Your Image Description Your Image Description

രക്തദാനം ജീവന്റെ ദാനമാണ് എന്ന പ്രമേയത്തിൽ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ കെഫാഖിന്റെ ആഭിമുഖ്യത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണർ സെൻന്ററിന്റെയും ആസ്റ്റർ മെഡിക്കൽ സെൻന്ററിന്റെയും വെൽ കെയർ ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 5-ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 150 പേരോളം രക്തം ദാനം ചെയ്തു.

കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ അനിൽകുമാർ ആർ. വൈസ് പ്രസിഡന്റ് ബിജു പി ജോൺ, ജോയിന്റ് സെക്രട്ടറി സിബി മാത്യു, ക്യാമ്പ് കൺവീനേഴ്‌സ് ബെന്നി ബേബി, ആൻസി രാജീവ് എന്നിവർ നേതൃത്വം നൽകി. മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോബിൻ പണിക്കർ, ജോജിൻ ജേക്കബ്,ആശിഷ് മാത്യു, ദിപു സത്യരാജ്, അനീഷ് തോമസ്,ജലു അമ്പാടിയിൽ, ശരത് കുമാർ,ഷാജി കരിക്കം,ടിൻസി ജോബി,റിഞ്ചു അലക്സ്, ജേക്കബ് ബാബു വിവിധ സബ് കമ്മിറ്റികളിൽ പ്രവർത്തിച്ച സജീർ സലാമുദീൻ,സുവി സുകുമാരൻ നായർ,അനൂപ് തോമസ്, അനീഷ് പിള്ള, അജേഷ് സത്യൻ,വിനോദ് പിള്ള, ജിജോ കരിക്കം, അനിൽ ചാക്കോ, ഷാജി തങ്കച്ചൻ, ഗോപിക അനീഷ്, ജിൻസി ബെന്നി, ലീബാ ആശിഷ്, സോജു ഫിലിപ്പ്, റെജി ലൂക്കോസ് എന്നിവരുടെ പ്രവർത്തനങ്ങൾ ക്യാമ്പിന് കൂടുതൽ കരുത്തേകി.

ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐസിസി മാനേജിങ് കമ്മിറ്റി മെമ്പർ പ്രദീപ് പിള്ളയ്,ഐസിസി യൂത്ത് വിങ് പ്രസിഡന്റ് എഡ്‌വിൻ സെബാസ്റ്റ്യൻ, മുൻ ഐസിബിഎഫ് ജനറൽ സെക്രട്ടറി ബോബൻ വർക്കി ഉള്‍പ്പടെയുള്ളവര്‍ രക്തദാന ക്യാമ്പ് സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *