Your Image Description Your Image Description

പെരുമ്പെട്ടി : സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടി അഞ്ചാനിൽ 120 അടി ഉയരത്തിൽ നിന്ന് ശുദ്ധജലം തട്ടുതട്ടുകളായുള്ള ഉരുളൻ പാറക്കൂട്ടങ്ങൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന ഈ കാഴ്ചകാണാൻ നിരവധി സഞ്ചാരികളാണ് അഞ്ചാനിയിൽ എത്തുന്നത് .അടിവാരത്തിൽ നിന്നു പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുകളിലേക്ക് സഞ്ചാരികളുടെ യാത്ര അപകട സാധ്യത ഉണ്ടാക്കുന്നുണ്ടെങ്കിലും യുവസംഘങ്ങൾ സാഹസിക ചിത്രങ്ങൾ പകർത്തുന്നതിനായി ഇതിന് മുതിരുന്നുണ്ടെന്നു പരിസരവാസികൾ പറഞ്ഞു.മൂന്ന് തട്ടുകളായിൽ നിന്നുമായി ജലo പതിക്കുന്ന സ്രോതസ്സിൽ ഏറ്റവും മുകളിലുള്ള ചരിവ് കുറവുള്ള ഭാഗം മാത്രമാണ് അപകട സാധ്യത കുറവുള്ളത്.

എഴുമറ്റൂർ പഞ്ചായത്തിലെ കാരമലയുടെ അടിവാരങ്ങളിൽ നിന്നായി ഉത്ഭവിക്കുന്ന 12 ചെറുനീച്ചാലുകൾ ചേർന്നാണ് ഈ വെളളച്ചാട്ടം രൂപപ്പെട്ടിരിക്കുന്നത് . വർഷത്തിൽ 6 മാസം വരെ നീളുന്ന നീർച്ചാലുകളിലൂടെയുള്ള തെളിനീർ . ഇത് ഇവിടെ നിന്ന് വാളക്കുഴിത്തോട്ടിൽ പതിക്കുന്ന ജലം ഒഴുകി കോമളം കടവിൽ മണിമലയാറ്റിൽ പോയി പതിക്കുന്നു . ഇവിടെ നിന്ന് വാലാങ്കര – അയിരൂർ റോഡിൽ ശാന്തിപുരം ജംക്‌ഷനിൽ നിന്ന് കാരമല– ആനക്കുഴി റോഡിൽ 1.2 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം സാധിക്കും .

Leave a Reply

Your email address will not be published. Required fields are marked *