Your Image Description Your Image Description

ചിതറ: ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ചിതറ പേഴുംമൂട് റോഡുവിള വീട്ടിൽ ധർമൻ (54), ഭാര്യ ദിവ്യ (43) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . സാമ്പത്തികബാധ്യതയെ തുടർന്ന് കുടുംബം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇരുവരും ചേർന്ന് സമീപവാസികളായ റിട്ട. പൊലീസ് ഉദ്യോഗസ്ഥരുമായി ഇവർക്ക് ഏഴുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പറയുന്നുണ്ട് .

ദിവ്യയും ധർമനും ചിട്ടി നടത്തിയ വകയിൽ ചിലർക്ക് പണം നൽകാനുമുണ്ടായിരുന്നു. പണം കിട്ടാനുള്ളവർ നിരന്തരമായി ഇവരെഭീഷണിപ്പെടുത്തിയതോടെ ദിവ്യ കുറച്ച് ദിവസം ഒളിവിലായിരുന്നു കഴിഞ്ഞിരുന്നത് . പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ഒപ്പിട്ടു നൽകിയ ചെക്ക് ദിവ്യയുടെ പക്കലിൽ ആയിരുന്നു . കഴിഞ്ഞ ദിവസം ഈ ചെക്ക് മടങ്ങിയതോടെ ഇവർ കടുത്ത വിഷമത്തിലായിരുന്നു .

മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ദിവ്യ ബന്ധുവിന് അയച്ച ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് അവിടന്ന് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു . മരിച്ച ദമ്പതികളുടെ മകൻ വിദേശത്താണ്. ഇവർക്ക് പ്ലസ്ടു വിദ്യാർഥിനിയായ മകളുമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *