Your Image Description Your Image Description

ജറുസലേം: ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് തന്റെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭ അനുമതി നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. അ​മേ​രി​ക്ക, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം മുന്നോട്ട് വച്ചത്.

ഹി​സ്ബു​ള്ള ലി​റ്റ​നി ന​ദി​യു​ടെ ക​ര​യി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്. ഇ​സ്ര​യേ​ൽ സൈ​ന്യ​വും ല​ബ​ന​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് പി​ന്മാ​റു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​.ധാ​ര​ണ​യ്ക്ക് വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ‌ സം​ഭ​വി​ച്ചാ​ൽ ഇ​സ്ര​യേ​ൽ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് മു​തി​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും മു​ന്ന​റി​യി​പ്പ് ന​ൽ​കി​.

വെ​ടി​നി‌​ർ​ത്ത​ൽ വി​വ​രം പ​ങ്കു​വ​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ , ന​ല്ല വാ​ർ​ത്ത​യാ​ണെ​ന്നും ആ​ശ്വാ​സ​ക​ര​മാ​യ തീ​രു​മാ​ന​മാ​ണ് ഇ​തെ​ന്നും വ്യ​ക്ത​മാ​ക്കി.ഹി​സ്ബു​ള്ള​യ​ട​ക്കം ധാ​ര​ണ ലം​ഘി​ച്ചാ​ൽ ഇ​സ്ര​യേ​ലി​ന് സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും ഉ​ണ്ടെ​ന്നും ജോ ​ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ‍​ർ​ത്തു.

ഗാസയിലെ യുദ്ധത്തിനു സമാന്തരമായി 13 മാസമായി ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ നടക്കുന്ന സംഘർഷത്തിനിടെ 3760 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിന് 82 പട്ടാളക്കാരെയും 47 പൗരരെയും നഷ്ടപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *