Your Image Description Your Image Description

കോട്ടയം: കെഎസ്ആര്‍ടിസി ബസിൽ നിന്ന് ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ബസിൽ നിന്ന് പുറത്തേക്ക് ചാടിയ ഭര്‍ത്താവിന് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ജനാലവഴിയാണ് വൈക്കം ഇടയാഴം സ്വദേശി പുറത്തേക്ക് ചാടിയത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവo നടന്നത് .

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ചങ്ങനാശേരി എത്തിയപ്പോൾ മുതൽ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പറയുന്നത് . തുടര്‍ന്ന് ബസ് നാട്ടകം മറിയപ്പള്ളി ഭാഗത്തെത്തിയപ്പോള്‍ ബസില്‍ നിന്ന് ഇറങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടുകയും ചെയ്തു . എന്നാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു എന്നാൽ ഇതു ഒന്നും കേക്കാൻ നിക്കാതെ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു.

സംഭവo നടന്ന് ഉടന്‍ തന്നെ 108 ആംബുലന്‍സ് വിളിച്ചുവരുത്തി ഭാര്യയും മറ്റുള്ളവരും കൂടി ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു . ഇയാളെ കോട്ടയം മെഡിക്കല്‍ കേളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇയാളുടെ ഇടത് കാലിന് ഒടിവുണ്ട്. പരിശോധനയിൽ ഇയാൾക്ക് ആരോഗ്യനില തൃപ്തികരമാണെന്നും കണ്ടെത്തി . പിന്നീട് സ്‌കാനിങ്ങുകള്‍ക്ക് ശേഷം തുടര്‍ചികിത്സയ്ക്ക് വേണ്ടി ഇയാളെ പ്രവേശിപ്പിക്കുമെന്നുo ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം വാഹനത്തില്‍ നിന്ന് ഇയാൾ ചാടിയ സംഭവത്തിൽ സമഗ്ര വിവരശേഖരണം നടത്തുമെന്ന് ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ലെന്നും , അതേസമയം ആരെങ്കിലും പരാതിപ്പെട്ടാൽ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞിട്ടുണ്ട് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *