Your Image Description Your Image Description
Your Image Alt Text

കോഴിക്കോട്: മലബാറിൽ മഴയിൽ വൻ നാശനഷ്ടങ്ങൾ. മലപ്പുറത്തും ,കാസർകോടും ദേശീയ പാതയിൽ മണ്ണിടിഞ്ഞും വെള്ളക്കെട്ട് കാരണവും ഗതാഗതം മുടങ്ങിയ അവസ്ഥയിലാണ് . പല ഭാഗത്തും മരം കടപുഴകി വീഴുകയും മണ്ണിടിഞ്ഞും വീടുകൾക്കടക്കം നാശനഷ്ടo ഉണ്ടാവുകയും ചെയ്തു . കാലാവസ്ഥ മോശമായതിനാൽ കരിപ്പൂരിൽ വിമാനങ്ങൾ വൈകി. അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകിയത്. തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചു വിടേണ്ട സാഹചര്യം ഉണ്ടായി .

കോഴിക്കോട് ജില്ലയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ ചാറ്റൽമഴ ഇന്ന് രാവിലെയും തുടരുകയാണ്. അതേസമയം മാവൂർ തെങ്ങിലക്കടവ് ആയംകുളത്ത് റോഡ് പൂർണമായും പുഴയിലേക്ക് ഇടിഞ്ഞു .അതുകൊണ്ട് നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന്
തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കാക്കഞ്ചേരിക്ക് സമീപം ഗതാഗത തടസ്സമുണ്ടായി. പിന്നീട് മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത് . കാസർക്കോട് ദേശീയപാതയ്ക്ക് സമീപം പുല്ലൂർ – പെരിയ റോഡിലും വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സം ഉണ്ടായിയിട്ടുണ്ട് .

ഇന്ന് രാവിലെ 9 മണിയോടെ കൊയിലാണ്ടി കൊല്ലംചിറക്ക് ഹോട്ടലിനു മുൻപിൽ മരത്തിൻറെ കൊമ്പ് പൊട്ടി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെടാൻ കാരണം. കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കൂടാതെ കോഴിക്കോട് ബാലുശേരി വീവേഴ്സ് കോളനിയിൽ വെള്ളം കയറിയതിനാൽ 35 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട് . തൊട്ടടുത്തുള്ള ഗവ എൽപി സ്കൂളിലേക്കാണ് ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുന്നത് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *