ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്ര; നിയമം മാർച്ച് ഒന്നു മുതൽ
Auto Kerala Kerala Mex Kerala mx
1 min read
39

ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്ര; നിയമം മാർച്ച് ഒന്നു മുതൽ

February 20, 2025
0

സവാരി ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ. ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി പതിവായി സംഘർഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരി​ഗണിച്ചാണ് തീരുമാനം. മോട്ടോർ വാഹന വകുപ്പ് കൊച്ചി സ്വദേശി കെ പി മാത്യൂസ് ഫ്രാൻസിസ് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നു മുതൽ പ്രാവർത്തികമാക്കുന്നത്. ദുബായിയില്‍ ഓട്ടോറിക്ഷകളിലെ യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്താല്‍ യാത്രാസൗജന്യം( ‘If the fare

Continue Reading
അശ്ലീല ഉള്ളടക്കമുള്ള യാതൊന്നും പ്രചരിപ്പിക്കരുത്: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം
Kerala Kerala Mex Kerala mx National
1 min read
28

അശ്ലീല ഉള്ളടക്കമുള്ള യാതൊന്നും പ്രചരിപ്പിക്കരുത്: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

February 20, 2025
0

ഡല്‍ഹി: ഗ്രേറ്റ് ഇന്ത്യ ടാലന്റ് ഷോയില്‍ അശ്ലീലരൂപത്തില്‍ തമാശ പറഞ്ഞത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അശ്ലീല ഉള്ളടക്കമുള്ള യാതൊന്നും പ്രചരിപ്പിക്കരുതെന്ന് ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കിയ ഉപദേശത്തില്‍, ഉള്ളടക്കത്തിന്റെ പ്രായാധിഷ്ഠിതമായ വര്‍ഗീകരണം കര്‍ശനമായി പാലിക്കുന്നതുള്‍പ്പെടെ ഐ.ടി നിയമങ്ങള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം

Continue Reading
മാർച്ച് 30 ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കാൻ ശ്രമമെന്ന് മന്ത്രി എം ബി രാജേഷ്
Kerala Kerala Mex Kerala mx
0 min read
19

മാർച്ച് 30 ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കാൻ ശ്രമമെന്ന് മന്ത്രി എം ബി രാജേഷ്

February 20, 2025
0

മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കുന്നതിന് സർക്കാർ വകുപ്പുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുമ്പോൾ സമൂഹം ഉത്തരവാദിത്തം കാട്ടണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഉത്തരവാദിത്ത ബോധമില്ലാതെ മാലിന്യം വലിച്ചെറിയുന്ന സമീപനത്തിനും മനോഭാവത്തിനും മാറ്റം ഉണ്ടാകണം. ഇക്കാര്യത്തിൽ അലംഭാവം കാട്ടിയാൽ പിഴയും ശിക്ഷയുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്ത ഹരിത എക്സൈസ് ഓഫീസ് തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എക്സൈസ് ആസ്ഥാനത്ത് നിർവഹിച്ച്

Continue Reading
താമരശ്ശേരിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Kozhikode
0 min read
29

താമരശ്ശേരിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതി അറസ്റ്റിൽ

February 20, 2025
0

താമരശ്ശേരിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ചമൽ പൂവൻമല സ്വദേശി രാജേഷിനെ അറസ്റ്റു ചെയ്ത താമരശ്ശേരി പൊലീസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജനുവരി ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ചമൽ അങ്ങാടിയിൽ ചാരായം വിറ്റവരെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു അസഭ്യം പറയും കയ്യേറ്റവും. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇന്ന് രാവിലെ താമരശ്ശേരി സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു.

Continue Reading
നിങ്ങള്‍ ഞെട്ടും, എമ്പുരാന്‍ ഒരു മൈന്‍ഡ് ബ്ലോവിങ് സിനിമ’: എറിക് എബൗനി
Cinema Kerala Kerala Mex Kerala mx
1 min read
42

നിങ്ങള്‍ ഞെട്ടും, എമ്പുരാന്‍ ഒരു മൈന്‍ഡ് ബ്ലോവിങ് സിനിമ’: എറിക് എബൗനി

February 20, 2025
0

എമ്പുരാനിലെ 13 -ാം ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.’കബുഗ’ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഫ്രഞ്ച് നടനായ എറിക് എബൗനിയാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറ്റവും മികച്ച മലയാളം സിനിമകളില്‍ ഒന്നായിരിക്കും എമ്പുരാന്‍ എന്നാണ് എറിക് എബൗനി പറയുന്നത്. ‘നിങ്ങള്‍ ഞെട്ടും. ഈ സിനിമയുടെ ഭാഗമായത് തന്നെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവമായിരുന്നു. ഇത് ഒരു ഇന്റര്‍നാഷണല്‍ സിനിമയാണ്… ഇന്റര്‍നാഷണല്‍ പ്രൊഡക്ഷനാണ്. ഞാന്‍ ലോകമെമ്പാടും വര്‍ക്ക് ചെയ്തിട്ടുണ്ട്, യുഎസിലും ആഫ്രിക്കയിലും യൂറോപ്പിലുമെല്ലാം

Continue Reading
അതിവേഗം 11000 റണ്‍സ്: മികച്ച നേട്ടവുമായി കോലിക്കൊപ്പമെത്തി ഹിറ്റ്മാൻ
Kerala Kerala Mex Kerala mx Sports
1 min read
47

അതിവേഗം 11000 റണ്‍സ്: മികച്ച നേട്ടവുമായി കോലിക്കൊപ്പമെത്തി ഹിറ്റ്മാൻ

February 20, 2025
0

ദുബായ്: ഏകദിന ക്രിക്കറ്റില്‍ അതിവേഗം 11000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മുസ്തഫിസുര്‍ റഹ്‌മാനെതിരെ ബൗണ്ടറി നേടിയാണ് രോഹിത് ഏകദിനങ്ങളില്‍ 11000 റണ്‍സ് തികച്ചത്. 269 മത്സരങ്ങളിലെ 261 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത് 11000 റണ്‍സ് തികച്ചത്. 222 മത്സരങ്ങളില്‍ 11000 റണ്‍സ് തികച്ചിട്ടുള്ള വിരാട് കോലിയാണ് ഏറ്റവും കുറവ് മത്സരങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കിയ ബാറ്റര്‍. സച്ചിന്‍

Continue Reading
ഏഴു ദിവസത്തിനുള്ളില്‍ ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കണം: അന്ത്യശാസനയുമായി മണിപ്പൂർ ഗവര്‍ണര്‍
Kerala Kerala Mex Kerala mx National
1 min read
41

ഏഴു ദിവസത്തിനുള്ളില്‍ ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കണം: അന്ത്യശാസനയുമായി മണിപ്പൂർ ഗവര്‍ണര്‍

February 20, 2025
0

ഇംഫാല്‍: മണിപ്പുര്‍ ജനതയ്ക്ക് അന്ത്യശാസനയുമായി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല. കൊള്ളയടിച്ചതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങള്‍ തിരികെ നല്‍കണം. ഏഴു ദിവസത്തിനുള്ളില്‍ ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കണമെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികളുണ്ടാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, ഒരാഴ്ചയ്ക്കു ശേഷവും ആയുധം കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. സമാധാനത്തെയും സാമുദായിക സൗഹാര്‍ദത്തെയും ബാധിച്ച ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ കാരണം മണിപ്പുരിന്റെ താഴ്വരയിലും പര്‍വതപ്രദേശങ്ങളിലുമുള്ള എല്ലാ ജനങ്ങളും കഴിഞ്ഞ 20

Continue Reading
കൂട്ട ആത്മഹത്യയെന്ന് സംശയം; കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ 2 മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍
Kerala Kerala Mex Kerala mx
1 min read
40

കൂട്ട ആത്മഹത്യയെന്ന് സംശയം; കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ 2 മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍

February 20, 2025
0

കൊച്ചി: കാക്കനാട് ടി വി സെന്ററിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ കൂട്ട ആത്മഹത്യയെന്ന് സംശയം. രണ്ടുപേരെ ക്വാര്‍ട്ടേഴ്‌സിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണല്‍ കമ്മിഷണറുമായ മനീഷ് വിജയ്, സഹോദരി ശാലിനി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരോടൊപ്പം അമ്മയും താമസിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായിട്ട് മനീഷ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഇദ്ദേഹം ജോലിയില്‍ പ്രവേശിക്കാതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണില്‍ കിട്ടാതായതോടെ

Continue Reading
തരിശു നിലത്തിൽ നൂറുമേനി; കൊയ്ത്ത് ഉത്സവം സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx
0 min read
35

തരിശു നിലത്തിൽ നൂറുമേനി; കൊയ്ത്ത് ഉത്സവം സംഘടിപ്പിച്ചു

February 20, 2025
0

എടത്വാ: പതിറ്റാണ്ടുകളായി തരിശു കിടന്ന പുഞ്ചനിലത്തിൽ ഇക്കുറി നൂറുമേനി വിളയിച്ച് കർഷകർ. നാലു മാസത്തെ കാത്തിരിപ്പിനൊടുവിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ കൊയ്തു ഉത്സവം വ്യാഴാഴ്ച നടന്നു . തലവടി പഞ്ചായത്ത് ആറാം വാർഡിൽ തലവടി വാടയ്ക്കകം പാടശേഖരത്താണ് ഇക്കുറി നൂറുമേനി വിളഞ്ഞത്. 22 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ കർഷകനായ ബിജു ഡേവിഡിന്റെ നേത്യത്വത്തിൽ സമീപ പാടശേഖരങ്ങളിലെ കർഷകരുടെയും തൊഴിലാളികളുടെയും പരിശ്രമത്തിലാണ് കൃഷി ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ കൃഷി ആരംഭിച്ചെങ്കിലും

Continue Reading
ഉപതിരഞ്ഞെടുപ്പ്; വോട്ട് ചെയ്യാൻ സ്ഥാപനമേലധികാരികൾ അനുമതി നൽകണം
Alappuzha Kerala Kerala Mex Kerala mx
1 min read
42

ഉപതിരഞ്ഞെടുപ്പ്; വോട്ട് ചെയ്യാൻ സ്ഥാപനമേലധികാരികൾ അനുമതി നൽകണം

February 20, 2025
0

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവു നികത്തുന്നതിലേക്കായി ജില്ലയിലെ കാവാലം ഗ്രാമപഞ്ചായത്ത് 03-പാലോടം വാർഡിലും മുട്ടാർ ഗ്രാമപഞ്ചായത്തിലെ 03- മിത്രക്കരി ഈസ്റ്റ് വാർഡിലും ഫെബ്രുവരി 24 ന് (തിങ്കളാഴ്ച രാവിലെ 07 മുതൽ വൈകുന്നേരം 6 വരെ) ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനും വോട്ടെണ്ണൽ 25 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്താനും തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിട്ടുണ്ട്. ഉപ-തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധസർക്കാർ,

Continue Reading