Your Image Description Your Image Description

കൊയിലാണ്ടി: കുട നിർമാണവുമായി രംഗത്ത് ഇറങ്ങി ബഡ്സ് സെന്റർ . പെരുവട്ടൂരിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററാണ് നിർമാണവുമായി പ്രവേശിച്ചിരിക്കുന്നത് . കൊയിലാണ്ടി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പെരുവട്ടൂരിലെ സൗഹൃദ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററാണിത് .‌ ഈ സെന്ററിന് കീഴിൽ ഭിന്നശേഷി വിദ്യാർഥികളാണ് കുടനിർമാണത്തിനായി രംഗത്തുള്ളത്.
നേരത്തെ തന്നെ കുട നിർമാണത്തിൽ പരിശീലനവും ഒരു ട്രെയിനറുടെ സഹായവുo ലഭിച്ചിട്ടുണ്ട് ഒപ്പം മാതാപിതാക്കളും കൂടെയുണ്ട് . ത്രീ ഫോൾഡ്, നഴ്സറി കുടകൾ, കാലൻകുടകൾ എന്നിവയാണ് നിർമിക്കുന്നത്. 10 പേരാണ് കുട നിർമാണത്തിൽ ഉള്ളത് .ഇനിയും ആളുകൾ മുന്നോട്ടു വരുമെന്നാണ് സ്കൂളിലെ അധ്യാപകൻ സുരേഷ് കുമാർ പറയുന്നത് .

നഗരസഭയുടെ സഹായത്തോടെ ചന്തകളിലും സ്കൂളുകളുടെയും സഹകരണത്തോടെയാണ് കുട വിൽപന നടത്താൻ ആലോച്ചിക്കുന്നത് .പാഴ്‌വസ്തുക്കൾ കൊണ്ട് വിളക്ക്, തൂക്കു വിളക്ക് എന്നിവ വിദ്യാർഥികൾ നിർമിക്കുന്നുണ്ട്. ജില്ലാ മിഷൻ ബഡ്സ് സ്കൂളിനായി അനുവദിക്കപ്പെട്ട തുക ഉപയോഗിച്ചു കൊണ്ടാണ് വിവിധ തരത്തിലുള്ള തൊഴിൽ പരിശീലനങ്ങൾ നടത്തുന്നത് കുടകൾ വാങ്ങുന്നതിന് : 94963 4289 എന്ന നമ്പറിൽ ബന്ധപ്പെടാം .

 

Leave a Reply

Your email address will not be published. Required fields are marked *