‘ന്യൂനപക്ഷങ്ങളുടെ തന്ത ചമയാൻ പിണറായി വിജയൻ നിൽക്കരുത്’; ബിജെപിയെക്കാൾ വലിയ ഭീതിയാണ് പിണറായി വിജയൻ സൃഷ്ടിക്കുന്നതെന്ന് കെഎം ഷാജി
Kerala Kerala Mex Kerala mx
1 min read
26

‘ന്യൂനപക്ഷങ്ങളുടെ തന്ത ചമയാൻ പിണറായി വിജയൻ നിൽക്കരുത്’; ബിജെപിയെക്കാൾ വലിയ ഭീതിയാണ് പിണറായി വിജയൻ സൃഷ്ടിക്കുന്നതെന്ന് കെഎം ഷാജി

April 24, 2024
0

  സുൽത്താൻ ബത്തേരി:∙ കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തനിക്കെതിരെ കേസെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വെല്ലുവിളിച്ച് കെ.എം.ഷാജി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത രാഷ്ട്രീയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ കേസെടുക്കുമെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. കേസെടുത്താൽ കണ്ണൂരിൽ നടന്ന മറ്റ് ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. “ന്യൂനപക്ഷങ്ങളുടെ

Continue Reading
ഉച്ചയ്ക്ക് ശേഷം വരുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സാധിക്കില്ലെന്ന് നിലപാട്; മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മരിച്ചയാളുടെ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കം
Kerala Kerala Mex Kerala mx
1 min read
29

ഉച്ചയ്ക്ക് ശേഷം വരുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സാധിക്കില്ലെന്ന് നിലപാട്; മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മരിച്ചയാളുടെ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കം

April 24, 2024
0

  തൃശൂര്‍: തൃശൂര്‍ ഗവ: മെഡിക്കല്‍ കോളജ് ആശുപത്രി ഫോറന്‍സിക് വിഭാഗത്തില്‍ മരിച്ചയാളുടെ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കം. ഉച്ചയ്ക്ക് രണ്ടിന് ശേഷം വരുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സാധിക്കില്ലെന്ന ജീവനക്കാരുടെ നിലപാടാണ് തര്‍ക്കത്തിന് കാരണം. ഉച്ചയ്ക്ക് രണ്ടിന് മുമ്പ് മൃതദേഹങ്ങള്‍ എത്തിച്ചാല്‍ മാത്രമേ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന നിലപാട് ജീവനക്കാരെടുത്തതാണ് തര്‍ക്കത്തിന് കാരണമായത്. ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് ഇടപെട്ട് എത്തിയ മൃതദേഹം ഉച്ചയ്ക്ക് രണ്ടിന്

Continue Reading
വയനാട്ടിൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
Kerala Kerala Mex Kerala mx
1 min read
30

വയനാട്ടിൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

April 24, 2024
0

  മാനന്തവാടി: വയനാട്ടിൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പേരിയ 36 മുള്ളല്‍ സ്വദേശിയായ ചെറുവില്ലി തെക്കേതില്‍ വീട്ടില്‍ സി.കെ അഷ്‌കര്‍ (24)നെയാണ് തലപ്പുഴ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ. പി ശ്രീഹരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2024 ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മറ്റൊരു കേസിൽ

Continue Reading
സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവം; പ്രതികൾ ഉപയോഗിച്ച തോക്ക് നദിയിൽ നിന്ന് കണ്ടെടുത്തു
Kerala Kerala Mex Kerala mx National
1 min read
29

സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവം; പ്രതികൾ ഉപയോഗിച്ച തോക്ക് നദിയിൽ നിന്ന് കണ്ടെടുത്തു

April 24, 2024
0

  മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. വെടിവയ്പ്പിന് ശേഷം മുംബൈയിൽ നിന്ന് ഗുജറാത്തിലെ ഭുജിലേക്ക് പോകുന്നതിനിടെ തോക്ക് താപി നദിയിൽ ഉപേക്ഷിച്ചെന്ന് പ്രതികളായ വിക്കി ഗുപ്തയും സാഗർ പാലും മൊഴി നൽകിയിരുന്നു. ഇതേ തുടർന്നുള്ള തിരച്ചിലിലാണ് താപി നദിയിൽ നിന്നും ഇവ കണ്ടെടുത്തത്. അതേസമയം

Continue Reading
ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേന നാളെ കേരളത്തിൽ; ക്രിസ്ത്യൻ സഭാ അധ്യക്ഷരെ കാണും
Kerala Kerala Mex Kerala mx
1 min read
26

ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേന നാളെ കേരളത്തിൽ; ക്രിസ്ത്യൻ സഭാ അധ്യക്ഷരെ കാണും

April 24, 2024
0

    കൊച്ചി: ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേന നാളെ കേരളത്തിലെത്തി ക്രിസ്ത്യൻ സഭാ അധ്യക്ഷന്മാരെ കാണും. കൊച്ചിയിൽ കർദിനാൾ മാർ റാഫേൽ തട്ടിലുമായാണ് ആദ്യ കൂടിക്കാഴ്ച. 12 മണിക്ക് ഓർത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിന്റെ പരിപാടിയിൽ വിനയ്കുമാർ സക്സേന മുഖ്യാഥിതിയായി പങ്കെടുക്കും. വ്യാഴാഴ്ച തിരുവനന്തപുരത്ത് ബിഷപ്പ് തോമസ് ജെ നെറ്റോയെയും അദ്ദേഹം കാണും. കഴിഞ്ഞ ദിവസം പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ

Continue Reading
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യം; ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിർദേശം
Kerala Kerala Mex Kerala mx Loksabha election 2024
1 min read
23

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യം; ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിർദേശം

April 24, 2024
0

  ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തപ്പെടുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീം കോടതി ഇന്ന് നിർദേശങ്ങൾ പുറപ്പെടുവിക്കും. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന സംഘടന നൽകിയിരിക്കുന്ന ഹർജിയിൽ ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിക്കുക . നൂറൂ ശതമാനം വിവിപ്പാറ്റുകളും എണ്ണമെന്ന ഹർജിയിൽ രൂക്ഷമായ വാദപ്രതിവാദമാണ് സുപ്രീം കോടതിയിൽ നടന്നത്.

Continue Reading
വയലിൽ പുല്ലരിയാൻ പോയ സ്ത്രീ കണ്ടത് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ലോഹ സസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയത് 9 സ്റ്റീൽ ബോംബുകൾ
Kerala Kerala Mex Kerala mx
1 min read
26

വയലിൽ പുല്ലരിയാൻ പോയ സ്ത്രീ കണ്ടത് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ലോഹ സസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയത് 9 സ്റ്റീൽ ബോംബുകൾ

April 24, 2024
0

    കണ്ണൂര്‍: കണ്ണൂർ മട്ടന്നൂർ കോളാരിയിൽ ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ബോംബുകൾ കണ്ടെത്തിയത്. വയലിൽ പുല്ലരിയാൻ പോയ സ്ത്രീ ബോംബുകൾ കണ്ട് നാട്ടുകാരെയും അവർ പോലീസിലും അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി നിർവീര്യമാക്കി. ആർഎസ് എസ് കേന്ദ്രത്തിലാണ് ബോംബ് പിടികൂടിയതെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. പെയിന്‍റ് ബക്കറ്റുകള്‍ക്കുള്ളിലായിരുന്നു ബോംബുകളുണ്ടായിരുന്നത്.

Continue Reading
വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ സംഭവം; പ്രതിക്കെതിരെ കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം
Kerala Kerala Mex Kerala mx
1 min read
50

വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ സംഭവം; പ്രതിക്കെതിരെ കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം

April 23, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരം ചെന്നൈ മെയിലില്‍ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ പ്രതിക്കെതിരെ കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം. സ്ത്രീ എന്ന നിലയിൽ തന്നെ യാത്രയ്ക്കാരുടെ മുന്നിൽ വെച്ച് പ്രതി അവഹേളിച്ചെന്ന് രജനി ഇന്ദിര പറഞ്ഞിരുന്നു. പ്രതി തല്ലാൻ വന്നപ്പോൾ യാത്രക്കാർ പിടിച്ച് മാറ്റുകയായിരുന്നുവെന്നും രജനി ഇന്ദിര പ്രതികരിച്ചു. എന്നാല്‍, നിസാര സംഭവം മാത്രമാണെന്നാണ് റെയിൽവേ പൊലീസിന്റെ ന്യായീകരണം. സംഭവം മാധ്യമങ്ങൾ ഊതിപ്പെരുപ്പിക്കുന്നുവെന്നും റെയിൽവേ പൊലീസ് വാദിക്കുന്നു.

Continue Reading
അരമണിക്കൂറിലധികം നീണ്ട പ്രസംഗം, നിര്‍ത്തി വേദി വിട്ടിറങ്ങാന്‍ തുടങ്ങുന്നതിനിടെ എം എം ഹസ്സന്‍ ചെവിയിലെന്തോ പറയുന്നു; മല്ലികാര്‍ജുന്‍ ഖർഗയെ മടങ്ങി വന്ന് പ്രസംഗിച്ചത് സി എ എ റദ്ദാക്കുമെന്ന്
Kerala Kerala Mex Kerala mx National
1 min read
52

അരമണിക്കൂറിലധികം നീണ്ട പ്രസംഗം, നിര്‍ത്തി വേദി വിട്ടിറങ്ങാന്‍ തുടങ്ങുന്നതിനിടെ എം എം ഹസ്സന്‍ ചെവിയിലെന്തോ പറയുന്നു; മല്ലികാര്‍ജുന്‍ ഖർഗയെ മടങ്ങി വന്ന് പ്രസംഗിച്ചത് സി എ എ റദ്ദാക്കുമെന്ന്

April 23, 2024
0

  സുല്‍ത്താൻ ബത്തേരി: അരമണിക്കൂറിലധികം നീണ്ട പ്രസംഗത്തില്‍ ഒരിക്കല്‍പോലും പൗരത്വ നിയമത്തെ പരാമര്‍ശിക്കാതിരുന്ന കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖർഗയെ വേദി വിട്ടുറങ്ങവെ മടങ്ങി വന്ന് പ്രസംഗിച്ചത് സി എ എ റദ്ദാക്കുമെന്ന്. വേദി വിടുന്നതിന് തൊട്ടുമുമ്പ് ഇക്കാര്യം ഖർഗയെ നേതാക്കളിലാരെങ്കിലും ഓര്‍മ്മിപ്പിച്ചോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. പ്രസംഗം നിര്‍ത്തി വേദി വിട്ടിറങ്ങാന്‍ തുടങ്ങുന്നതിനിടെ ആക്ടിംഗ് കെ പി സി സി പ്രസിഡന്‍റ് എം എം ഹസ്സന്‍ മല്ലികാര്‍ജുന്‍

Continue Reading
കൊവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ച് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
Kerala Kerala Mex Kerala mx
1 min read
51

കൊവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ച് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ

April 23, 2024
0

  പത്തനംതിട്ട: കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതി പിടികൂടുകയായിരുന്നു. പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആകാശ് (22) ആണ് പിടിയിലായത്. റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് അജ്ഞാതൻ കുത്തിവയ്പെടുത്തത്. പ്രതിയെ ചിന്നമ്മ തിരിച്ചറിഞ്ഞു. പ്രതിയുടെ ഉദ്ദേശം അറിയാൻ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. ചോദ്യം ചെയ്യലിനുശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തുക.

Continue Reading