Your Image Description Your Image Description

കൂവക്കണ്ടം: പശുവിനെ കെട്ടാൻ പോയ നാലു വയസുകാരന് ദാരുണാന്ത്യം. ഇടുക്കിയിലെ കൂവക്കണ്ടത്ത് നാല് വയസുകാരൻ കുളത്തിൽ വീണു മുങ്ങി മരിക്കുകയായിരുന്നു. കൂവക്കണ്ടം സ്വദേശികളായ വൈഷ്ണവ്-ഷാലു ദമ്പതികളുടെ മകനാണ് മരിച്ച ധീര . വല്യമ്മയോടൊപ്പം പശുവിനെക്കെട്ടാൻ വേണ്ടി പോയപ്പോൾ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു ധീരവ്.

ധീരവിനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴയിൽനിന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത് . പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *