Your Image Description Your Image Description

കോഴിക്കോട്: തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ കെഎസ്ഇബിയോട് വിശദികരണം ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രി. വൈദ്യുത കേബിളിന് തകരാർ ഉണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ തകരാർ കണ്ടെത്താനായില്ലെന്നും കെഎസ്ഇബി ആരോപിച്ചു . അതേസമയം മരണകാരണം മഴ പെയ്തപ്പോൾ ഉണ്ടായ ഷോക്കേൽക്കാൻ കാരണമെന്നാണ് കെ എസ് ഇ ബി യുടെ കണ്ടെത്തൽ . തുടർന്ന് വിശദമായ അന്വേഷണം നടത്തുമെന്നും കോവൂർ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സന്തോഷ് പറഞ്ഞിരുന്നത് .

എന്തെങ്കിലും കാരണവശാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു . അതിനാൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും ഉറപ്പ് നിൽകിട്ടുണ്ട് . ഇതേസമയത്ത് നാട്ടുകാരുo ബന്ധുക്കളുo ആരോപിക്കുന്നത് കെഎസ്ഇബിയുടെ അനാസ്ഥയാണെന്നാണ് പറയുന്നുണ്ട് . ഇതിനിടയിൽ ആണ് പ്രതിഷേധമറിയിച്ച് കെഎസ്ഇബിയിലേക്ക് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസിനാണ് ഇന്നലെ അർധരാത്രിയിൽ വൈദ്യൂതി തൂണിൽ നിന്ന് ഷോക്കേറ്റത്. റിജാസിനെ രക്ഷപെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് സഹോദരനും ഷോക്ക് അടിച്ചിയിട്ടുണ്ട് . കനത്ത മഴയെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി കട വരാന്തയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *