ധീരതയ്ക്ക് ബോചെയുടെ സ്വര്‍ണ്ണമാല
Kerala Kerala Mex Kerala mx
1 min read
24

ധീരതയ്ക്ക് ബോചെയുടെ സ്വര്‍ണ്ണമാല

March 25, 2024
0

നെയ്യാറ്റിന്‍കര: ബൈക്കിലെത്തിയ കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തിന് ഇരയായി സ്വര്‍ണ്ണമാല നഷ്ടപ്പെട്ട ലിജി ദാസിന് ബോചെ പുതിയ മാല നല്‍കി. നഷ്ടപ്പെട്ട ആറര പവന്റെ മാലയുടെ സ്ഥാനത്ത് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഏഴ് പവന്റെ 916 സ്വര്‍ണ്ണമാലയാണ് കോ-ഓര്‍ഡി നേറ്റര്‍മാരായ അനി, ജ്യോതി എന്നിവര്‍ ലിജിയുടെ വീട്ടിലെത്തി കൈമാറിയത്. തന്നാലാകും വിധം ആക്രമണത്തെ ചെറുത്തുനിന്ന ലിജിയുടെ മനോധൈര്യത്തിനുള്ള പ്രോത്സാഹന സമ്മാനമാണ് ഈ സ്വര്‍ണ്ണമാല. യുകെയിലുള്ള ബോചെ

Continue Reading
എംഡിഎംകെ നേതാവും സിറ്റിങ് എംപിയുമായ എ.ഗണേശമൂർത്തിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala Kerala Mex Kerala mx National
0 min read
42

എംഡിഎംകെ നേതാവും സിറ്റിങ് എംപിയുമായ എ.ഗണേശമൂർത്തിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

March 25, 2024
0

ഈറോഡ്: ലോക്സഭാ മണ്ഡലത്തിലെ എംഡിഎംകെ നേതാവുമായ എ.ഗണേശമൂർത്തിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2.30നാണ് ഇദ്ദേഹത്തെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം അമിത അളവിൽ ഉറക്കഗുളിക കഴിച്ചതായാണ് പ്രാഥമിക നിഗമനം. ഉറക്കഗുളിക വെള്ളത്തിൽ കലക്കിയതായി റൂമിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാശ്രമം ആണെന്നാണ് കരുതുന്നത്. ഈറോഡ് ശൂരംപട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇപ്രാവശ്യം ഈറോഡ് സീറ്റിൽ

Continue Reading
ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം: വി.എസ്.സുനിൽകുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്‌
Kerala Kerala Mex Kerala mx
0 min read
34

ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം: വി.എസ്.സുനിൽകുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്‌

March 23, 2024
0

തൃശൂർ: നടൻ ടൊവിനോ തോമസിനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ടൊവിനോയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്തെന്ന് കാട്ടി എൻഡിഎ നൽകിയ പരാതിയിലാണ് നടപടി. ഇത്തരം പ്രവർത്തികൾ ഇനി ആവർത്തിക്കരുതെന്നും രേഖാമൂലം അറിയിച്ചതായി മാതൃകാപെരുമാറ്റച്ചട്ടം സംബന്ധിച്ച് നോഡൽ ഓഫിസറായ തൃശൂർ സബ് കലക്ടർ വ്യക്തമാക്കി. തിരഞ്ഞെടുപ്പു കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) അംബാസഡർ ആയതിനാൽ

Continue Reading
ലോറിയിൽനിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ സഹായ വാഗ്ദാനവുമായി അദാനി ഗ്രൂപ്പ്
Kerala Kerala Mex Kerala mx
0 min read
22

ലോറിയിൽനിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ സഹായ വാഗ്ദാനവുമായി അദാനി ഗ്രൂപ്പ്

March 23, 2024
0

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കു അമിതലോഡുമായി പോയ ലോറിയിൽനിന്നു കരിങ്കല്ല് തെറിച്ചുവീണുണ്ടായ അപകടത്തിൽ മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്. അനന്തുവിന്റെ കുടുംബത്തെ നേരിൽ കണ്ടാണ് അദാനി ഗ്രൂപ്പ് സഹായവാഗ്ദാനം നൽകിയത്. മുൻപ് ടിപ്പർ അപകടത്തിൽ പരുക്കേറ്റ് കാല് നഷ്ടമായ സന്ധ്യാ റാണിക്കും ധനസഹായം നൽകും.

Continue Reading
കോഴിക്കോട്ട് വീടിനു സമീപം ട്രെയിൻ തട്ടി യുവതി മരിച്ചു
Kerala Kerala Mex Kerala mx
0 min read
26

കോഴിക്കോട്ട് വീടിനു സമീപം ട്രെയിൻ തട്ടി യുവതി മരിച്ചു

March 23, 2024
0

കോഴിക്കോട്: വെസ്റ്റ് ഹില്ലിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. മാറാട് അരക്കിണർ അരയിച്ചന്റെകത്ത് പ്രഭാഷിന്റെ ഭാര്യ നിഹിത (30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ പുതിയാപ്പയിലെ യുവതിയുടെ സ്വന്തം വീടിനു സമീപത്താണ് അപകടം നടന്നത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് തറക്കല്ലിട്ടു; പ്രളയത്തില്‍ തകര്‍ന്ന വീടിന് പകരം പുതിയ വീട് നിര്‍മിച്ചു നൽകും മണപ്പുറം ഫൗണ്ടേഷന്‍
Kerala Kerala Mex Kerala mx
1 min read
38

ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് തറക്കല്ലിട്ടു; പ്രളയത്തില്‍ തകര്‍ന്ന വീടിന് പകരം പുതിയ വീട് നിര്‍മിച്ചു നൽകും മണപ്പുറം ഫൗണ്ടേഷന്‍

March 23, 2024
0

വലപ്പാട്: പ്രതീക്ഷകള്‍ തകര്‍ന്നെന്ന് കരുതുന്ന ജീവിതങ്ങളില്‍ നിറചാര്‍ത്ത് അണിയിക്കുന്നതോളം മഹത്തരമായ മറ്റൊന്നില്ല. വീടിനൊപ്പം സ്വപ്നങ്ങളും ഒലിച്ചുപോയ ആ മഹാപ്രളയത്തിന്റെ നശിച്ച ഓര്‍മകളെ മായ്ക്കാന്‍ കോതകുളം ബീച്ച് റോഡിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മിയ്ക്ക് കൂട്ടായി മണപ്പുറം ഫൗണ്ടേഷന്‍ അണിചേര്‍ന്നു. ശ്രീലക്ഷ്മിക്കും കുടുംബത്തിനും മണപ്പുറം ഫൗണ്ടേഷന്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ നടന്നു. പ്രളയത്തെ തുടര്‍ന്ന് വീട് നഷ്ടമായ ശ്രീലക്ഷ്മിയുടെ കുടുംബത്തിന്റെ അവസ്ഥ മാധ്യമങ്ങളില്‍ വര്‍ത്തയായതിനെ തുടര്‍ന്നാണ് മണപ്പുറം ഫൗണ്ടേഷന്റെ ഇടപെടല്‍. ശിലാസ്ഥാപന

Continue Reading
ലോക്സഭ ഇലക്ഷൻ: വോട്ട് രേഖപ്പെടുത്താൻ 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം
Kerala Kerala Mex Kerala mx New Voters
1 min read
31

ലോക്സഭ ഇലക്ഷൻ: വോട്ട് രേഖപ്പെടുത്താൻ 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം

March 23, 2024
0

വോട്ടിങ് സമയത്ത് വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആണ്. ഭൂരിഭാഗം ആളുകളും ഈ കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഈ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഭിന്നശേഷിക്കാർക്ക് നൽകുന്ന യു.ഡി.ഐ.ഡി കാർഡ്, ഉദ്യോഗസ്ഥരുടെ സര്‍വീസ്

Continue Reading
വേനൽ കനക്കുന്നു, മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക
Health Kerala Kerala Mex Kerala mx
0 min read
37

വേനൽ കനക്കുന്നു, മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക

March 23, 2024
0

വേനൽ കനക്കുമ്പോൾ ജലജന്യരോഗങ്ങളായ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, എന്നിവ പടർന്ന് പിടിക്കാൻ സാധ്യതയേറിയതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ സക്കീന. കെ അറിയിച്ചു. വേനലിന്റെ കാഠിന്യത്തിൽ ജലദൗർലഭ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോഴും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ് എ യുമാണ് കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. വയറിളക്കരോഗങ്ങൾ ഫെബ്രുവരി മാസത്തിൽ 2940 കേസുകളും മാർച്ച്‌

Continue Reading
‘കേന്ദ്രമന്ത്രി’ എന്ന പദവി ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ എൽഡിഎഫ് പരാതി നൽകി
Kerala Kerala Mex Kerala mx Loksabha election 2024
1 min read
36

‘കേന്ദ്രമന്ത്രി’ എന്ന പദവി ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ എൽഡിഎഫ് പരാതി നൽകി

March 23, 2024
0

തിരുവനന്തപുരം: ലോക്സഭ ഇലക്ഷനിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി എൽഡിഎഫ്. തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണു കമ്മിഷനു പരാതി നൽകിയത്. മാര്‍ച്ച് 22നു പൂജപ്പുര എല്‍ബിഎസില്‍ കേന്ദ്രമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ചു പൊതുപരിപാടി സംഘടിപ്പിച്ചുവെന്നും പരിപാടിയില്‍ പങ്കെടുത്തു വോട്ട് അഭ്യർഥിച്ചുവെന്നുമാണ് രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റ ചട്ടം നിലവില്‍ വരികയും ചെയ്താല്‍ മന്ത്രിമാര്‍

Continue Reading
ഡൽഹി മദ്യനയക്കേസ്: രാഹുൽ ഗാന്ധിക്ക് ഇരട്ട നിലപാട്; സ്മൃതി ഇറാനി
Kerala Kerala Mex Kerala mx National
0 min read
48

ഡൽഹി മദ്യനയക്കേസ്: രാഹുൽ ഗാന്ധിക്ക് ഇരട്ട നിലപാട്; സ്മൃതി ഇറാനി

March 23, 2024
0

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കേജ്‌‌രിവാളിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട നിലപാടെന്ന് ആരോപിച്ചു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേജ്‌രിവാളിന്റെ കുടുംബത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന അദ്ദേഹം തെലങ്കാനയിൽ കേജ്‌രിവാൾ അഴിമതിക്കാരനാണെന്നാണു പ്രസംഗിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒരേ വിഷയത്തിൽ എങ്ങനെയാണ് രാഹുൽ ഗാന്ധി നിലപാടു മാറുന്നതെന്നതിനു തെളിവുനൽകാമെന്നു പറഞ്ഞാണ് 2023ൽ തെലങ്കാനയിൽ അദ്ദേഹം നടത്തിയ പ്രസംഗം സ്മൃതി ഇറാനി ചൂണ്ടിക്കാട്ടിയത്. ‘‘മദ്യകുംഭകോണം നടന്നിട്ടുണ്ടെന്നും എല്ലാ ഏജൻസികൾക്കും അത്

Continue Reading