Your Image Description Your Image Description
മലപ്പുറം :ഉന്നതമായ അക്കാദമിക നിലവാരവും ഗവേഷണ തല്പരതയും വഴി വിദ്യാഭ്യാസത്തെ കൂടുതൽ ഉത്പാദനക്ഷമമാക്കുന്നതിന് വഴി ഒരുക്കുന്നുണ്ട് എന്നതാണ് പുതിയ രീതിയുടെ ഗുണമായി പറയുന്നത്. എന്നാൽ ഇതിന് അനുസൃതമായ അക്കാദമിക അന്തരീക്ഷം കൂടെ രൂപപ്പെടേണ്ടതുണ്ടെന്നും, സ്ഥാപന, അധ്യാപക തലങ്ങളിൽ അതിനനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്നും എസ് എസ് എഫ് സംവാദസദസ്സ് അഭിപ്രായപ്പെട്ടു. അല്ലാതെയുള്ള കേവല പരിഷ്കരണങ്ങൾ വിദ്യാർഥികളുടെ സമയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. കേരളത്തിൽ ഈ വർഷം നടപ്പിലാക്കുന്ന ബിരുദ പഠനത്തിലെ പുതിയ മാറ്റങ്ങൾ ചർച്ച ചെയ്യുന്നതിനും സംശയങ്ങൾ നിവാരണം നടത്തുന്നതിനുമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ സംവാദസദസ്സ് ശ്രദ്ധേയമായി. ഇതുവരെ മൂന്ന് വർഷം പഠന കാലയളവായി ഉണ്ടായിരുന്ന ബിരുദപഠനം ഈ വർഷം മുതൽ നാല് വർഷ കാലയളവിലേക്ക് മാറുകയാണ്. ഈ ഘട്ടത്തിൽ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും ചർച്ചയായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർഥികൾ പങ്കെടുത്തു. നാലുവർഷ ബിരുദം നേരത്തെ തന്നെ നിലവിലുള്ള വിദേശ സർവകലാശാലകളിലെ പഠനരീതികളും ചർച്ചക്ക് വിധേയമായി. അതേസമയം പുതിയ മാറ്റത്തിന്റെ ചുവടുപിടിച്ച് വിദ്യാഭ്യാസ രംഗം പതിയെ സ്വകാര്യ വൽകരണത്തിലേക്കും കോർപ്പറേറ്റ് വൽകരണത്തിലേക്കും വഴുതിമാറുന്നതിനെ കരുതിയിരിക്കണം. ഗുണമേന്മ ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ എല്ലാ വിഭാഗം ജനങ്ങൾക്കും എത്തിപ്പിടിക്കാൻ ആവുന്നതായി ഉന്നതവിദ്യാഭ്യാസ രംഗം തുടരേണ്ടതുണ്ട്. നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായി മുന്നോട്ട് വെക്കപ്പെട്ട പല ആശയങ്ങളിലും കോർപ്പറേറ്റ് വൽകരണം എന്ന അജണ്ട ഒളിഞ്ഞിരിപ്പുണ്ട് എന്നതിനാലാണ് ഇത്തരം ആശങ്കകൾ ഉയരുന്നത്. എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സിദ്ദീഖ് അലി, ബാസിം നൂറാനി ചർച്ചക്ക് നേതൃത്വം നൽകി ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ്‌ സ്വാദിഖ് തെന്നല, ജില്ലാ സെക്രട്ടറിമാരായ മൻസൂർ പുത്തൻപള്ളി, അതീഖ് റഹ്മാൻ ഊരകം സംസാരിച്ചു. സി കെ സാലിം സഖാഫി വെന്നിയൂർ ,ജാസിർ വേങ്ങര  സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *