറ്റി വീണ ചക്ക

Continue Reading
കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
39

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു

March 16, 2025
0

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു.വാണിയംകുളം പുലാച്ചിത്രയില്‍ ഇന്നു രാവിലെയായിരുന്നു അപകടം. പുലാച്ചിത്ര പുലാശ്ശേരി വീട്ടില്‍ ഹരി (38) ആണ് മരിച്ചത്. കിണറില്‍ അകപ്പെട്ട ഗ്രില്ല് മുകളിലേക്ക് കയറ്റാന്‍ കിണറില്‍ ഇറങ്ങിയതായിരുന്നു.    ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading