ഭൂമി ഇടപാടുകളിൽ ചോദ്യം ചെയ്യൽ, റോബർട്ട് വാദ്രക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്
Kerala Kerala Mex Kerala mx Top News
0 min read
23

ഭൂമി ഇടപാടുകളിൽ ചോദ്യം ചെയ്യൽ, റോബർട്ട് വാദ്രക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്

April 15, 2025
0

ന്യൂഡൽഹി: റോബർട്ട് വാദ്രക്ക് വീണ്ടും ഇഡി നോട്ടീസ്. ലണ്ടനിലേതടക്കം ഭൂമി ഇടപാടുകളിലാണ് വീണ്ടും ഹാജരാകാനുള്ള നിർദ്ദേശം. ഇന്ന് തന്നെ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് റോബർട്ട് വാദ്ര വിശദമാക്കിയത്. 11 തവണയാണ് റോബർട്ട് വാദ്ര ഇതിനോടകം ഇഡി ചോദ്യം ചെയ്തത്. വദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008ൽ ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാടിനെ സംബന്ധിച്ചാണ് കേസ്. ഈ സ്ഥലം ഡിഎൽഎഫിന് 58 കോടി രൂപയ്ക്കാണ് വദ്ര

Continue Reading
താമരക്കുളത്ത് കഞ്ചാവുമായി യുവാക്കൾ പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
23

താമരക്കുളത്ത് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

April 15, 2025
0

കോഴിക്കോട്: പോലീസ് പട്രോളിങ്ങിനിടയിൽ പുള്ളാവൂരിലെ താമരക്കുളത്ത് കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. വിൽപനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. പൊന്നാനി വെളിയങ്കോട് സ്വദേശി കുന്നനയിൽ വീട്ടിൽ മുഹമ്മദ് അൻഷാദ് (23), ചാത്തമംഗലം മണ്ണും കുഴിയിൽ സവാദ് (21), കട്ടാങ്ങൽ മേലെ വാവാട്ട് വീട്ടിൽ ആസിഫ് (ലച്ചു 21) എന്നിവരെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. പോലീസ് പട്രോളിങ്ങിനിടയിൽ പുള്ളാവൂരിലെ താമരക്കുളത്ത് കഞ്ചാവുമായി മൂന്ന് പേരെ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ

Continue Reading
മുതലപ്പൊഴി അഴിമുഖ പ്രതിസന്ധി; സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച
Kerala Kerala Mex Kerala mx Top News
0 min read
23

മുതലപ്പൊഴി അഴിമുഖ പ്രതിസന്ധി; സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച

April 15, 2025
0

മുതലപ്പൊഴി അഴിമുഖത്ത് മണൽ അടിഞ്ഞുള്ള പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച നടത്തും. മത്സ്യത്തൊഴിലാളികളെ കൊല്ലത്തേക്ക് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ അറിയിക്കും. നിവേദനം നൽകി മൂന്നുദിവസം കാത്തിരിക്കും. ഈസ്റ്ററിന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം. ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് ഐ.എൻ.ടി.യു.സിയും, സി.ഐ.ടി.യുവും മാർച്ച് നടത്തി. ഓഫീസിന്റെ ഗേറ്റ് പൂട്ടി റീത്ത് വച്ചായിരുന്നു ഐ.എൻ.ടി.യു.സിയുടെ പ്രതിഷേധം. മന്ത്രിയുടെ വസതിക്ക് മുൻപിലും കോൺഗ്രസ്

Continue Reading
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി ഒളിവിൽ പോയി, പ്രതിയെ പഞ്ചാബിൽ നിന്ന് പിടികൂടി പോലീസ്
Kerala Kerala Mex Kerala mx Top News
0 min read
22

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി ഒളിവിൽ പോയി, പ്രതിയെ പഞ്ചാബിൽ നിന്ന് പിടികൂടി പോലീസ്

April 15, 2025
0

കട്ടപ്പന: വിദേശ ജോലി വാ​ഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ മാട്ടുക്കട്ട സ്വദേശിയെ പഞ്ചാബിൽ നിന്നും കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. മാട്ടുക്കട്ട മാട്ടയിൽ ജിനുമോൻ ജോൺസൺ (39) ആണ് പിടിയിലായത്. മാട്ടുക്കട്ടയിൽ ജനസേവന കേന്ദ്രം നടത്തിയിരുന്ന പ്രതി പലരിൽ നിന്നായി വിദേശ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങളാണ് തട്ടിച്ചത്. കട്ടപ്പന പോലീസ് പ്രതിക്കെതിരെ നാലു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉപ്പുതറ സ്റ്റേഷനിലും സമാന സംഭവത്തിൽ കേസുകളുണ്ട്.

Continue Reading
സെയ്ഫ് അലി ഖാൻ കുത്തേറ്റ കേസ്: വീട്ടില്‍ നിന്നും കിട്ടിയ 19 വിരലടയാളങ്ങളും പ്രതിയുടേതല്ല
Kerala Kerala Mex Kerala mx National Top News
1 min read
36

സെയ്ഫ് അലി ഖാൻ കുത്തേറ്റ കേസ്: വീട്ടില്‍ നിന്നും കിട്ടിയ 19 വിരലടയാളങ്ങളും പ്രതിയുടേതല്ല

April 15, 2025
0

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ കുത്തേറ്റ കേസിൽ നടന്റെ മുംബൈയിലെ ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച വിരലടയാള സാമ്പിളുകൾ പ്രതിയായ ഷരീഫുൾ ഇസ്ലാമിന്റേതുമായി പൊരുത്തപ്പെടുന്നില്ല. മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 20 സാമ്പിളുകൾ സംസ്ഥാന സിഐഡിയുടെ ഫിംഗർപ്രിന്റ് ബ്യൂറോയിലേക്ക് അയച്ചതിൽ 19 എണ്ണവും പ്രതിയുടേതുമായി പൊരുത്തപ്പെടുന്നില്ല. പൊലീസ് കുറ്റപത്രത്തിലെ വിശദാംശങ്ങൾ പ്രകാരം, ബാത്ത്റൂം വാതിൽ, കിടപ്പുമുറിയുടെ സ്ലൈഡിംഗ് ഡോര്‍, അലമാര വാതിൽ എന്നിവയിൽ നിന്ന്

Continue Reading
ക്യാബിൻ ക്രൂവിന്‍റെ സുരക്ഷാ മുന്നറിയിപ്പ് കേട്ട് അമ്പരന്ന് യാത്രക്കാർ
Kerala Kerala Mex Kerala mx Top News World
1 min read
44

ക്യാബിൻ ക്രൂവിന്‍റെ സുരക്ഷാ മുന്നറിയിപ്പ് കേട്ട് അമ്പരന്ന് യാത്രക്കാർ

April 15, 2025
0

ഫ്ലൈറ്റ് യാത്ര എന്നത് ഇന്നൊരു സർവസാധാരണമായ കാര്യമാണ്. ലക്ഷക്കണക്കിന് ആളുകൾ ദിവസേന വിമാനത്തിൽ യാത്ര ചെയ്യാറുണ്ട്. വിമാനയാത്രയിൽ ക്യാബിൻ ക്രൂ സുരക്ഷാ മുന്നറിയിപ്പുകൾ നൽകാറുണ്ട്. അത്തരത്തിൽ എയർലൈൻ സുരക്ഷയെ കുറിച്ചുള്ള ഒരു ഫ്ലൈറ്റ് അറ്റൻഡറിന്‍റിന്‍റെ രസകരമായ പരാമർശമിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സ്പിരിറ്റ് എയർലൈൻസ് വിമാനത്തിനുള്ളിൽ ചിത്രീകരിച്ച ഒരു വീഡിയോയിൽ, ഒരു ക്യാബിൻ ക്രൂ അംഗം സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രഖ്യാപിക്കുന്നത് കാണാം. പെട്ടെന്ന് അവർ നടപടിക്രമത്തിൽ ഒരു മാറ്റം വരുത്തി.

Continue Reading
അവധി ചോദിച്ച ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് ഹോട്ടലുടമ
Kerala Kerala Mex Kerala mx Top News
1 min read
22

അവധി ചോദിച്ച ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് ഹോട്ടലുടമ

April 15, 2025
0

വർക്കല: അവധി ചോദിച്ച ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് ഹോട്ടലുടമ. വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിയെയാണ് ഹോട്ടലുടമ കുത്തി പരിക്കേൽപ്പിച്ചത്. ​ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോട്ടൽ ഉടമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ചയ്ക്ക് 12 മണിയോടെ വര്‍ക്കല നരിക്കല്ല് മുക്കിലെ ഹോട്ടൽ അൽ ജസീറയിലാണ് സംഭവം നടന്നത്

Continue Reading
അമിതവേഗതയിലെത്തിയ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
1 min read
17

അമിതവേഗതയിലെത്തിയ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

April 15, 2025
0

തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂരിൽ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ അയിരൂർ സ്വദേശിയായ 26 വയസ്സുള്ള അഭിനവ് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വർക്കല കോട്ടുമൂല സ്വദേശി ഹസ്സൻ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപിന്‍റെ മകനാണ് മരിച്ച അഭിനവ്. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Continue Reading
അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിക്കെതിരെ ഇളയരാജ
Cinema Kerala Kerala Mex Kerala mx Top News
1 min read
29

അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിക്കെതിരെ ഇളയരാജ

April 15, 2025
0

ചെന്നൈ: അനുവാദമില്ലാതെ ​തന്റെ ഗാനങ്ങൾ സിനിമയിൽ ഉപയോഗിച്ചെന്ന് ആരോപിച്ച് അജിത് ചിത്രത്തിനെതിരെ സംഗീത സംവിധായകൻ ഇളയരാജ രംഗത്ത്. അജിത് കുമാർ ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലിയുടെ നിർമ്മാതാക്കൾക്ക് ഇത് സംബന്ധിച്ച് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചു. നഷ്ട പരിഹാരമായി 5 കോടി നൽകണമെന്നും ഏഴ് ദിവസത്തിനകം ​ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍10ന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി റിലീസ് ചെയ്തത്. പണം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി

Continue Reading
ബെം​ഗളൂരുവിൽ വീണ്ടും സദാചാര ​ഗുണ്ടാ ആക്രമണം
Kerala Kerala Mex Kerala mx National Top News
1 min read
43

ബെം​ഗളൂരുവിൽ വീണ്ടും സദാചാര ​ഗുണ്ടാ ആക്രമണം

April 15, 2025
0

ബെം​ഗളൂരു: ബെം​ഗളൂരുവിൽ വീണ്ടും സദാചാര ​ഗുണ്ടകളുടെ ആക്രമണം. ഒരു പാർക്കിൽ ഇരിക്കുകയായിരുന്ന മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും നേരെയാണ് സദാചാര ​ഗുണ്ടാ ആക്രമണം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിവാദമാണ് സ‍ൃഷ്ടിച്ചിരിക്കുന്നത്. യുവതിയോട് ബുർഖ മാറ്റാനും പേര് പറയാനും അക്രമിസംഘം ആക്രോശിക്കുന്നതും ഉപദ്രവിക്കരുതെന്ന് ഇവർ കരഞ്ഞ് പറഞ്ഞിട്ടും അക്രമികൾ ഇവരെ തടഞ്ഞ് വെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ബെംഗളുരു പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് സിറ്റി പൊലീസ്

Continue Reading