Your Image Description Your Image Description

കൊച്ചി: 12 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി പോലീസ്.ആലുവ എടയപ്പുറം അമ്പാട്ടിലാണ് പന്ത്രണ്ടു വയസ്സുകാരിയെ കാണാതായ സാഹചര്യത്തിൽ ആണ്‍ സുഹൃത്തിനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്താൻ പോലീസ് തീരുമാനിക്കുകയായിരുന്നു . ഇരുവരും തമ്മില്‍ രണ്ട് വര്‍ഷത്തെ പരിചയമാണ് ഉണ്ടായത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് കർശന വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത് . ഇന്നലെ പോലീസ്
കസ്റ്റഡിയിലെടുത്ത യുവാവിനെ കോടതിയില്‍ ഹാജരാക്കും. അതേസമയം പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനുള്ള നടപടിയിലേക്കും കടക്കുന്നതായിരിക്കും വിവരമുണ്ട് . .

ഇരുവരെയും അങ്കമാലിയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തു വെച്ചാണ് പൊലീസ് കണ്ടെത്തിയത്. ഇരുവരും ബംഗാള്‍ സ്വദേശികളാണ്. കടയില്‍ സാധനം വാങ്ങാനായി പോയ പെണ്‍കുട്ടി ആറ് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍ക്കുകയായിരുന്നു . തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടുപിടിച്ചത്.

പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുന്നതിന് മുൻപ് പെണ്‍കുട്ടി തന്നോടൊപ്പം ഉണ്ടെന്ന് സുഹൃത്ത് മാതാവിന്റെ ബന്ധുവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു . എന്നിട്ട് പോലീസ് സുഹൃത്ത് വിളിച്ച മൊബൈല്‍ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് അങ്കമാലിയില്‍ എത്തിയത് . പെൺകുട്ടി ഒരു മാസം മുമ്പാണ് ബംഗാളില്‍ നിന്നും ആലുവയില്‍ എത്തിയിരുന്നത് . ഇവിടെ തുടരാന്‍ ആഗ്രഹമില്ലാത്തത് കാരണം കൊല്‍ക്കത്തിയിലേക്ക് തിരിച്ചുപോകാനായിരുന്നു ഇരുവരുടെയും തീരുമാനം .

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *