Your Image Description Your Image Description

ചോലത്തടം : ബ്രേക്ക് നഷ്ടപ്പെട്ട ലോറി മൺതിട്ടയിൽ ഇടിച്ചുനിർത്തിയ നിലയിൽ. പാതാമ്പുഴ റൂട്ടിൽ നിന്ന് ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട നാഷനൽ പെർമിറ്റ് ലോറി മൺതിട്ടയിൽ ഇടിച്ച് നിർത്തുകയായിരുന്നു . ഡ്രൈവറുടെ സമയോജിതമായ ഇടപെടൽ മൂലം വൻദുരന്തമാണ് ഒഴിവായത്. ഇന്നലെ വൈകിട്ട് 5നായിരുന്നു സംഭവം നടന്നത് . റബർപാൽ വീപ്പകളിൽ നിറച്ച ലോറിയുമായി സംസ്‌കരണശാലയിലേക്കു
കൊണ്ടുപോകുന്ന സമയത്തായിരുന്നു അപകടത്തിൽപെട്ടത്. ചോലത്തടത്തുനിന്ന് ഇറക്കം ഇറങ്ങിത്തുടങ്ങിയപ്പോൾ തന്നെ ബ്രേക്ക് നഷ്ടമായിരുന്നു . തുടർന്ന് വാഹനം ഇടിപ്പിച്ചുനിർത്താൻ സ്ഥലം കിട്ടാതായതോടെ ലോറി 2 കൊടുംവളവുകൾ തിരിഞ്ഞ് മുന്നോട്ടുപോവുകയായിരുന്നു . എന്നിട്ട് തെക്കേക്കര പഞ്ചായത്തിന്റെ കാത്തിരിപ്പുകേന്ദ്രത്തിനു സമീപത്തെ മൺതിട്ടയിലേക്കാണ് ലോറി ഇടിച്ചുകയറിയത് .

ലോറിയിൽ ഡ്രൈവറെ കൂടാതെ മറ്റൊരാൾകൂടി ലോറിയിലുണ്ടായിരുന്നു. എന്നാൽ അപകടത്തിൽ രണ്ടു പേരും പരുക്കില്ലാതെ രക്ഷപ്പെട്ടു.തിടനാട് സ്വദേശിയുടേതാണ് ഇടിച്ച ലോറി .

Leave a Reply

Your email address will not be published. Required fields are marked *