എആർ റഹ്മാന്‍റെ മുൻ ഭാര്യ സൈറയ്ക്ക് അടിയന്തര ശസ്ത്രക്രിയ
Cinema Kerala Kerala Mex Kerala mx Top News
1 min read
35

എആർ റഹ്മാന്‍റെ മുൻ ഭാര്യ സൈറയ്ക്ക് അടിയന്തര ശസ്ത്രക്രിയ

February 22, 2025
0

മുംബൈ: സംഗീതസംവിധായകൻ എആർ റഹ്മാന്‍റെ മുൻ ഭാര്യ സൈറ ആരോഗ്യപ്രശ്നത്താല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായതായി സൈറയുടെ അഭിഭാഷക വന്ദന ഷാ അറിയിച്ചു. സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയും ഭാര്യ ഷാദിയയും സൈറയുടെ മുൻ ഭർത്താവ് എആർ റഹ്‌മാനും ഈ സമയത്ത് പിന്തുണ നല്‍കിയെന്ന് വന്ദന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വന്ദന ഷായുടെ വാക്കുകൾ, “കുറച്ച് ദിവസം മുമ്പ് ശ്രീമതി സൈറ റഹ്മാൻ മെഡിക്കൽ എമർജൻസി കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക്

Continue Reading
ഇന്‍വെസ്റ്റ് കേരളയിൽ കേരളം കാതോര്‍ത്തിരുന്ന പ്രഖ്യാപനവുമായി ലുലു ​ഗ്രൂപ്പ്
Kerala Kerala Mex Kerala mx Top News
1 min read
26

ഇന്‍വെസ്റ്റ് കേരളയിൽ കേരളം കാതോര്‍ത്തിരുന്ന പ്രഖ്യാപനവുമായി ലുലു ​ഗ്രൂപ്പ്

February 22, 2025
0

കൊച്ചി: ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ 5000 കോടി രൂപയുടെ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് ലുലു ​ഗ്രൂപ്പ്. നിക്ഷേപക സംഗമത്തി​ന്റെ സമാപന ദിവസമായ ഇന്നാണ് കേരളം കാതോര്‍ത്തിരുന്ന ആ പ്രഖ്യാപനമുണ്ടായത്. കേരളത്തിൽ 15000 പേർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന സംരംഭങ്ങൾ 5 വർഷത്തിനുള്ളിൽ തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. ഐ ടി ടവർ, ഗ്ലോബൽ സിറ്റി, ഫുഡ് പ്രൊസസിംഗ് പാർക്ക് എന്നിവ പുതിയ സംരംഭങ്ങളിൽപ്പെടും. ആദ്യ ദിനം തന്നെ ബമ്പർ ഹിറ്റായി

Continue Reading
പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ടു; വിദ്യാർഥിക്ക് എതിരെ കേസ്
Crime Kerala Kerala Mex Kerala mx Top News
1 min read
34

പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ടു; വിദ്യാർഥിക്ക് എതിരെ കേസ്

February 22, 2025
0

പാലക്കാട്: ഇൻസ്റ്റഗ്രാമിലൂടെ സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിം​ഗ് വിദ്യാ‍ർഥിക്ക് എതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിം​ഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥി എസ് യദുവിന്റെ (21) പേരിലാണ് പോലീസ് കേസ് എടുത്തത്. ഇയാൾ ഇൻസ്റ്റ​ഗ്രാമിൽ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കിയാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. വിദ്യാർഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 79, ഐ ടി ആക്ടിലെ 67-എ, കേരള

Continue Reading
യൂറോപ്പിന് മുകളിൽ കത്തിയമർന്ന് സ്‌പേസ് എക്സിന്‍റെ റോക്കറ്റ് അവശിഷ്ടങ്ങൾ
Kerala Kerala Mex Kerala mx Top News World
1 min read
35

യൂറോപ്പിന് മുകളിൽ കത്തിയമർന്ന് സ്‌പേസ് എക്സിന്‍റെ റോക്കറ്റ് അവശിഷ്ടങ്ങൾ

February 22, 2025
0

ലണ്ടന്‍: സ്‌പേസ് എക്സിന്‍റെ റോക്കറ്റ് അവശിഷ്ടങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ കത്തിയമർന്നു. ഇലോൺ മസ്കി​ന്റെ സ്പേസ് എക്സ് വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റിന്‍റെ അവശിഷ്ടങ്ങളാണ് യൂറോപ്പിന് മുകളില്‍ കത്തിയമര്‍ന്നത്. ഫാല്‍ക്കണ്‍ 9 റോക്കറ്റ് അപ്പര്‍ സ്റ്റേജ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുകയും ഫെബ്രുവരി 19ന് തീപ്പൊരി പോലെ കത്തിജ്വലിക്കുകയുമായിരുന്നു. കത്തിത്തീരാത്ത ചില അവശിഷ്ടങ്ങള്‍ പോളണ്ടില്‍ പതിച്ചതായി രാജ്യാന്തര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് എന്ന

Continue Reading
മുഖ്യമന്ത്രി ഇടപെട്ടാൽ ആശാ വർക്കർമാരുടെ സമരം അഞ്ച് മിനിറ്റ് കൊണ്ട് തീർക്കാമെന്ന് സി. ദിവാകരൻ
Kerala Kerala Mex Kerala mx Top News
1 min read
26

മുഖ്യമന്ത്രി ഇടപെട്ടാൽ ആശാ വർക്കർമാരുടെ സമരം അഞ്ച് മിനിറ്റ് കൊണ്ട് തീർക്കാമെന്ന് സി. ദിവാകരൻ

February 22, 2025
0

തിരുവനന്തപുരം: മുഖ്യമന്ത്രി ഇടപെട്ടാൽ ആശാ വർക്കർമാരുടെ സമരം ഉടൻ തീരുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. അഞ്ചു മിനിറ്റ് കൊണ്ട് തീർക്കാവുന്ന കാര്യമേ ഇവിടെയുള്ളു എന്നും മുഖ്യമന്ത്രിയും സർക്കാരും സമരത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയാണെന്നും ദിവാകരൻ ആരോപിച്ചു. ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞുവെന്നും എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെക്കാൾ ഉയർന്ന ശമ്പളമാണ് പി.എസ്.സി അംഗങ്ങൾക്കുള്ളത്. ആശ വർക്കർമാരുടെ

Continue Reading
എയർ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ചൗഹാന്‍, ക്ഷമാപണം നടത്തി എയർ ഇന്ത്യ
Kerala Kerala Mex Kerala mx National Top News
0 min read
32

എയർ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ചൗഹാന്‍, ക്ഷമാപണം നടത്തി എയർ ഇന്ത്യ

February 22, 2025
0

ന്യൂഡൽഹി: എയർ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്ക് എയർ ഇന്ത്യ വിമാനത്തിൽ തനിക്ക് ലഭിച്ചത് പൊട്ടിയ സീറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. ടാറ്റ ഏറ്റെടുത്തതിനുശേഷം എയർ ഇന്ത്യയുടെ സേവനം മെച്ചപ്പെട്ടു എന്നാണ് കരുതിയെങ്കിലും യാഥാർത്ഥ്യം അങ്ങനെയല്ലെന്നും യാത്രക്കാരെ വഞ്ചിക്കുന്ന നടപടിയാണ് എയർ ഇന്ത്യ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തനിക്ക് അനുവദിച്ച സീറ്റ് പൊട്ടിയതിനെക്കുറിച്ച് എയർലൈൻ ജീവനക്കാരോട് അന്വേഷിച്ചപ്പോൾ, സീറ്റിന്റെ അവസ്ഥയെക്കുറിച്ച് മാനേജ്‌മെന്റിനെ

Continue Reading
ബൈ​ക്കി​ലെ​ത്തിയ​ സംഘം എ​ഞ്ചി​നീ​യ​റി​ങ്​ വിദ്യാർത്ഥിയെ മർദിച്ചു; കേസെടുത്ത് പൊലീസ്
Kerala Kerala Mex Kerala mx Top News
0 min read
29

ബൈ​ക്കി​ലെ​ത്തിയ​ സംഘം എ​ഞ്ചി​നീ​യ​റി​ങ്​ വിദ്യാർത്ഥിയെ മർദിച്ചു; കേസെടുത്ത് പൊലീസ്

February 22, 2025
0

പീ​രു​മേ​ട്: കു​ട്ടി​ക്കാ​നം എം.​ബി.​സി എ​ഞ്ചി​നീ​യ​റി​ങ്​ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥിക്ക് മ​ർ​ദ​ന​മേ​റ്റതിൽ കേസെടുത്ത് പൊലീസ്. വ​ണ്ടി​പ്പെ​രി​യാ​ർ മ​ഞ്ചു​മ​ല സ്വ​ദേ​ശി സു​ധീ​ഷി​നെയാണ് (21)കോ​ള​ജി​ന് സ​മീ​പ​മു​ള്ള പോ​ത്തു​പാ​റ സ്വ​ദേ​ശി​ക​ളാ​യ എ​ട്ടം​ഗ സംഘം മ​ർ​ദി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് സുധീഷ് കോ​ള​ജി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് മടങ്ങുമ്പോളായിരുന്നു സംഭവം. ബൈ​ക്കി​ലെ​ത്തി​യ സം​ഘം സുധീഷ് സഞ്ചരിച്ച ഓ​ട്ടോ ത​ട​ഞ്ഞ്​​ നിർത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് കു​ട്ടി​ക​ളെ ബ​ല​മാ​യി ഇ​റ​ക്കി​വി​ട്ട ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം നടത്തിയതെന്ന് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പറയുന്നു.

Continue Reading
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫയ്ക്ക് മുകളിൽ നിന്നും താഴേക്ക് ചാടി 31 പേർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
28

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫയ്ക്ക് മുകളിൽ നിന്നും താഴേക്ക് ചാടി 31 പേർ

February 22, 2025
0

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫയിൽ നിന്ന് താഴേക്ക് ചാടി 31 അത്ലറ്റുകൾ. വീഡിയോ പങ്കുവെച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ത​ന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ശൈഖ് ഹംദാൻ വീഡിയോ പങ്കുവെച്ചത്. ഒരു മണിക്കൂറിനുള്ളില്‍ 10 ലക്ഷം പേരാണ് ശൈഖ് ഹംദാന്‍റെ അക്കൗണ്ടില്‍ ഈ വീഡിയോ കണ്ടത്. സോഷ്യൽ മീഡിയയില്‍ ഈ വീഡിയോ വളരെ

Continue Reading
ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം
Kerala Kerala Mex Kerala mx
1 min read
24

ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം

February 22, 2025
0

തൃശൂർ: തൃശൂർ കണ്ടശ്ശാംകടവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോക് ആണ് മരിച്ചത്. മാങ്ങാട്ടുകര എ.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ് അലോക്. കിടപ്പുമുറിക്കകത്തെ ബാത്ത്റൂമിലാണ് കുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
ഭക്ഷണം നൽകാൻ വൈകിയതിൽ പ്രകോപിതനായി; ഗൃഹനാഥൻ ഭാര്യയെ കുത്തിക്കൊന്നു
Kerala Kerala Mex Kerala mx National
0 min read
34

ഭക്ഷണം നൽകാൻ വൈകിയതിൽ പ്രകോപിതനായി; ഗൃഹനാഥൻ ഭാര്യയെ കുത്തിക്കൊന്നു

February 22, 2025
0

ചെന്നൈ: കൃത്യസമയത്ത് ഭക്ഷണം നൽകാഞ്ഞതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെന്നൈ തിരുമുള്ളൈവോയലിലാണ് സംഭവം. കമലന്ന നഗർ സ്വദേശി ധനലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മിക്ക് അസുഖമായതിനാൽ ബുധനാഴ്ച കൃത്യസമയത്ത് ഭർത്താവായ വിനായകത്തിന് ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും വിനായകം ഭാര്യയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ദമ്പതികൾ തമ്മിൽ പലപ്പോഴും വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും വിനായകം ഭാര്യയെ ഇതിനുമുൻപും ഉപദ്രവിച്ചതായി പരാതി ലഭിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Continue Reading