Your Image Description Your Image Description

തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിൽ 1945 മുതൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന എംജിആർ ഇൻസ്റ്റിറ്റ്യൂട്ടിലെ 6 ‘ബാച്‌ലർ ഓഫ് വിഷ്വൽ ആർട്സ്’ 4 വർഷ ബിരുദകോഴ്സുകളിലെ പ്രവേശനത്തിന് ജൂൺ 10ന് വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. Tamil Nadu Government MGR Government Film & Television Institute, CIT Campus, Tharamani, Chennai – 600 113. ഫോൺ : 044 22542212, വെബ്: www.tn.gov.in എന്നസൈറ്റിലെ What’s New ലിങ്കിൽ അപേക്ഷാഫോമും പ്രോസ്പെക്റ്റസുമുണ്ട്. ഓരോ കോഴ്സിനും 14 സീറ്റ്. തമിഴ്നാടിനു പുറത്തുള്ളവർക്ക് എല്ലാ കോഴ്സിലും ഒരു സീറ്റ് വീതം സംവരണം ചെയ്തിട്ടുണ്ട്. ഒരു സീറ്റ് വീതം സിനിമാവ്യവസായവുമായി ബന്ധപ്പെട്ടവരുടെ മക്കൾക്കാണ്. ഇതിന് സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് ‌കൊമേഴ്സിന്റെ സ്പോൺസർഷിപ് വേണം. ബിരുദം നൽകുന്നത് തമിഴ്നാട് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റി

1. സിനിമട്ടോഗ്രഫി
2. ഡിജിറ്റൽ ഇന്റർമീഡിയറ്റ്
3. ഓഡിയോഗ്രഫി
4. ഡയറക്‌ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്
5. ഫിലിം എഡിറ്റിങ്
6. അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്…

നിർദിഷ്ട വിഷയങ്ങൾ ഐച്ഛികമായി 40% എങ്കിലും മാർക്കോടെ പ്ലസ്ടു / ഡിപ്ലോമ ജയിച്ചവർക്കാണ് പ്രവേശനം. യോഗ്യതയുടെ വിശദാംശങ്ങൾ പ്രോസ്പെക്ടസിലുണ്ട്. പട്ടികവിഭാഗക്കാർ യോഗ്യതാപരീക്ഷ ജയിച്ചാൽ മതി. ജൂലൈ ഒന്നിന് 24 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാർക്ക് 26‌ വരെയാകാം. യോ‌ഗ്യതാപരീക്ഷയിലെ മാർക്ക്, അഭിരുചിപരീക്ഷ, ഇന്റർവ്യൂ പ്രകടനം എന്നിവ നോക്കിയാണ് സിലക്‌ഷൻ. 15,000 രൂപ ട്യൂഷൻ ഫീ അടക്കം മൊത്തം വാർഷിക ഫീസ് ഉദ്ദേശം 20,000 രൂപ. പട്ടികവിഭാഗക്കാർ ട്യൂഷൻ ഫീ മാത്രം നൽകേണ്ടപൂരിപ്പിച്ച അപേക്ഷയും രേഖകളും 200 രൂപയുടെ ഡ്രാഫ്റ്റും നിർദിഷ്ടനിബന്ധനകൾ പാലിച്ച് ചെന്നൈ‌യിലെത്തിക്കുക. ജാതിസർട്ടിഫിക്കറ്റ് സഹിതമെങ്കിൽ തമിഴ്നാട്ടിലെ പട്ടികവിഭാഗക്കാർ 60 രൂപയുടെ ഡ്രാഫ്റ്റ് അയച്ചാൽ മതി. ഓരോ കോഴ്സിനും തനതായ അപേക്ഷ വേണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *