Your Image Description Your Image Description

കോഴിക്കോട്: ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പിക്ക് പകരം വേറെ കമ്പി വച്ചു വെന്ന രോഗിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് അസ്ഥിരോഗ വിഭാഗം തലവന്‍ ഡോ. ജേക്കബ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ശസ്ത്രക്രിയ നടത്തിയതില്‍ പിഴവുണ്ടായിട്ടില്ല. പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു ശസ്ത്രക്രിയ. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ഉടന്‍ കത്തു നല്‍കും എന്നും . ഇക്കാര്യം അന്വേഷിച്ച് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടാണ് സൂപ്രണ്ടിന് കത്ത് നല്‍കുകയെന്നും ഡോ. ജേക്കബ് പറഞ്ഞു. . കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതിക്കാരന്‍. സംഭവത്തിൽ പൊലീസ് അജിത്തിന്റെ മൊഴിയെടുത്തിട്ടുണ്ട് .

ശസ്ത്രക്രിയയ്ക്കു ശേഷം കടുത്ത വേദന അനുഭവപ്പെട്ട അജിത്ത് ചികിത്സയില്‍ പിഴവുപറ്റിയെന്ന പരാതിപ്പെട്ടു . രാത്രിയായതോടെ വീണ്ടും വേദന വന്നപ്പോൾ ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നത് . വാഹനാപകടത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അജിത്തിനെ കൊണ്ടുവന്നത്

പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു.തുടർന്ന് മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കയ്യിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. കൈ വേദന കൂടിയതോടെ അനസ്‌തേഷ്യ നല്‍കി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തങ്ങള്‍ വാങ്ങി നല്‍കിയെങ്കിലും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *