Your Image Description Your Image Description

വിമർശനമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അമേരിക്കൻ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ പോഡ്‌കാസ്റ്റിലാണ് മൂന്നേകാൽ മണിക്കൂറോളം മോദി സംസാരിച്ചത്. ഇന്ത്യൻ ജനതയാണ് തൻറെ കരുത്ത് എന്ന് പ്രധാനമന്ത്രി. വിമർശനം ജനാധിപത്യത്തിൻറെ കാതലാണ്. വിമർശനങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രമാണ് എല്ലാം. ജനങ്ങളെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിന് തുല്യമാണെന്ന് ആർഎസ്എസ് പഠിപ്പിക്കുന്നു. തന്റെ ജീവിതം മുഴുവൻ ദാരിദ്ര്യത്തിൽ ആയിരുന്നു. പക്ഷേ അതിൻറെ വേദന ഒരിക്കലും താൻ അനുഭവിച്ചിട്ടില്ല. പുതിയൊരു തുടക്കം കുറിക്കാൻ പാകിസ്താൻ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ഓരോ ശ്രമത്തിനും നിഷേധാത്മകതയാണ് നേരിടേണ്ടിവന്നത്. വിമർശനം ജനാധിപത്യത്തിന്റെ ആത്മാവാണെന്നാണ് തൻ്റെ ബോധ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *