Your Image Description Your Image Description

മലപ്പുറം: സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിലുണ്ടായ സാമ്പത്തിക നഷ്ടം വരാൻ കാരണം അധ്യാപകർ നടത്തിയത് ക്രിമിനൽ കുറ്റമാണ് എന്ന് തെളിഞ്ഞതോടെ നടപടിക്ക് ഒരുങ്ങി ധനകാര്യ വകുപ്പ്. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ അരിക്കടത്തിലാണ് ധനകാര്യ വകുപ്പ്നടപടി എടുക്കാൻ ഒരുങ്ങുന്നത് . രാത്രി സമയത്ത് സ്കൂളിലേയ്ക്ക് വേണ്ടിയുള്ള ഉച്ചഭക്ഷണ അരി കടത്തുന്നത്തിന്റെ ദൃശ്യങ്ങൾ സഹിതം പുറത്ത് വന്നിരുന്നു അതിനാലാണ് നടപടിക്ക് ഒരുങ്ങിയത് . ഇതിൽ നിന്ന് അധ്യാപകർ നടത്തിയത് ക്രിമിനൽ കുറ്റമെന്നും അതിനാൽ ക്രിമിനൽ നടപടി വേണമെന്ന് ധനകാര്യ വകുപ്പ് ശുപാർശ ചെയ്തു. റിപ്പോർട്ടർ ടി വിലൂടെയാണ് അരിക്കടത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്

ഇതിൽ നിന്ന് 7737 കിലോ അരി മോഷണം നടത്തിയതായി ധനകാര്യ പരിശോധന വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . അതിനാൽ കിലോഗ്രാമിന് 37.26 രൂപ നിരക്കിൽ 2.88 ലക്ഷം രൂപ അധ്യാപകരിൽ നിന്ന് ഈടാക്കണമെന്നാണ് ധനകാര്യ വകുപ്പിൻ്റെ നിര്‍ദേശം.

അധ്യാപകർ ചേർന്ന് അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തിൽ കടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി ലഭിച്ചിട്ടുണ്ട് . നേരത്തെയും അരിക്കടത്തിന് പിന്നിൽ അധ്യാപകരാണെന്ന് ആരോപണം ഉയർന്നിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തംഗം ഹുസൈൻ ബാബു പരാതി നൽകിയിരുന്നു. ഈ അരിവേട്ട നേരത്തെ പ്രധാനധ്യാപകരടക്കമുളള സ്കൂൾ അധിക‍ൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും വീണ്ടും ഇവർ തുടരുകയായിരുന്നു വെന്നാണ് ഹുസൈൻ ബാബുവിന്റെ ആരോപണം. ഈ തെറ്റിന് അധികൃതർ കൂട്ടുനിൽക്കുകയാണെന്നും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുളള മുട്ടയും പാലും സ്കൂളിൽ വിതരണം ചെയ്യുന്നില്ലെന്നും പരാതിക്കാരൻ പ്രസ്താവിച്ചിരുന്നു . ഇതിൻ്റെ ഒക്കെ അടിസ്ഥാനത്തിലായിരുന്നു ഹുസൈൻ ബാബു മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതിനൽകിയിരുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *