Your Image Description Your Image Description

കൊച്ചി: ആലുവ-മൂന്നാർ രാജപാത തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരത്തെത്തുടർന്ന് കോതമംഗലം രൂപതയുടെ മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് എടുത്ത കേസ് പിൻവലിക്കാൻ തീരുമാനം. കേസ് പിൻവലിക്കാൻ തീരുമാനിച്ചത് സഭയുടെ കടുത്ത പ്രതിഷേധത്തിന്‍റെയും സമ്മർദ്ദത്തിന്‍റെയും പശ്ചാത്തലത്തിലാണ്. സമരത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കെതിരെയും കേസെടുത്തിരുന്നു. ഈ കേസും പിൻവലിക്കാൻ തീരുമാനമായി.

ആലുവ മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പഠിച്ച് റിപ്പോർട്ടും നൽകാൻ വനംവകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്ററെ ചുമതലപ്പെടുത്തി. തീരുമാനം നിയമമന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കാട്ടിലിനെതിരെ കേസ് എടുത്തതിനെതിരെ പരസ്യ പ്രതിഷേധവുമായി കോതമംഗലം രൂപത രംഗത്ത് എത്തിയിരുന്നു. സഭ പ്രതിഷേധം കടുപ്പിക്കും എന്ന പശ്ചാത്തലത്തിലാണ് പ്രശ്നത്തിൽ നിയമ മന്ത്രി ഇടപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *