Your Image Description Your Image Description

കോട്ടയം: രാത്രി തോട്ടിൽ മീൻപിടിക്കുന്നതിനിടെ കാണാതായി മൃതദേഹം പുലർച്ചെ കണ്ടെത്തി .നീണ്ടൂരിൽ മീൻ പിടിക്കാൻ പോയ യുവാവിനെയാണ് തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത് . മൂഴിക്കുളങ്ങര മുട്ടത്ത് മുരളീധരൻ രാജമ്മയുടെയും ദമ്പതികളുടെ മകൻ വിമോദ് കുമാർ (40) ആണ് മരിച്ചത്. ഇന്നലെ നീണ്ടൂർ മാനാടി തോട്ടിൽ രാത്രി എട്ടുമണിയോടെ മൂന്നംഗ സംഘം മീൻപിടിക്കാൻ എത്തിയതായിരുന്നു അപകടം നടന്നത് .മീൻ പിടിക്കുന്നതിനിടയിൽ വിമോദിനെ കാണാതാവുകയായിരുന്നു .

അപകടം നടന്നതിന് ശേഷം സുഹൃത്തുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാഞ്ഞതിനെ തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു . കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല .ഇന്ന് പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *