Your Image Description Your Image Description
Your Image Alt Text

ദു​ബൈ: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ച​ര ചാ​വ​ക്കാ​ട് യു.​എ.​ഇ മ​രു​ഭൂ​മി​യി​​ലേ​ക്ക്​ കാ​രു​ണ്യ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. റേ​ഡി​യോ ഏ​ഷ്യ എ​ഫു​മാ​യും ആ​സ്റ്റ​ര്‍ വ​ള​ന്റി​യ​ര്‍മാ​രു​മാ​യും സ​ഹ​ക​രി​ച്ച്​ ഉ​മ്മു​ല്‍ ഖു​വൈ​നി​ലെ മ​രു​ഭൂ​മി​ക​ളി​ലേ​ക്ക് ഈ ​മാ​സം 24നാ​യി​രു​ന്നു യാ​ത്ര.

തു​ട​ർ​ന്ന്​ മ​രു​ഭൂ​മി​യി​ലെ ആ​ട്ടി​ട​യ​ന്മാ​ര്‍ക്കും ഒ​ട്ട​ക​ത്തെ മേ​യ്ക്കു​ന്ന​വ​ര്‍ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പു​ത​പ്പു​ക​ൾ, പ്ര​ഥ​മ​ശു​ശ്രൂ​ഷ മ​രു​ന്നു​ക​ള്‍, ഭ​ക്ഷ​ണ കി​റ്റു​ക​ള്‍, പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ൾ, കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ള്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

രാ​വി​ലെ ആ​റി​ന്​ പ്ര​ശ​സ്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​നും കി​ഡ്നി ഫൗ​ണ്ടേ​ഷ​ന്‍ ഇ​ന്ത്യ​യു​ടെ ചെ​യ​ര്‍മാ​നു​മാ​യ ഫാ. ​ഡേ​വി​സ് ചി​റ​മേ​ല്‍ ഉ​ദ്​​ഘാ​ട​നം നി​ര്‍വ​ഹി​ച്ച കാ​രു​ണ്യ യാ​ത്ര​ക്ക് പ്ര​ച​ര ചാ​വ​ക്കാ​ട് ചെ​യ​ര്‍മാ​ന്‍ കെ.​വി. സു​ശീ​ല​ന്‍ ഫ്ലാ​ഗ് ഓ​ഫ് ന​ല്‍കി. യാ​ത്ര​യി​ലു​ട​നീ​ളം യു.​എ.​ഇ​യി​ലെ മ​രു​ഭൂ​മി​ക​ളി​ല്‍ വാ​ഹ​ന​മോ​ടി​ച്ച് ചി​ര​പ​രി​ചി​ത​രാ​യ ഡ​സ​ർ​ട്ട്​ റൈ​ഡേ​ഴ്​​സി​ന്‍റെ​യും 4×4 മി​ഡി​ല്‍ ഈ​സ്റ്റി​ന്‍റെ​യും ടീ​മം​ഗ​ങ്ങ​ള്‍ ഇ​രു​പ​ത്തി അ​ഞ്ചോ​ളം വ​രു​ന്ന വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി.

പ്ര​ച​ര​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി എം. ​അ​ലി, സു​നി​ല്‍ കോ​ച്ച​ന്‍, ഫാ​റൂ​ഖ്, ഉ​ണ്ണി പു​ന്നാ​ര, ഫി​റോ​സ്‌ അ​ലി, ഷ​ഹീ​ര്‍, ശ​നീ​ര്‍, ഷാ​ജ​ഹാ​ന്‍ സി​ങ്കം, അ​ന്‍സ​ര്‍, ഷാ​ഫി, റാ​ഷി​ദ്, ഷാ​ജി വാ​സു, പ്ര​ജീ​ഷ്, റാ​ഫി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി​യ കാ​രു​ണ്യ യാ​ത്ര​യി​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ എ​ഴു​പ​തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *