പാമ്പുകളെ ഇറക്കുമതി ചെയ്ത് വിൽപന നടത്താനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ
Kerala Kerala Mex Kerala mx National
1 min read
109

പാമ്പുകളെ ഇറക്കുമതി ചെയ്ത് വിൽപന നടത്താനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ

December 23, 2023
0

മുംബൈ: അപൂർവ ഇനത്തിൽപെട്ട 11 പാമ്പുകളെ ഇറക്കുമതി ചെയ്ത് വിൽപന നടത്താനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ. മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ നടത്തിയ പരിശോധനയിലാണ് വിവിധ വർണങ്ങളിലുള്ള മലമ്പാമ്പു വർഗത്തിൽപെട്ട പാമ്പുകളെ കടത്താനുള്ള ശ്രമം ശ്രദ്ധയിൽപെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാങ്കോക്കിൽനിന്നാണ് ഇയാൾ പാമ്പുകളെ എത്തിച്ചത്. ഇവയെ കേക്ക്, ബിസ്കറ്റ് ​പായ്ക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താനായിരുന്നു നീക്കമെന്ന് ലഗേജ് പരിശോധനയിൽ കണ്ടെത്തി. ഒമ്പത് ബാൾ

Continue Reading
ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് ഒളിവില്‍
Kerala Kerala Mex Kerala mx National
1 min read
108

ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് ഒളിവില്‍

December 23, 2023
0

താനെ: ഭാര്യയെയും മക്കളെയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് ഒളിവില്‍. അമിത് ധരംവീര്‍ ബാഗ്ദി എന്ന യുവാവാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഒളിവില്‍ പോയത്. അമിതിന്റെ ഭാര്യ ഭാവന (24), മക്കളായ അങ്കുഷ് (8), ഖുഷി (6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മുബൈ താനെയിലെ കാസര്‍വാഡവലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ഡിസംബര്‍ 13നാാണ് പ്രതി മകന്‍ അങ്കുഷിന്റെ

Continue Reading
ആഴ്ചകൾക്കു ശേഷം ​ജാമിഅ മസ്ജിദിൽ ജുമുഅക്ക് അനുമതി ലഭിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
107

ആഴ്ചകൾക്കു ശേഷം ​ജാമിഅ മസ്ജിദിൽ ജുമുഅക്ക് അനുമതി ലഭിച്ചു

December 23, 2023
0

ശ്രീനഗർ: 10 ആഴ്ചകൾക്കു ശേഷം ​ജാമിഅ മസ്ജിദിൽ ജുമുഅക്ക് അനുമതി ലഭിച്ചു. ഇന്ന് ജുമുഅ നടന്നതായും മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ നമസ്കാരം അവസാനിച്ചതായും മസ്ജിദ് അധികൃതർ അറിയിച്ചു. അതേസമയം, ഗ്രാൻഡ് മസ്ജിദിൽ വെള്ളിയാഴ്ച പ്രഭാഷണം നടത്തുന്ന മിർവായിസ് ഉമർ ഫാറൂഖിനെ നഗരത്തിലെ നിജീൻ ഏരിയയിലെ വസതിയിൽ നിന്ന് മാറാൻ അനുവദിച്ചില്ല. ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം നടത്തിയതിനാണ് ആഴ്ചകളോളം പള്ളിയിൽ ജുമുഅ നമസ്കാരം നിഷേധിച്ചത്.

Continue Reading
ഇന്ത്യയിലെ ആദ്യ ഹൈസ്പീഡ് റെയിൽവേ ടെസ്റ്റ് ട്രാക്ക് 2024ൽ യാഥാർഥ്യമാകുമെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx National Top News
1 min read
107

ഇന്ത്യയിലെ ആദ്യ ഹൈസ്പീഡ് റെയിൽവേ ടെസ്റ്റ് ട്രാക്ക് 2024ൽ യാഥാർഥ്യമാകുമെന്ന് റിപ്പോർട്ട്

December 23, 2023
0

ദിദ്വാന: ഇന്ത്യയിലെ ആദ്യ ഹൈസ്പീഡ് റെയിൽവേ ടെസ്റ്റ് ട്രാക്ക് 2024ൽ യാഥാർഥ്യമാകുമെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ദിദ്വാന ജില്ലയിൽ അടുത്ത വർഷം ഒക്ടോബറിലാണ് ട്രാക്ക് യാഥാർഥ്യമാകുക. വടക്ക് പടിഞ്ഞാറൻ റെയിൽവേ സി.പി.ആർ.ഒയാണ് ഇക്കാര്യം അറിയിച്ചത്. ദിദ്വാന ജില്ലയിലെ നാവൻ പട്ടണത്തിലാണ് ട്രാക്കിനെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. ജോധ്പൂർ ഡിവിഷന്‍റെ കീഴിലെ ഗുധ-തതന മിത്രി മുതൽ നോർത്ത് നവാൻ റെയിൽവേ സ്റ്റേഷൻ വരെ 60 കിലോമീറ്റർ ദൂരത്തിലാണ് ട്രാക്കിന്‍റെ നിർമാണം. 819.90 കോടി

Continue Reading
ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷ തള്ളി
Kerala Kerala Mex Kerala mx National Top News
0 min read
129

ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷ തള്ളി

December 23, 2023
0

ഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി റൂസ് അവന്യൂ കോടതി. പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ ആണ് എം.പിയുടെ ഹരജി തള്ളിയത്. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാനും അന്വേഷണ ഉദ്യോ​ഗസ്ഥരെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഒക്ടോബർ നാലിനായിരുന്നു ഇ.ഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്യുന്നത്. എം.പിയുടെ

Continue Reading
ഭഗവത്ഗീത പഠിപ്പിക്കാൻ സപ്ലിമെന്ററി ടെക്സ്റ്റ്ബുക്കുമായി ഗുജറാത്ത് സർക്കാർ
Kerala Kerala Mex Kerala mx National Top News
0 min read
81

ഭഗവത്ഗീത പഠിപ്പിക്കാൻ സപ്ലിമെന്ററി ടെക്സ്റ്റ്ബുക്കുമായി ഗുജറാത്ത് സർക്കാർ

December 23, 2023
0

അഹമ്മദാബാദ്: ഭഗവത്ഗീത പഠിപ്പിക്കാൻ സപ്ലിമെന്ററി ടെക്സ്റ്റ്ബുക്കുമായി ഗുജറാത്ത് സർക്കാർ. ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് പുസ്തകം പുറത്തിറക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ ഈ പുസ്തകം വിദ്യാർഥികൾക്കായി ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരവും വിജ്ഞാന സ​മ്പ്രദായങ്ങളെയും കുറിച്ച് അറിവ് നൽകുന്നതിനാണ് പുതിയ പുസ്തകം പുറത്തിറക്കിയതെന്നാണ് സർക്കാറിന്റെ വിശദീകരണം. കേന്ദ്രസർക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് പുസ്തകമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫുൽ പൻഷെരിയ പറഞ്ഞു. എക്സിലൂടെയാണ് പുതിയ പുസ്തകം പുറത്തിറക്കുന്ന

Continue Reading
ശുചിമുറി വൃത്തിയാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി രക്ഷിതാക്കൾ
Kerala Kerala Mex Kerala mx National Top News
0 min read
64

ശുചിമുറി വൃത്തിയാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി രക്ഷിതാക്കൾ

December 23, 2023
0

ബെംഗളൂരു: സർക്കാർ സ്‌കൂളിലെ ശുചിമുറി വിദ്യാർഥികൾ വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സ്കൂളിനെതിരെ രൂക്ഷ വിമർശനവുമായി രക്ഷിതാക്കൾ. ബെംഗളൂരുവിലെ ആന്ദ്രഹള്ളി പ്രദേശത്തെ സർക്കാർ സ്‌കൂളിലാണ് സംഭവം. രണ്ട് പ്രൈമറി ലെവൽ വിദ്യാർഥികൾ നഗ്നപാദരായി ശുചിമുറി വൃത്തിയാക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ പുറത്തുവന്നതോടെ സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ രം​ഗത്തെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ ഹെഡ്മിസ്ട്രസിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ

Continue Reading
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ.ഡി സമൻസ്
Kerala Kerala Mex Kerala mx National Top News
1 min read
67

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ.ഡി സമൻസ്

December 23, 2023
0

ഡൽഹി: മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ.ഡി സമൻസ്. ജനുവരി മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് സമൻസിൽ ഇ.ഡി വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാം തവണയാണ് കെജ്രിവാളിന് ഇ.ഡി സമൻസയച്ചിരിക്കുന്നത്. ഡിസംബര്‍ 21ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കെജ്രിവാളിന് നേരത്തെ നോട്ടീസയച്ചിരുന്നു. എന്നാൽ, അന്ന് ഹാജരാവാൻ സാധിക്കില്ലെന്ന് കെജ്രിവാൾ അറിയിക്കുകയായിരുന്നു. പത്തു ദിവസം നീണ്ട വിപാസന ധ്യാന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകേണ്ടതിനാൽ ഹാജരാവാൻ

Continue Reading
സാക്ഷി മലിക്കിലെ വീട്ടിലെത്തി ആശ്വസിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
Kerala Kerala Mex Kerala mx National Top News
1 min read
54

സാക്ഷി മലിക്കിലെ വീട്ടിലെത്തി ആശ്വസിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

December 23, 2023
0

ഡൽഹി: വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ റിയോ ഒളിമ്പിക് മെഡൽ ജേത്രി സാക്ഷി മലിക്കിലെ വീട്ടിലെത്തി ആശ്വസിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വെള്ളിയാഴ്ച വൈകീട്ടാണ് ഡൽഹിയിലെ വീട്ടിലെത്തി സാക്ഷിയുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയത്. ലൈംഗിക പീഡനക്കേസിലുൾപ്പെട്ട ബി.ജെ.പി എം.പിയും ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യു. എഫ്.ഐ) മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്‍റെ അടുത്ത അനുയായി യു.പിയിൽനിന്നുള്ള സഞ്ജയ് സിങ് പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സാക്ഷി ഗുസ്തിയിൽനിന്ന് വിരമിച്ചത്.

Continue Reading
കൂട്ട സസ്പെൻഷനെതിരെ ഇൻഡ്യ സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപക പ്രതിഷേധം
Kerala Kerala Mex Kerala mx National Top News
1 min read
69

കൂട്ട സസ്പെൻഷനെതിരെ ഇൻഡ്യ സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപക പ്രതിഷേധം

December 23, 2023
0

ഡൽഹി: പാർലമെന്റിൽ 146 പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തതിനെതിരെ ഇൻഡ്യ സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപക പ്രതിഷേധം. ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികൾ അരങ്ങേറി. ഡൽഹി ജന്തർ മന്തറിൽ ‘ജനാധിപത്യം സംരക്ഷിക്കൂ’ എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേതൃത്വം നൽകി. വിവിധ ഘടകകക്ഷി നേതാക്കളായ ശരത് പവാർ (എൻ.സി.പി), രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ (കോൺഗ്രസ്), തിരുച്ചി ശിവ (ഡി.എം.കെ), സീതാറാം യെച്ചൂരി (സി.പി.എം),

Continue Reading