Your Image Description Your Image Description

പുല്പള്ളി: കര്‍ണാടകയില്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ ദമ്പതിമാര്‍ പോലീസ് പിടിയിലായി. കോഴിക്കോട് സ്വദേശികളായ ദമ്പതിമാരെയാണ് എക്‌സൈസ് പിടികൂടിയത് . കോഴിക്കോട് കുന്നുമ്മല്‍ പി.കെ. മുഹമ്മദ് അര്‍ഷാദ് (36), ഭാര്യ എന്‍.കെ. ഷബീനാസ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അടുത്ത് നിന്ന് 935 ഗ്രാം കഞ്ചാവാണ് പിടികൂടിയത് .

ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും ചേര്‍ന്ന് പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത് . കോഴിക്കോട്ടുനിന്നും ഓട്ടോറിക്ഷയിലെത്തിയ ദമ്പതിമാര്‍ പെരിക്കല്ലൂരില്‍നിന്ന് തോണിമാര്‍ഗം കര്‍ണാടകയിലുള്ള ബൈരക്കുപ്പയിലെത്തിയാണ് 20,000 രൂപ നല്‍കി കഞ്ചാവ് വാങ്ങിയതെന്ന് ഇവർ മൊഴി നല്‍കിയിട്ടുണ്ട് .
ഓട്ടോറിക്ഷയിലെ യാത്രക്കാരുടെ സീറ്റിന് പിന്നിയാലിട്ടാണ് ഇവർ കഞ്ചാവ് ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ചത് .

ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ഷാജിയുടെ നേതൃത്വത്തില്‍ പ്രിവന്റ്ീവ് ഓഫീസര്‍മാരായ എ.എസ്. അനീഷ്, സുനില്‍ കുമാര്‍, ഇ.സി. ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.സി. സുമേഷ്, കെ.വി. രാജീവന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം. ശ്രീജിന, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം. ശ്രീജിന, സിവില്‍ എക്‌സൈസ് ഡ്രൈവര്‍മാരായ അന്‍വര്‍ സാദത്ത്, വീരാന്‍ കോയ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *