Your Image Description Your Image Description

തൃശൂർ : പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കണ്ണൂർ സ്വദേശി ലോറൻസ് ജോസഫനാണ് തൃശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
യുട്യൂബറും വിവരാവകാശ പ്രവർത്തകനുമായ ബോസ്കോ കളമശേരി അറസ്റ്റിലായ കേസിലാണ് കണ്ണൂർ സ്വദേശി ലോറൻസ് ജോസഫിനെ അറസ്റ്റ് ചെയ്തത് .സ്വതന്ത്ര സ്ഥാനാർഥിയായ ബോസ്കോ കളമശേരി ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് മത്സരിച്ചിരുന്നു

2.5 കോടിയോളം രൂപ തട്ടാൻ വേണ്ടി പറവൂർ പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തന്നാണ് പ്രതി ശ്രമിച്ചത് . തുടർന്ന് അതിജീവിതയെക്കൊണ്ട് മൊഴി നൽകിക്കുമെന്നും ലോറൻസ് പറഞ്ഞിരുന്നു.

ബോസ്കോയും ലോറൻസ് ജോസഫും ഉൾപ്പെടുന്ന സംഘം പ്രവാസി വ്യവസായിയുടെ ബിസിനസ് പങ്കാളിയെ സമീപിച്ച് പറവൂർ പീഡനക്കേസിൽ ഉൾപ്പെടുത്തുമെന്നും അതിനായി കേസിൽ നിന്ന് ഒഴിയാൻ വേണ്ടി 15 കോടി പ്രതികൾ പ്രവാസി വ്യവസായിയോട് നൽക്കാൻ ആവശ്യപ്പെട്ടു . പിന്നീട് 15 മാറി 2.5 കോടി വേണമെന്ന് ആവശ്യം അറിയിച്ചു.

പണം നൽകിയില്ലെങ്കിൽ പീഡനവിവരം യുട്യൂബ് ചാനലിലൂടെ പുറംലോകത്ത് അറിയിക്കുമെന്ന് ഭീഷണി കൂടിയപ്പോൾ പ്രവാസി പോലീസിനോട് പറഞ്ഞു തുടർന്ന് സംഭാഷണങ്ങളും വാട്സാപ്പ് സന്ദേശങ്ങളും പൊലീസിനു ലഭിച്ചു. കൂടുതൽ ആളുകൾ ഇതിന് പിന്നിൽ ഉണ്ടെന്നാണ് പോലിസിന്റെ വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *