Your Image Description Your Image Description

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ കുത്തേറ്റ കേസിൽ നടന്റെ മുംബൈയിലെ ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച വിരലടയാള സാമ്പിളുകൾ പ്രതിയായ ഷരീഫുൾ ഇസ്ലാമിന്റേതുമായി പൊരുത്തപ്പെടുന്നില്ല. മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 20 സാമ്പിളുകൾ സംസ്ഥാന സിഐഡിയുടെ ഫിംഗർപ്രിന്റ് ബ്യൂറോയിലേക്ക് അയച്ചതിൽ 19 എണ്ണവും പ്രതിയുടേതുമായി പൊരുത്തപ്പെടുന്നില്ല.

പൊലീസ് കുറ്റപത്രത്തിലെ വിശദാംശങ്ങൾ പ്രകാരം, ബാത്ത്റൂം വാതിൽ, കിടപ്പുമുറിയുടെ സ്ലൈഡിംഗ് ഡോര്‍, അലമാര വാതിൽ എന്നിവയിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതിയുടെ വിരലടയാളവുമായി പൊരുത്തപ്പെടുന്നില്ല. പ്രതിയുടെ വിരല്‍ അടയാളവുമായി പൊരുത്തപ്പെടുന്ന ഒരേയൊരു വിരലടയാളം കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ലഭിച്ച വിരലടയാളമാണ്.

നിരവധി ആളുകൾ വസ്തുക്കൾ ഉപയോഗിക്കുകയും സ്പർശിക്കുകയും ചെയ്യുന്നതിനാൽ വിരലടയാളങ്ങൾ പൊരുത്തപ്പെടാനുള്ള സാധ്യത 1000-ത്തിൽ ഒന്ന് മാത്രമാണെന്ന് മുംബൈ പോലീസ് വൃത്തങ്ങൾ പറഞ്ഞു, അതുകൊണ്ടാണ് വിരലടയാള പൊരുത്തം വലിയ തെളിവായി എടുക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള പ്രതി അയൽരാജ്യത്തുള്ള തന്റെ കുടുംബത്തിന് ഒരു ബന്ധു വഴി നിയമവിരുദ്ധമായി പണം അയച്ചിരുന്നതായും മുംബൈ പോലീസിന്റെ കുറ്റപത്രത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

സെയ്ഫ് അലി ഖാൻ കുത്തേറ്റ കേസിൽ മുംബൈ പോലീസ് കഴിഞ്ഞ ആഴ്ചയാണ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 1000 പേജുള്ള കുറ്റപത്രത്തിൽ പ്രതിയായ ഷരീഫുൾ ഇസ്ലാമിനെതിരെ നിരവധി തെളിവുകളുണ്ടെന്നാണ് പൊലീസ് വാദം. മുഖം തിരിച്ചറിയൽ പരിശോധനാ ഫലങ്ങൾ, വിരലടയാള റിപ്പോർട്ടുകൾ, തിരിച്ചറിയൽ പരേഡ് റിപ്പോർട്ട്, ഫോറൻസിക് ലാബിന്റെ കണ്ടെത്തലുകൾ എന്നിവ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.

ജനുവരി 16 ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വച്ച് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവത്തെ നടന്നതെന്നാണ് റിപ്പോർട്ട്. നടന്‍ സെയ്ഫിന്‍റെ ഇളയമകന്‍റെ മുറിയിൽ തന്റെ വനിതാ ജീവനക്കാരി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് നടൻ ആക്രമിക്കെതിരെ നീങ്ങിയപ്പോഴാണ് സെയ്ഫ് അലിഖാനെ പ്രതി കുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *