Your Image Description Your Image Description

റെനോ ഡസ്റ്റർ 7 സീറ്റർ എസ്‌യുവി അഥവാ ഡാസിയ ബിഗ്‌സ്റ്റർ വിദേശത്ത് പരീക്ഷ ഓട്ടം നടത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിന്റെ ടെസ്റ്റ് മോഡലുകളിൽ ഒന്ന് അടുത്തിടെ ക്യാമറയിൽ പതിഞ്ഞിരുന്നു, ഇത് നിർമ്മാണത്തോട് അടുക്കുന്ന രൂപത്തിലുള്ള അടിസ്ഥാന വേരിയന്റാണെന്ന് എന്നാണ് റിപ്പോർട്ടുകൾ.

പുതിയ റെനോ 7 സീറ്റർ എസ്‌യുവിക്ക് പുതിയ ഡസ്റ്ററുമായി ശക്തമായ സാമ്യം ഉണ്ടായിരിക്കും. അഞ്ച് സീറ്റർ പതിപ്പിനെപ്പോലെ, 7 സീറ്റർ ഡസ്റ്ററിലും Y ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ടെയിൽലൈറ്റുകളും, ഒരു സിഗ്നേച്ചർ ഗ്രിൽ, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകളാൽ ചുറ്റപ്പെട്ട ലംബ എയർ വെന്റുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, 18 ഇഞ്ച് ബ്ലാക്ക്-ഔട്ട് അലോയ് വീലുകൾ, കൂറ്റൻ സൈഡ് ക്ലാഡിംഗ് എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.

ഇന്റീരിയറിൽ തീർച്ചയായും മൂന്ന് നിര ഇരിപ്പിട ക്രമീകരണവും ചില അധിക സവിശേഷതകളും ഉണ്ടായിരിക്കും. മിക്ക ഘടകങ്ങളും അഞ്ച് സീറ്റർ ഡസ്റ്ററിൽ നിന്ന് തുടരും. അതിൽ ഉൾപ്പെടുന്നവ താഴെക്കൊടുത്തിരിക്കുന്നു. റെനോ ഡസ്റ്റർ 7 സീറ്റർ എസ്‌യുവിയും പുതിയ ഡസ്റ്ററിൽ നിന്ന് പവർട്രെയിൻ സജ്ജീകരണം കടമെടുക്കും. രണ്ടാമത്തേത് 100bhp, 1.0L ടർബോ പെട്രോൾ, 130bhp, 1.2L ടർബോ പെട്രോൾ, 140bhp, 1.6L ഹൈബ്രിഡ് ഓപ്ഷനുകളുമായി വരാൻ സാധ്യതയുണ്ട്. എങ്കിലും, ഇന്ത്യ-സ്പെക്ക് ഡസ്റ്ററിന്റെ എഞ്ചിൻ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന ഡസ്റ്റർ ഹൈബ്രിഡിൽ 1.6 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ, രണ്ട് ഇലക്ട്രിക് മോട്ടോറുകൾ, 1.2kWh ബാറ്ററി എന്നിവയുണ്ട്. നഗര സാഹചര്യങ്ങളിൽ 80 ശതമാനം വരെ ഇലക്ട്രിക് ഡ്രൈവിംഗ് ഉറപ്പാക്കുന്ന ഒരു റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഇതിന് പ്രയോജനകരമാണ്. അഞ്ച് സീറ്റർ പതിപ്പിന് സമാനമായി, പുതിയ റെനോ ഡസ്റ്റർ 7 സീറ്റർ ഒന്നിലധികം ഡ്രൈവ് മോഡുകൾക്കൊപ്പം വരും.

Leave a Reply

Your email address will not be published. Required fields are marked *