Your Image Description Your Image Description

ഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ ന്യൂ ഷെപ്പേർഡ് റോക്കറ്റ് വാതിൽ തുറക്കുന്നതിന്റെ ഒരു വൈറൽ ക്ലിപ്പ് തുടക്കമിട്ടത് ഓൺലൈൻ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ ഒരു വലിയ പെയ്ത്തിനാണ്. സ്ത്രീകൾ മാത്രമുള്ള ആദ്യത്തെ ബഹിരാകാശ ദൗത്യം എന്ന നിലയിൽ ബ്ലൂ ഒറിജിന്റെ ബഹിരാകാശ യാത്ര ‘ഫെയ്ക്ക്’ ആണെന്നാണ് ഇവർ വാദിക്കുന്നത്‌.

റോക്കറ്റിന്റെ ലാൻഡിംഗ് ഫൂട്ടേജിലേക്കാണ് ഗൂഢാലോചന സിദ്ധാന്തക്കാർ ആദ്യം വിരൽ ചൂണ്ടുന്നത്. യാത്രികർ മടങ്ങിയെത്തിയ കാപ്സ്യൂൾ തുറക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് തന്നെ യാത്രക്കാർ അതിന്റെ വാതിൽ അകത്തു നിന്ന് തുറക്കുന്നതായി കാണിക്കുന്നുണ്ട്.

ഇത് ദൗത്യം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഈ ദൗത്യം “വ്യാജമായിരുന്നു” എന്ന് ഗൂഢാലോചന സിദ്ധാന്തക്കാർ പറയുന്നത്. സുരക്ഷാ പ്രോട്ടോക്കോളുകളും സമ്മർദ്ദത്തിലുള്ള ക്യാബിൻ രൂപകൽപ്പനയും അനുസരിച്ച്, റോക്കറ്റ് വാതിൽ പുറത്തു നിന്ന് മാത്രമേ തുറക്കാൻ കഴിയൂ എന്ന് അവർ അവകാശപ്പെടുന്നു.

പോപ്പ് താരം കാറ്റി പെറി, ടിവി അവതാരക ഗെയ്ൽ കിംഗ്, ജെഫ് ബെസോസിന്റെ പ്രതിശ്രുത വധു ലോറൻ സാഞ്ചസ് എന്നിവരുൾപ്പെടെ അഞ്ച് ക്രൂ അംഗങ്ങൾ ആണ് യാത്രികർ.

ആറ് പതിറ്റാണ്ടിലേറെയായി സ്ത്രീകൾ മാത്രമുള്ള ആദ്യത്തെ ബഹിരാകാശ ദൗത്യം എന്ന നിലയിൽ ഈ യാത്ര ചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് അടയാളപ്പെടുത്തിയത്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബഹിരാകാശ അതിർത്തിയായ കർമാൻ രേഖയ്ക്ക് അപ്പുറത്തേക്ക് ക്രൂവിനെ വഹിച്ചുകൊണ്ട് റോക്കറ്റ് വിക്ഷേപിച്ച്, വെറും 11 മിനിറ്റിനുശേഷം ഭൂമിയിലേക്ക് മടങ്ങി.

തിങ്കളാഴ്ച പുറത്തിറങ്ങിയ ഫോട്ടോകളിൽ ക്രൂ ഭാരമില്ലാത്ത രീതിയിൽ കാണാം, സാഞ്ചസിന്റെ കാലുകൾ വായുവിൽ പൊങ്ങിക്കിടക്കുമ്പോൾ പുഞ്ചിരിക്കുന്നതായി കാണാം എന്നതും യാത്ര വ്യാജമാണെന്ന വാദത്തിൽ ഗൂഢാലോചന സിദ്ധാന്തക്കാർ പറയുന്ന കാര്യമാണ്.

അതേസമയം ദൗത്യത്തെക്കുറിച്ചുള്ള വൈറൽ അവകാശവാദത്തോട് എയ്‌റോസ്‌പേസ് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജെഫ് ബെസോസ് കണ്ട സ്വപ്നം

വാഷിംഗ്ടണിലെ കെന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ യാത്രാ കമ്പനിയാണ് ബ്ലൂ ഒറിജിൻ, 2000-ൽ ആമസോണിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസ് ആണ് ഇത് ആരംഭിച്ചത്. ഭൂമിയുടെ പ്രയോജനത്തിനായി ആളുകൾ ബഹിരാകാശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു ഭാവി സൃഷ്ടിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.

 

 

Leave a Reply

Your email address will not be published. Required fields are marked *